കോരപ്പുഴ ഗവൺമെൻറ് ഫിഷറീസ് യു.പി സ്കൂളിന് ഇനി പുതിയ കെട്ടിടം; സഫലമായത് ഒരു നാടിന്റെ ആഗ്രഹം


കൊയിലാണ്ടി: ഒരുശതാബ്ദത്തോളം പഴക്കമുള്ള കോരപ്പുഴ ഗവ. ഫിഷറീസ് യു.പി. സ്‍കൂളിനായി നിർമിച്ച ഇരുനിലക്കെട്ടിടം ഫിഷറീസ് സാംസ്കാരിക: യുവജന കാര്യ വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ നാടിനു സമർപ്പിച്ചു.

കിഫ്ബി അനുവദിച്ച 75,44,000 രൂപ ചെലവഴിച്ച് തീരദേശ വികസന കോർപ്പറേഷനാണ് കെട്ടിടം നിർമിച്ചത്. സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന നാട്ടുകാരുടെ ഏറെ കാലത്തെ ആഗ്രഹമായിരുന്നു.

ചടങ്ങിൽ കൊയിലാണ്ടി എം.എൽ.എ ശ്രീമതി കാനത്തിൽ ജമീല അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ ചീഫ് എഞ്ചിനീയർ ശ്രീ എം എ മുഹമ്മദ് അൻസാരി റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബാബുരാജ് ഉപഹാര സമർപ്പണം നടത്തി.

എസ്എസ്എൽസി , പ്ലസ് ടു ഫുൾ എ പ്ലസ് നേടിയ പൂർവവിദ്യാർഥികളെയും ഹോം ലൈബ്രറി പദ്ധതിയിൽ മികച്ച ലൈബ്രറി ഒരുക്കിയ റെന എൻ എസിനെയും ചടങ്ങിൽ പ്രത്യേകാൽ അനുമോദിച്ചു. ഉദ്ഘാടന പരിപാടിക്കുശേഷം പൂർവ വിദ്യാർത്ഥികൾ മധുരിക്കും ഓർമ്മകൾ എന്ന സംഗീതവിരുന്ന് അവതരിപ്പിച്ചു.

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജ്നാഫ് കാച്ചിയിൽ,ജില്ലാ പഞ്ചായത്ത് മെമ്പർസിന്ധു സുരേഷ്, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അതുല്യ ബൈജു , കൊയിലാണ്ടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സുധ.പി.പി., വാർഡ് മെമ്പർമാരായ സന്ധ്യ ഷിബു, രാജലക്ഷ്മി സി, പി ടി.എ പ്രസിഡണ്ട് എ.ബാലകൃഷ്ണൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സതീഷ് ചന്ദ്രൻ , ശ്രീജ കണ്ടിയിൽ,ആബിദ് ടിപി, മോഹനൻ വിവി ., പി സുകുമാരൻ , അജീഷ് പി., എം.കെ. പ്രസാദ് എന്നിവർ ആശംസകൾ അർപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സതി കിഴക്കയിൽ സ്വാഗതവും ഹെഡ്മാസ്റ്റർ ബാബു കെ ടി കെ നന്ദിയും പറഞ്ഞു.