‘കൈകോര്‍ക്കാം ജീവന്റെ കൂട് കാക്കാം’; പച്ചപ്പുകാത്തുവെക്കാന്‍ അരിക്കുളം ഡി.വൈ.എഫ്.ഐയുടെ പരിസ്ഥിതി സംരക്ഷയാത്ര


വൃക്ഷത്തൈ വിതരണവും, വൃക്ഷതൈ നടലും, ശുചീകരണ പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമായി നടത്തി.
വനമിത്ര പുരസ്‌കാരം ലഭിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.രാഘവനെ പരിപാടിയില്‍ ആദരിക്കുകയും ചെയ്തു.

ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് പ്രസിഡന്റ് സതീഷ് ബാബു രാഘവേട്ടന് മേഖലാ കമ്മിറ്റിയുടെഉപഹാരം നല്‍കി. ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് ട്രഷറര്‍ അനുഷ, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ദിനൂപ് സി.കെ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.