Tag: Sand banks

Total 2 Posts

കടല്‍ പ്രക്ഷുബ്ധം; സാന്‍ഡ് ബാങ്ക്സില്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്ക്

വടകര: കടല്‍ പ്രക്ഷുബ്ധമായതിനെത്തുടര്‍ന്ന് വടകരയിലെ പ്രധാന ടൂറിസം കേന്ദ്രമായ സാന്‍ഡ് ബാങ്ക്‌സില്‍ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ബീച്ചിലും വെള്ളത്തിലും ഇറങ്ങുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയത്. സമീപത്തെ പാര്‍ക്കിലേക്കുള്ള പ്രവേശനത്തിന് തടസ്സമില്ല. ന്യൂനമര്‍ദത്തിന്റെയും ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെയും പശ്ചാത്തലത്തിലാണ് നിരോധനം. തീരത്ത് മണല്‍ത്തിട്ട രൂപപ്പെട്ടതിനാല്‍ അപായസാധ്യത കൂടുതലാണെന്ന് സുരക്ഷാജീവനക്കാര്‍ പറയുന്നു.

ഇലക്ട്രിക് വണ്ടിയുമെടുത്ത് സാന്റ്ബാങ്ക്‌സിലേക്കിനി ധൈര്യമായി പോവാം; ചാര്‍ജ് തീര്‍ന്ന് വഴിയില്‍ കിടക്കേണ്ടി വരില്ല

വടകര: ടൂറിസ്റ്റ് കേന്ദ്രമായി വികസിച്ച സാന്റ്ബാങ്ക്‌സില്‍ ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ പരിസ്ഥിതി മലിനീകരണം കുറക്കാനും ഇന്ധനചെലവ് ലാഭിക്കുന്നതിനുമായി നടപ്പിലാക്കിയ പോള്‍മൗണ്ട് പദ്ധതിയുടെ ഭാഗമായാണ് ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിച്ചത്. ടൂറിസ്റ്റ് കേന്ദ്രത്തില്‍ നിരവധി പേര്‍ ഇലക്ട്രിക് വാഹനവുമായി എത്താറുണ്ടെങ്കിലും ചാര്‍ജിങ്ങിനായി സംവിധാനമില്ലാത്തത് അവരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. അതിന് പരിഹാരമായി