ഓര്‍മകളില്‍ പ്രിയ നേതാവ്‌; ട്രേഡ് യൂണിയൻ നേതാവും വടകര വീവേഴ്സ് നെയ്ത്ത് സഹകരണ സംഘം പ്രസിഡന്റുമായിരുന്ന സി.ബാലൻ അനുസ്മരണം നാളെ


വടകര: പ്രമുഖ ട്രേഡ് യൂണിയൻ നേതാവും സോഷ്യലിസ്റ്റും, വടകര കോ – ഓപ്പറേറ്റീവ് റൂറൽ ബാങ്ക്‌ പ്രസിഡന്റ്‌, ഹാൻടെക്സ് ഡയറക്ടർ, വടകര വീവേഴ്സ് നെയ്ത്ത് സഹകരണ സംഘം പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ച സി. ബാലന്റെ മൂന്നാം ചരമവാർഷികം ഡിസംബര്‍ 18ന് വിവിധ പരിപാടികളോടെ നടത്തുമെന്ന് ആർ.ജെ.ഡി വടകര മണ്ഡലം കമ്മിറ്റി.

രാവിലെ 8 മണിക്ക് സ്മൃതി മണ്ഡപത്തില്‍ പുഷ്പ്പാർച്ചന നടത്തും. ശേഷം വൈകുന്നേരം 3.30 ന് വടകര മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന അനുസ്മണ സമ്മേളനം ജില്ലാ പ്രസിഡന്റ്‌ മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

പരിപാടിയില്‍ സംസ്ഥാന ജില്ലാ ഭാരവാഹികൾ പങ്കെടുക്കും. യോഗത്തിൽ മണ്ഡലം പ്രസിഡന്റ്‌ കെ.കെ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മനയത്ത് ചന്ദ്രൻ, എം.കെ ഭാസ്കരൻ, എ.ടി ശ്രീധരൻ, അഡ്വ.ബൈജു രാഘവൻ, പ്രസാദ് വിലങ്ങിൽ, സി.കുമാരൻ, പി.കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ, കെ.എം നാരായണൻ, കൈപ്പാട്ടിൽ ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.