Tag: Rape Case

Total 7 Posts

സ്‌കൂളില്‍ പോകാന്‍ ബസ് കാത്തുനിന്ന വിദ്യാര്‍ഥിനിയെ കടന്നുപിടിച്ചു; പേരാമ്പ്ര സ്വദേശിയ്ക്ക് നാലുവര്‍ഷം കഠിനതടവും പിഴയും

പേരാമ്പ്ര: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച കേസില്‍ പേരാമ്പ്ര സ്വദേശിയ്ക്ക് നാലുവര്‍ഷം കഠിനതടവും പിഴയും വിധിച്ച് കോടതി. കൂത്താളി പാറേമ്മല്‍ വീട്ടില്‍ മുഹമ്മദ് അസ്‌ലം (27)നാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി എം സുഹൈബ് ശിക്ഷ വിധിച്ചത്. 20,000രൂപയാണ് പിഴ വിധിച്ചത്.2023 ജൂണ്‍ 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പേരാമ്പ്ര ചാനിയം കടവ്

പത്ത് വയസുള്ള രണ്ട് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; നടുവണ്ണൂർ സ്വദേശിക്ക് 40 വർഷം കഠിനതടവും പത്ത് ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി

കൊയിലാണ്ടി: പത്ത് വയസുള്ള രണ്ട് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 40 വർഷം കഠിന തടവും പത്ത് ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി. നടുവണ്ണൂർ മലപ്പാട്ട് കരുവടിയിൽ വീട്ടിൽ പുഷ്പരാജനെ (63) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി അനിൽ ടി.പി ശിക്ഷിച്ചത്. പോക്സോ നിയമ പ്രകാരവും

സിവിക് ചന്ദ്രനെതിരായ കൊയിലാണ്ടിയിലെ പീഡന കേസ്: പാഠഭേദം നല്‍കിയ ഇന്റേണല്‍ കമ്മിറ്റി റിപ്പോര്‍ട്ട് റദ്ദാക്കി

കോഴിക്കോട്: സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടിയിലെ യുവതി നല്‍കിയ പീഡന കേസില്‍ പാഠഭേദം നല്‍കിയ ഇന്റേണല്‍ കമ്മിറ്റി റിപ്പോര്‍ട്ട് റദ്ദാക്കി. ലേബര്‍ കമ്മീഷണര്‍ ആണ് റിപ്പോര്‍ട്ട് റദ്ദാക്കിയത്. അതിജീവിത നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഈ ഉത്തരവുണ്ടായത്. ഇനി പരാതിക്കാരിക്ക് ജില്ലയില്‍ കളക്ടറുടെ കീഴിലുള്ള ലോക്കല്‍ കമ്മിറ്റി മുമ്പാകെ പുതിയ പരാതിനല്‍കാം. ചട്ടവിരുദ്ധമായി രൂപീകരിച്ച കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടാണ്

വളയത്ത് പത്ത്‌ വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിക്ക് മുപ്പത് വർഷം കഠിന തടവും, രണ്ടു ലക്ഷത്തി അൻപതിനായിരം രൂപ പിഴയും

വളയം: പത്ത് വയസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് മുപ്പത് വർഷം കഠിന തടവും, രണ്ടു ലക്ഷത്തി അൻപതിനായിരം രൂപ പിഴയും. വാണിമേൽ, പുതുക്കുടി, നെടുംമ്പറമ്പ്, പാറോള്ളതിൽ വീട്ടിൽ ശശി എന്ന സജീവൻ (41) നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്. ജഡ്ജ് അനിൽ ടി പി ആണ് പ്രസ്തുത കേസിൽ

പയ്യോളിയില്‍ ആശുപത്രിയുടെ മാനേജര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി വനിതാ ജീവനക്കാര്‍; പ്രതിക്കായി തെരച്ചില്‍ തുടരന്നു

പയ്യോളി: സ്വകാര്യ ആശുപത്രിയുടെ മാനേജര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി വനിതാ ജീവനക്കാര്‍. പരാതിയുടെ അടിസ്ഥാനത്തില്‍ പയ്യോളി പോലീസ് സ്റ്റേഷന് സമീപമുള്ള ആശുപത്രിയുടെ മാനേജര്‍ക്കെതിരെ പോലീസ് കേസെടുത്തു. രണ്ട് വനിതാ ജീവനക്കാരാണ് മാനേജര്‍ക്കെതിരെ പരാതി നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354, 294, 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് സ്വകാര്യ ആശുപത്രി മാനേജരായ ഷെഫീറിനെതിരെ കേസ് രജിസ്റ്റര്‍

യുവ എഴുത്തുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി; സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരെ കേസെടുത്ത് കൊയിലാണ്ടി പോലീസ്

കൊയിലാണ്ടി: യുവ എഴുത്തുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരേ കൊയിലാണ്ടി പോലീസ് കേസെടുത്തു. സ്ത്രീകള്‍ക്കെതിരായ അതിക്രമം, എസ്.സി-എസ്.ടി. പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. കഴിഞ്ഞ ഏപ്രിലില്‍ യുവതിയുടെ പുസ്തക പ്രസാധനം കൊയിലാണ്ടിയില്‍ നടന്നിരുന്നു. അതിനിടെ ഒരു വീട്ടില്‍

കോഴിക്കോട് സ്വദേശിനിയായ യുവനടിയെ ബലാത്സംഗം ചെയ്ത കേസ്: വിജയ് ബാബുവിനെതിരായ തെളിവുകൾ ശേഖരിച്ച് പൊലീസ്; നിർണ്ണായകമായ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു

  കൊച്ചി: കോഴിക്കോട് സ്വദേശിനിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ചലച്ചിത്ര നിർമ്മാതാവും നടനുമായ വിജയ് ബാബുവിന് എതിരെ തെളിവായി നിർണ്ണായകമായ സി.സി.ടി.വി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കൊച്ചി പനമ്പള്ളി നഗറിലെ ആഡംബര ഹോട്ടലില്‍ പരാതിക്കാരിക്ക് ഒപ്പം എത്തിയതിന്റെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഹോട്ടലിലെ ജീവനക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.  കഴിഞ്ഞ മാർച്ച് 13