പുറമേരിയിൽ ബസിൽ നിന്ന് തെറിച്ചുവീണു ​ഗുരുതരമായി പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു


വടകര: ബസിൽ നിന്ന് തെറിച്ചുവീണു ​ഗുരുതരമായി പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു. പൂവാടന്‍ ഗേറ്റിന് സമീപം കൊളായിന്റവിട ദിനേശന്‍ ആണ് മരിച്ചത്. അറുപത്തിയൊന്ന് വയസായിരുന്നു.

ബസിൽ നിന്ന് ഇറങ്ങാൻ വേണ്ടി എഴുന്നേറ്റപ്പോൾ വാതിലിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഇദ്ദേഹത്തെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ട് പുറമേരി വാട്ടർ ടാങ്ക് ബസ് സ്റ്റോപ്പിനു സമീപത്തായിരുന്നു അപകടം. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

പരേതരായ കുഞ്ഞിരാമന്റെയും മാതുവിന്റെയും മകനാണ്. ഭാര്യ: ഷൈബ. മക്കള്‍: അരുണിമ, ആദിശ്.
സഹോദരങ്ങള്‍: ചന്ദ്രന്‍, ചന്ദ്രി, പരേതരായ കരുണന്‍, ശ്രീധരന്‍, നാരായണി, ശാന്ത.