Tag: Video

Total 18 Posts

കോഴിക്കോട് ബീച്ചില്‍ കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത് വെള്ളയില്‍ ഹാര്‍ബര്‍ പുലിമുട്ടിന്റെ അറ്റത്തുനിന്ന്; കുട്ടിയെ കണ്ടെത്തിയത് മത്സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലില്‍- വീഡിയോ കാണാം

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തിയത് വെള്ളയില്‍ പുലിമുട്ട് ഹാര്‍ബറിന് സമീപത്തുനിന്നും. ആദില്‍ ഹസന്റെ മൃതദേഹം പുലര്‍ച്ചെ 4.45 ഓടെയും മുഹമ്മദ് ആദിലിന്റെ മൃതദേഹം ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയുമാണ് കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ലയന്‍സ് പാര്‍ക്കിന് പടിഞ്ഞാറുവശം കടല്‍ അരിച്ചുപെറുക്കിയെങ്കിലും ശക്തമായ തിര രക്ഷാപ്രവര്‍ത്തനത്തിന്

‘ഐസ്ക്രീം വാങ്ങിയ ശേഷം വിഷം ചേർത്ത് കുട്ടിക്ക് നൽകി, കൊലയ്ക്ക് പിന്നിൽ മുൻവെെരാ​ഗ്യം’; അരിക്കുളത്തെ പന്ത്രണ്ടുകാരന്റെ മരണത്തിന്റെ നിർണായക സി.സി.ടി.വി ദൃശ്യങ്ങൾ വടകര ഡോട്ട് ന്യൂസിന് (വീഡിയോ കാണാം)

കൊയിലാണ്ടി: അരിക്കുളത്ത് പന്ത്രണ്ടുവയസുകാരൻ ഐസ്‌ക്രീം കഴിച്ച് മരിച്ച സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ വടകര ഡോട്ട് ന്യൂസിന് ലഭിച്ചു. അരിക്കുളത്തെ സൂപ്പർമാർക്കറ്റിൽ നിന്ന് കേസിൽ പ്രതിയായ താഹിറ ഐസ്ക്രീം വാങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ ഐസ്ക്രീമിൽ വിഷം ചേർത്ത് യുവതി സ​ഹോദരന്റെ മകന് നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. കേളോത്ത് മഹമ്മദലിയുടെ മകൻ അഹമ്മദ്

മഴയത്ത് റോഡില്‍ തെന്നിവീണ് ഇരുചക്രവാഹനങ്ങള്‍; ബാലുശ്ശേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്നവര്‍ ശ്രദ്ധിക്കണേ- വീഡിയോ കാണാം

ബാലുശ്ശേരി: മഴ പെയ്തതോടെ ബാലുശ്ശേരി നിന്നും കോഴിക്കോട് ഭാഗത്തേക്ക് സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് റോഡില്‍ ടയര്‍ തെന്നുന്നത് ഭീഷണിയാവുന്നു. ഇരുചക്രവാഹനങ്ങള്‍ ടയര്‍ തെന്നി വീഴുകയാണ്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വീഡിയോ:

‘ഇഞ് ഡോക്ടറാണേൽ ഡോക്ടറ പണി എടുക്കണം’; ​കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ ഡോക്ടറോട് കയർത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി, വെെറലായി വീഡിയോ

കുറ്റ്യാടി: സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടറോട് വിശദീകരണം തേടുന്ന കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ വീഡിയോ വെെറലായി. പ്രസിഡന്റ് കെ.പി ചന്ദ്രിയും ഡോക്ടറും തമ്മിലുള്ള സംഭാഷണ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഡോക്ടറാണേൽ സ്വന്തം പണി എടുക്കണമെന്നാണ് പ്രസിഡന്റ് ഡോക്ടറോട് പറയുന്നത്. സംഭവത്തിൽ നന്മണ്ട സ്വദേശി ഡോക്ടര്‍ വിപിനെ കുറ്റ്യാടി പോലീസ്

തിക്കോടി പഞ്ചായത്തില്‍ എം.സി.എഫിനെ ചൊല്ലി ബഹളംവെച്ച് യു.ഡി.എഫ് പ്രതിനിധികള്‍, ബഹളത്തിനിടെ പ്രസിഡന്റിനെയും വനിതാ മെമ്പറെയും കയ്യേറ്റം ചെയ്തെന്ന് പരാതി; വീഡിയോ കാണാം

തിക്കോടി: പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ പ്രസിഡന്റിനെയും മറ്റൊരു വനിതാ അംഗത്തെയും യു.ഡി.എഫ് പ്രതിനിധികള്‍ കയ്യേറ്റം ചെയ്തതായി പരാതി. ഫെബ്രുവരി നാലിന് ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്ത ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത സംരംഭമായ എം.സി.എഫിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യേറ്റത്തിലേക്ക് മാറിയത്. എം.സി.എഫ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല എന്ന് യു.ഡി.എഫ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ യു.ഡി.എഫ് എതിര്‍പ്പ് വകവെക്കാതെ എം.സി.എഫ് കേന്ദ്രം

മാഹിയില്‍ മദ്യപിച്ച് വാഹനമോടിച്ച് സ്‌കൂട്ടര്‍ യാത്രികരെ ഇടിച്ചിട്ട് യുവതി; നടുറോഡില്‍ നാട്ടുകാര്‍ക്ക് നേരെ പരാക്രമം; ചോദ്യം ചെയ്തയാളുടെ മൊബൈല്‍ എറിഞ്ഞുടച്ചു (വീഡിയോ)

മാഹി: മദ്യലഹരിയില്‍ കാറോടിച്ച് ദമ്പതികളുടെ സ്‌കൂട്ടറിലിടിച്ച് യുവതി. ചോദ്യം ചെയ്ത നാട്ടുകാര്‍ക്ക് മുന്നില്‍ യുവതിയുടെ പരാക്രമം. പന്തക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പന്തോക്കാവിന് സമീപത്താണ് സംഭവം. മൂഴിക്കല്‍ സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറിലാണ് യുവതി കാറിടിച്ചത്. വടക്കുമ്പാട് കൂളിബസാറിലെ റസീനയാണ് (29) മദ്യപിച്ച് വാഹനമോടിച്ച് ബഹളമുണ്ടാക്കിയത്. കാറിടിച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് ദമ്പതികള്‍ക്കും കുട്ടിക്കും

വടകര സ്വദേശി ശിഖ മനോജ് വധു; കരിക്ക് താരം അര്‍ജുന്‍ രത്തന്‍ വിവാഹിതനായി; വീഡിയോ പങ്കുവച്ച് താരം

വടകര: കരിക്ക് വെബ്‌സീരീസിലൂടെ പ്രശസ്തനായ നടന്‍ അര്‍ജുന്‍ രത്തന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. വടക സ്വദേശിയായ ശിഖ മനോജ് ആണ് വധു. ഇപ്പോഴിതാ വിവാഹ ചടങ്ങിന്റെ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലുടെ പങ്കുവച്ചിരിക്കുകയാണ് താരം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് നടന്ന വിവാഹച്ചടങ്ങില്‍ കരിക്കിലെ മിക്ക താരങ്ങളും പങ്കെടുത്തിട്ടുണ്ട്. കരിക്ക് ടീം ഉള്‍പ്പെടുന്ന രസകരമായ ഒരു

കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ മഴവെള്ളം കുത്തിയൊഴുകുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം കൊയിലാണ്ടി ന്യൂസ് ഡോട് കോം അന്വേഷിക്കുന്നു; യാഥാര്‍ത്ഥ്യം അറിയാം (വീഡിയോ)

കൊയിലാണ്ടി: നമ്മുടെ നാട്ടില്‍ മഴ കനത്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലേത് എന്ന പേരില്‍ വാട്ട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ ഒരു വീഡിയോ പ്രചരിക്കുന്നത്. റെയില്‍വേ പ്ലാറ്റ്‌ഫോമിലൂടെ മഴവെള്ളം കുത്തിയൊഴുകുന്നതാണ് വീഡിയോയിലുള്ളത്. ഒരിക്കലെങ്കിലും കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ പോയവര്‍ക്ക് വീഡിയോയിലുള്ളത് കൊയിലാണ്ടി സ്‌റ്റേഷന്‍ തന്നെയാണെന്ന് തോന്നും. കൊയിലാണ്ടി സ്‌റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമുമായി അത്രയേറെ സാമ്യമാണ്

‘സകല സി.പി.എമ്മുകാരുടെ വീടും ഞങ്ങള്‍ കയറും, നൊച്ചാട് ഞങ്ങള്‍ കത്തിക്കും’; പോലീസിന് മുന്നില്‍ ആക്രോശിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീഡിയോ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്

പേരാമ്പ്ര: നൊച്ചാട് കോണ്‍ഗ്രസ് ഓഫീസ് ആക്രമണത്തിന് പിന്നാലെ സി.പി.എമ്മുകാരുടെ വീടുകള്‍ ആക്രമിക്കുമെന്ന് പോലീസുകരോട് ആക്രോശിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീഡിയോ പുറത്ത്. ‘സകല സി.പി.എമ്മുകാരുടെ വീടും ഞങ്ങള്‍ കയറും ഒരു സംശയവും വേണ്ടെന്നാണ് പോലീസുകാരോട് പ്രവര്‍ത്തകര്‍ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. എന്തു വന്നാലും പ്രശ്‌നമില്ലെന്നും, നൊച്ചാട് കത്തിക്കുമെന്നും മരിക്കാന്‍ തയ്യാറാണെന്നുമാണ് അവര്‍ പറയുന്നത്. പോലീസിന്റെ മുമ്പില്‍ പോലും

കൊയിലാണ്ടി മന്ദമംഗലം പാലക്കുളം ബീച്ചില്‍ എളമ്പക്ക ചാകര (വീഡിയോ കാണാം)

കൊയിലാണ്ടി: മന്ദമംഗലം പാലക്കുളം ബീച്ചില്‍ എളമ്പക്ക ചാകര. ഇന്ന് വൈകീട്ട് മുതലാണ് എളമ്പക്കകള്‍ കൂട്ടത്തോടെ കരയ്ക്കടിഞ്ഞ് തുടങ്ങിയത്. ഇത്തരത്തില്‍ എത്തുന്ന എളമ്പക്കകള്‍ ശേഖരിക്കാനായി നിരവധി പേരാണ് രാത്രിയിലും ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്. വളരെ രുചിയുള്ള ഒരിനം കടല്‍ മത്സ്യമാണ് എളമ്പക്ക. ചാകരയുടെ വീഡിയോ കാണാം: