വയനാട്ടില്‍ പത്ത് വയസുകാരന്‍ മരിച്ച നിലയില്‍


വയനാട്: മേപ്പാടിയില്‍ പത്ത് വയസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പാടി ചേമ്പോത്തറ കോളനിയിലെ ബേബിലേഷ് ആണ് മരിച്ചത്.

വീട്ടിലെ അടുക്കളുടെ ജനലില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു കുട്ടി. കല്‍പറ്റ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സുനിത-ബിനു ദമ്പതികളുടെ മകനാണ്.