Tag: pocso case

Total 31 Posts

വീട്ടിലിറക്കാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റി, ഓഫീസില്‍ കൊണ്ട് പോയി ലൈംഗികാതിക്രമം; സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കോഴിക്കോട് സ്വദേശി അറസ്റ്റില്‍

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പാലക്കോട്ട് വയല്‍ പുതുക്കുടി സുനില്‍കുമാറി(48)നെ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു. സ്‌കൂള്‍ വിട്ടുവരുമ്പോള്‍ വിദ്യാര്‍ഥിനിയെ വീട്ടിലിറക്കാമെന്നുപറഞ്ഞ് വാഹനത്തില്‍ക്കയറ്റി തന്റെ ഡ്രൈവിങ് സ്‌കൂള്‍ ഓഫീസില്‍ കൊണ്ടുപോയി പ്രതി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. കുട്ടി ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ക്കൊപ്പം മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കി. പിന്നീട് മജിസ്ട്രേറ്റിനുമുന്നില്‍

പതിനഞ്ചു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, സ്വര്‍ണമാല കവര്‍ന്നു; ന്യൂ മാഹി സ്വദേശിയായ യുവാവ് പിടിയില്‍

ന്യൂ മാഹി: വിവാഹ വാഗ്ദാനം നല്‍കി പതിനഞ്ചു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഒരു പവന്റെ സ്വര്‍ണമാല കവരുകയും ചെയ്ത കേസിലെ പ്രതി പിടിയില്‍. വട്ടിയൂര്‍ക്കാവ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ന്യൂ മാഹി സ്വദേശി പി.കെ. ജിഷ്ണുവാണ് (20) പിടിയിലായത്. വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പെണ്‍കുട്ടിയുടെ രക്ഷാകര്‍ത്താക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

പതിമൂന്നു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവം; മണിയൂര്‍ സ്വദേശിക്ക് നാല് വര്‍ഷം തടവും, ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി

വടകര: പതിമൂന്നു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്കു നാല് വര്‍ഷം തടവും, ഒരു ലക്ഷം രൂപ പിഴയും. മണിയൂര്‍ മന്തരത്തൂര്‍, കല്ലുനിരപറമ്പില്‍ വീട്ടില്‍ രാജീവന്‍ (57) നാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് അനില്‍ ടി.പി പോക്‌സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്. പിഴ സംഖ്യ ബാലികക്കു നല്‍കാനും വിധിന്യായത്തില്‍ പറയുന്നു. 2020

ആറ് വയസുകാരിയെ ലെെം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു; പന്നിയങ്കരയിൽ ഓട്ടോ ഡ്രെെവർ അറസ്റ്റിൽ

കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലെെം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രെെവർ പോക്സോ കേസിൽ അറസ്റ്റിൽ. കോയവളപ്പ് അരക്കിണർ സ്വദേശി കുണ്ടൂർ വീട്ടിൽ കെ.അബ്ദുൽ റസാഖ് (62) ആണ് പിടിയിലായത്. ആറ് വയസുള്ള വിദ്യാർത്ഥിനിയെയാണ് റസാഖ് പീഡിപ്പിക്കാൻ ശ്രമിച്ചത്. സ്കൂൾ വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കുന്ന ഡ്രൈവറാണ് ഇയാൾ എന്ന് പോലീസ് വ്യക്തമാക്കി. പന്നിയങ്കര പോലീസാണ് റസാഖിനെ അറസ്റ്റ്

പതിനഞ്ചുകാരിയെ പീഡനത്തിന് ഇരയാക്കി; എലത്തൂർ സ്വദേശിനിയായ 22-കാരി പോക്‌സോ കേസില്‍ അറസ്റ്റില്‍

കോഴിക്കോട്: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ എലത്തൂർ സ്വദേശിനിയായ യുവതി രണ്ടുമാസത്തിന് ശേഷം പിടിയിൽ. എലത്തൂര്‍ ചെറുകുളം ജസ്ന (22) യെ ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തുനിന്ന് നാട്ടിലെത്തിയപ്പോഴാണ് യുവതി പിടിയിലായത്. ഡിസംബര്‍ 29-നാണ് ജസ്ന പീഡിപ്പിച്ചതായുള്ള പതിനഞ്ചുകാരിയുടെ പരാതിയിൽ പോലീസ് കേസെടുത്തത്. രണ്ടുദിവസംമുമ്പാണ് ഇവര്‍ വിദേശത്തു നിന്ന് നാട്ടിലെത്തിയതായി പോലീസിന് വിവരം ലഭിച്ചത്. ജസ്നയെ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജവാര്‍ത്ത; ഏഷ്യാനെറ്റ്‌ ന്യൂസിനെതിരെ പോക്സോ കേസെടുത്ത് വെള്ളയിൽ പോലീസ്

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജവാര്‍ത്ത ചെയ്‌തെന്ന പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ പോലീസ് കേസെടുത്തു. എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റസിഡന്‍സ് എഡിറ്റര്‍ ഷാജഹാന്‍, വീഡിയോ ചിത്രീകരിച്ച റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ്, പെണ്‍കുട്ടിയുടെ അമ്മ എന്നിവര്‍ക്കെതിരെയാണ് വെള്ളയില്‍ പോലീസ് കേസെടുത്തത്. പോക്സോ (ഐപിസി 119,21), വ്യാജരേഖ ചമക്കല്‍ (ഐപിസി 465), ക്രിമിനൽ ഗൂഢാലോചന (120

കോഴിക്കോട് മോക്ക്ഡ്രില്ലിനിടെ ആംബുലന്‍സിലും കാറിലുംവെച്ച് പീഡിപ്പിച്ചെന്ന് പതിനഞ്ചുകാരന്റെ പരാതി; പഞ്ചായത്ത് മെമ്പര്‍ക്കെതിരെ പോക്‌സോ കേസ്

കോഴിക്കോട്: കഴിഞ്ഞ ദിവസം നടന്ന മോക്ക് ഡ്രില്ലിന് ശേഷം പതിനഞ്ചുകാരനെ മാവൂര്‍ പഞ്ചായത്ത് അംഗം പീഡിപ്പിച്ചതായി പരാതി. ആംബുലന്‍സിലും കാറിലും വച്ച് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. മാവൂര്‍ പഞ്ചായത്ത് അംഗം ഉണ്ണികൃഷ്ണനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇന്നലെ വൈകുന്നേരം നടന്ന മോക്ക്ഡ്രില്ലിനിടെയായിരുന്നു സംഭവം. പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനായി സംസ്ഥാനത്തൊട്ടാകെ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി കോഴിക്കോട്

കൊടുവള്ളിയില്‍ വ്യാപാര സ്ഥാപനത്തില്‍ കവര്‍ച്ച; പോക്‌സോ കേസില്‍ പ്രതിയായ കൊയിലാണ്ടി കൊല്ലം സ്വദേശി ഉൾപ്പെടെ പിടിയിൽ

കോഴിക്കോട്: കൊടുവള്ളിയിലെ വ്യാപാര സ്ഥാപനത്തില്‍ കവര്‍ച്ച നടത്തിയ കേസില്‍ പോക്‌സോ കേസ് പ്രതിയായ കൊയിലാണ്ടി സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍. കൊയിലാണ്ടി കൊല്ലം കിഴക്കേ വാരിയം വീട്ടില്‍ അബു ഷാനിദ് (28) മലപ്പുറം പള്ളിക്കല്‍ ബസാര്‍ മരക്കാം കാരപ്പറമ്പ് റെജീഷ് (35) എന്നിവരാണ് പിടിയിലായത്. അബുഷാനിദ് കഴിഞ്ഞ വര്‍ഷം ഓഗസ്ത് മാസത്തില്‍ കോഴിക്കോട് മലയമ്മയിലുള്ള പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ

മിഠായി നല്‍കി പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പോക്‌സോ കേസില്‍ കാവില്‍ സ്വദേശിയായ വയോധികന് ആറുവര്‍ഷം കഠിന തടവും പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി

കൊയിലാണ്ടി: പത്തുവയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറുവര്‍ഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി. കാവില്‍ സ്വദേശി മേലെടുത്തുമീത്തല്‍ മംഗലശ്ശേരി വീട്ടില്‍ ശങ്കരനെ (63) യാണ് പോക്‌സോ നിയമപ്രകാരം കോടതി ശിക്ഷിച്ചത്. ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി അനില്‍ ടി.പിയുടേതാണ് വിധി. 2019ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; എടക്കാട് മദ്രസ അധ്യാപകന്‍ പോക്സോ കേസിൽ അറസ്റ്റില്‍

കോഴിക്കോട്: എടക്കാട് മദ്രസ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അദ്ധ്യാപകന്‍ പോക്സോ കേസിൽ  അറസ്റ്റില്‍. കണ്ണൂര്‍ ആറളം സ്വദേശി ഷംസീര്‍ ആണ് അറസ്റ്റിലായത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മുഴപ്പിലങ്ങാട് സ്വദേശിയായ കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവം പുറത്തു പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ കുട്ടി ഇക്കാര്യം വീട്ടില്‍ അറിയിക്കുകയായിരുന്നു. കുട്ടിയുടെ പരാതിയിലാണ് ഇയാളെ