കണ്ണൂരില്‍ മദ്യലഹരിയില്‍ അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു


കണ്ണൂര്‍: പടിയൂരില്‍ മദ്യലഹരിയില്‍ അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു. ചാളാംവയല്‍ കോളനിയില്‍ രാജീവനാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 8മണിയോടെയാണ് സംഭവം.

മദ്യലഹരിയിലായിരുന്ന സജീവന്‍ വീട്ടില്‍ മീന്‍ മുറിക്കുകയായിരുന്ന രാജിവനെ കത്തിയെടുത്തു കുത്തുകയായിരുന്നവെന്നാണ് വിവരം. നെഞ്ചിലും കൈത്തണ്ടയിലുമാണ് രാജീവന് കുത്തേറ്റത്.

രാജീവനെ കോളനി നിവാസികളും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് രണ്ട് ദിവസം മുമ്പ് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സൗമ്യയാണ് രീജവന്റെ ഭാര്യ. മക്കള്‍: രജീഷ്, സൗരവ്.