കടല്‍ പ്രക്ഷുബ്ധം; സാന്‍ഡ് ബാങ്ക്സില്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്ക്


വടകര: കടല്‍ പ്രക്ഷുബ്ധമായതിനെത്തുടര്‍ന്ന് വടകരയിലെ പ്രധാന ടൂറിസം കേന്ദ്രമായ സാന്‍ഡ് ബാങ്ക്‌സില്‍ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ബീച്ചിലും വെള്ളത്തിലും ഇറങ്ങുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയത്. സമീപത്തെ പാര്‍ക്കിലേക്കുള്ള പ്രവേശനത്തിന് തടസ്സമില്ല.

ന്യൂനമര്‍ദത്തിന്റെയും ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെയും പശ്ചാത്തലത്തിലാണ് നിരോധനം. തീരത്ത് മണല്‍ത്തിട്ട രൂപപ്പെട്ടതിനാല്‍ അപായസാധ്യത കൂടുതലാണെന്ന് സുരക്ഷാജീവനക്കാര്‍ പറയുന്നു.