ജനകീയനായ പൊതുപ്രവര്‍ത്തകന്‍, കഴിവ് തെളിയിച്ച ജനപ്രതിനിധി; Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടി വാര്‍ത്താ താരത്തില്‍ കെ.ദാസന്‍


കൊയിലാണ്ടിക്കാര്‍ക്ക് പ്രത്യേകിച്ച് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത ആളാണ് കെ.ദാസന്‍. സി.പി.എമ്മിന്റെയും സി.ഐ.ടി.യുവിന്റെയും നേതാവായ അദ്ദേഹം കഴിഞ്ഞ പത്ത് വര്‍ഷം കൊയിലാണ്ടിയുടെ എം.എല്‍.എ ആയി പ്രവര്‍ത്തിച്ചു. നിലവില്‍ ജില്ലയിലെ സംഘടനാ പ്രവര്‍ത്തനങ്ങളിലും പൊതുപ്രവര്‍ത്തനങ്ങളിലും സജീവമായ സാന്നിധ്യമാണ് കെ.ദാസന്‍.

കൊടക്കാട്ടുംമുറി കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകനാണ് ദാസന്‍. കൊയിലാണ്ടി നിയമസഭാ കമ്മിറ്റി അംഗമായാണ് അദ്ദേഹം രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. സി.ഐ.ടി.യുവിന് കീഴിലുള്ള ചെത്ത് തൊഴിലാളി യൂണിയന്‍, ഹാന്റ്‌ലൂം യൂണിയന്‍ എന്നിവയുടെ താലൂക്ക് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു.

പിന്നീടാണ് അദ്ദേഹം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരുന്നത്. കൊയിലാണ്ടി നഗരസഭയുടെ ചെയര്‍മാനായി ഏറെ കാലം അദ്ദേഹം മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ചു. ഇതിനുള്ള അംഗീകാരമെന്നോണമാണ് 2011 ലെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം അദ്ദേഹത്തെ തേടിയെത്തിയത്.

ആ തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിന്റെ കെ.പി.അനില്‍കുമാറിനെ 4139 വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 2016 ലെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 13369 ആയി ഉയര്‍ത്തി. അന്ന് എന്‍.സുബ്രഹ്മണ്യനായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. നിലവില്‍ സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗവുമാണ്.

കെ.ദാസനെ ഈ വര്‍ഷത്തെ വാര്‍ത്താ താരമായി തെരഞ്ഞെടുക്കാനായി വോട്ട് ചെയ്യാം. അതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

[wa]


വാര്‍ത്താ താരം മത്സരാര്‍ഥികളുടെ പ്രൊമോ കാര്‍ഡുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ….