ജോലിക്കിടെ വീടിനുമുകളില്‍ നിന്ന് വീണ കോട്ടപ്പള്ളി സ്വദേശിയായ യുവാവ് മരിച്ചു


കോട്ടപ്പള്ളി: ജോലിക്കിടെ വീടിനു മുകളില്‍ നിന്ന് വീണു പരിക്കേറ്റ യുവാവ് മരിച്ചു. കോട്ടപ്പള്ളി പുതിയോട്ടുംകണ്ടിയില്‍ ശ്രീജിത്താണ് മരിച്ചത്. നാല്‍പത്തി മൂന്ന് വയസ്സായിരുന്നു.

പുതുപ്പണം അരവിന്ദ്‌ഘോഷ് റോഡ് ഹാഷ്മി നഗറില്‍ വീടുപണിക്കിടെ തിങ്കളാഴ്ചയാണ് അപകടം. വീടിന്റെ രണ്ടാമത്തെ നിലയില്‍ ജനല്‍ ഫിറ്റിങ് ജോലിക്കിടെ അബദ്ധത്തില്‍ കാല്‍വഴുതി മുറ്റത്തേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരപരിക്കേറ്റ ശ്രീജിത്തിനെ ഉടനെത്തന്നെ വടകര സഹകരണ ആശുപത്രിയിലെത്തിച്ചു.

പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച പുലര്‍ച്ചെ മരിച്ചു.

അച്ഛന്‍: പുതിയോട്ടുംകണ്ടിയില്‍ ചാത്തു.

അമ്മ: രോഹിണി.

ഭാര്യ: സജിന.

മക്കള്‍: വേദ ലക്ഷ്മി, അശ്വിന്‍ സൂര്യ.

സഹോദരങ്ങള്‍: ശ്രീജേഷ് (സി.പി.എം. കോട്ടപ്പള്ളി സൗത്ത് ബ്രാഞ്ച് അംഗം), ലിജേഷ്.