കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീലയ്ക്ക് കോവിഡ്; എല്ലാ പൊതുപരിപാടികളും റദ്ദാക്കി


കൊയിലാണ്ടി: കാനത്തിൽ ജമീല എം.എൽ.എക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ നില തൃപ്തികരമാണെന്ന് എം.എൽ.എ സമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചു. വീട്ടിൽ തന്നെ ക്വാറന്റൈനിലാണ് .

കോവിഡ് ബാധിച്ചതിനെ തുടർന്ന് വരുംദിവസങ്ങളിലെ പൊതു പരിപാടികളെല്ലാം ഒഴിവാക്കിയതായും എം.എൽ.എ അറിയിച്ചു.