അധ്യാപകരുടെ അര്‍ഹമായ നിയമനാംഗീകാരം നല്‍കുക; മേലടി എ.ഇ.ഒ ഓഫീസിന് മുമ്പില്‍ അധ്യാപകരുടെ ധര്‍ണ്ണ


പയ്യോളി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.ടി.എ മേലടി സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേലടി എ.ഇ.ഒ ഓഫീസിനു മുന്നില്‍ അധ്യാപകര്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. അധ്യാപകരുടെ അര്‍ഹമായ നിയമനാംഗീകാരം നല്‍കുക, റിട്ടയര്‍ ചെയ്ത അധ്യാപകരുടെ പെന്‍ഷന്‍ ആനുകൂല്യം നല്‍കുക, ഫയലുകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിലെ കാലതാമസം ഒഴിവാക്കുക, തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.

ധര്‍ണ കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം വി.പി രാജീവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആര്‍.എം രാജന്‍ മാസ്റ്റര്‍, വി. ഹമീദ് മാസ്റ്റര്‍, വി.പി സദാനന്ദന്‍, വി അനുരാജ് എന്നിവര്‍ സംസാരിച്ചു. സബ് ജില്ലാ സെക്രട്ടറി കെ.കെ മനോജ് കുമാര്‍ സ്വാഗതം പറഞ്ഞു. സബ് ജില്ലാ പ്രസിഡണ്ട് പി.അനീഷ് അധ്യക്ഷനായ ചടങ്ങില്‍ അഫ്‌സ ടി.എം നന്ദി രേഖപ്പെടുത്തി.