Tag: Pinarayi Vijayan

Total 13 Posts

‘കേരളത്തില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടും, ബിജെപി ഒരു സീറ്റിലും രണ്ടാം സ്ഥാനത്ത് പോലും എത്തില്ല’; പിണറായിയിൽ വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി

കണ്ണൂര്‍: കേരളത്തില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായിയിൽ വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ബിജെപി നേരത്തേതന്നെ സ്വീകാര്യരല്ല. ഒരു സീറ്റിൽ പോലും അവർ രണ്ടാം സ്ഥാനത്ത് പോലും എത്തില്ല. കേരളത്തിന് എതിരെയുള്ള നിലപാടുകൾക്ക് മറുപടിയാകും ഈ തിരഞ്ഞെടുപ്പെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില കാര്യങ്ങളിൽ ഇ പി

”പിണറായി മാങ്ങോട്ട് അംഗനവാടിയില്‍ വരണം” പേരാമ്പ്ര നൊച്ചാടുള്ള കുഞ്ഞ് പിണറായി ആരാധകന്റെ ഡിമാന്റ് കേള്‍ക്കണോ! വീഡിയോ കാണാം

പേരാമ്പ്ര: ” പിണറായിയെ കാണണം… മാങ്ങാട്ട് അംഗനവാടിയില്‍ വരണം…” നൊച്ചാട്ടെ പിണറായി ആരാധകനായ ബിഥോവന്‍ എന്ന ബിത്തുവിന്റെ ഡിമാന്റാണ്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കരഞ്ഞുകൊണ്ട് തന്റെ ഡിമാന്റ് ഉന്നയിക്കുന്ന ബിത്തുവിന്റെ വീഡിയോ പേരാമ്പ്ര സ്വദേശിയായ പി.കെ.അജീഷ് മാസ്റ്റര്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു. ഡി.വൈ.എഫ്.ഐ നൊച്ചാട് നോര്‍ത്ത് മേഖല സെക്രട്ടറി സനൂപിന്റെയും ഹരിതയുടെയും മകനാണ് ബിഥോവന്‍. നവകേരള സദസ്സില്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി; സംഭവത്തിനു പിന്നില്‍ സ്കൂള്‍ വിദ്യാര്‍ത്ഥി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി. ബുധനാഴ്ച്ച വൈകുന്നേരമാണ് പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ ഭീഷണിയുമായി ഫോണ്‍ വിളിയെത്തിയത്. സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് വധ ഭീഷണിയുമായി ഫോണ്‍ വിളിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. എറണാകുളം സ്വദേശിയായ 12 വയസുകാരനാണ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. പോലീസ്

ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പ്: കേസുകളിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തു; കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎയുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി

നാദാപുരം: ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം നിയമസഭയിൽ അറിയിച്ചത്. ആകെ 13 കേസുകളാണ് കുറ്റ്യാടി, നാദാപുരം പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഒമ്പത് കേസുകളിൽ അന്വേഷണം പൂർത്തിയാക്കി പ്രാഥമിക

റേഷന്‍ കടകള്‍ അടിമുടി മാറുന്നു; നിത്യോപയോഗ സാധനങ്ങളും വില്‍ക്കാന്‍ സാധിക്കുന്ന കെ-സ്റ്റോര്‍ ആക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സിവില്‍ സപ്ലൈസ് കോര്‍പറേഷന് കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ റേഷന്‍ കടകളുടെയും മുഖം മാറ്റാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. റേഷന്‍ കടകളെ കെ-സ്റ്റോര്‍ എന്നാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ പറഞ്ഞു. കെ – സ്റ്റോറുകള്‍ വഴി റേഷന്‍ വിതരണവും നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കാനും സാധിക്കുന്ന തരത്തിലാവും മാറ്റമെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

‘പോലീസും അഗ്നിരക്ഷാസേനയും ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളോട് ജാഗരൂഗരായിരിക്കാൻ നിർദ്ദേശം നൽകി’; കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നതിനാൽ ജനങ്ങൾ കനത്ത ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. പലയിടത്തും നദികളിൽ ജലനിരപ്പ് ഉയരുന്നുണ്ട്. തോടുകൾ പലതും കരകവിഞ്ഞു. കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിൽ ആര്യങ്കാവ് വില്ലേജിൽ

കുരുക്കില്‍ നിന്ന് ശാപമോക്ഷം ഉടന്‍, കൊയിലാണ്ടിക്കാര്‍ക്ക് വടകരയിലേക്ക് പറപറക്കാം; മൂരാട് പുതിയ പാലം അടുത്ത മാര്‍ച്ചില്‍ പൂര്‍ത്തിയാവുമെന്ന് മുഖ്യമന്ത്രി

വടകര: ദേശീയപാത 66 ആറ് വരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി മൂരാട് പുഴയ്ക്ക് കുറുകെ നിര്‍മ്മിക്കുന്ന പുതിയ പാലത്തിന്റെ നിര്‍മ്മാണം 2023 മാര്‍ച്ചില്‍ പൂര്‍ത്തിയാവുമെന്ന് ദേശീയപാതാ അതോറിറ്റി (എന്‍.എച്ച്.എ.ഐ) അറിയിച്ചതായി മുഖ്യമന്ത്രി. ഇതിനൊപ്പം മാഹി-തലശ്ശേരി ബൈപ്പാസിന്റെ നിര്‍മ്മാണവും അടുത്ത മാര്‍ച്ചില്‍ തന്നെ പൂര്‍ത്തിയാവുമെന്നും എന്‍.എച്ച്.എ.ഐ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദേശീയപാതാ വികസനത്തിന്

ഇത്തവണയും ഹാപ്പി ഓണം! തുണിസഞ്ചി ഉൾപ്പെടെ പതിന്നാല് ഇനം സാധനങ്ങളുമായി സൗജന്യ ഓണക്കിറ്റ് വീടുകളിലെത്തും, പ്രഖ്യാപിച്ച് മുഖ്യമന്ത്രി

  തിരുവനന്തപുരം: ഇത്തവണയും ഓണസമ്മാനമായി മലയാളികളുടെ വീടുകളില്‍ സൗജന്യ ഭക്ഷ്യകിറ്റ് എത്തും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. പതിനാല് ഇനം സാധനങ്ങളാണ് ഇത്തവണ ഓണത്തിന് ലഭിക്കുന്ന ഭക്ഷ്യകിറ്റില്‍ ഉണ്ടാവുക. ‘സംസ്ഥാനത്ത് കോവിഡ് മഹാമാരി പിടിമുറുക്കിയ ഘട്ടത്തിലാണ് ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചത്. രോഗവ്യാപനത്തെ തുടര്‍ന്ന് ജീവനോപാധികള്‍ നഷ്ടമായവര്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗത്തിന് ഭക്ഷ്യകിറ്റ് പ്രയോജനം

വടകരയിലെ സജീവന്റെ മരണം: വടകരയിൽ കൂട്ടനടപടി; സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലം മാറ്റി; നടപടി മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം

വടകര: വടകര പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലം മാറ്റി. കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞു വീണ് മരിച്ച സംഭവത്തെ തുടര്‍ന്നാണ് നടപടി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസുകാരെ സ്ഥലം മാറ്റിയത്. 28 പൊലീസുകാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. പകരക്കാര്‍ അടക്കം 56 പേര്‍ക്ക് സ്ഥലം മാറ്റത്തിനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. നേരത്തേ ഇതുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാരെ സസ്‌പെന്റ്

‘രണ്ടുപേര് ഫ്‌ളൈറ്റില്‍ കയറി കരിങ്കൊടി കാണിച്ചാല്‍… എന്തായാലും ഫ്‌ളൈറ്റില്‍ നിന്നും പുറത്തിറക്കാന്‍ കഴിയില്ലല്ലോ’ വിവാദ വാട്‌സ്ആപ്പ് ചാറ്റ്; കെ.എസ്.ശബരീനാഥ് അറസ്റ്റില്‍

തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രിക്കുനേരെയുണ്ടായ പ്രതിഷേധത്തിന് പ്രവര്‍ത്തകരെ പ്രേരിപ്പിക്കുന്ന വിധത്തില്‍ ചില വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയച്ചത് പ്രചരിച്ചതിനു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥന്‍ അറസ്റ്റില്‍. ‘രണ്ടുപേര് ഫ്‌ളൈറ്റില്‍ കയറി കരിങ്കൊടി കാണിച്ചാല്‍… എന്തായാലും ഫ്‌ളൈറ്റില്‍ നിന്നും പുറത്തിറക്കാന്‍ കഴിയില്ലല്ലോ’ എന്നുപറയുന്ന ശബരീനാഥിന്റേത് എന്ന് സംശയിക്കുന്ന വാട്‌സ്ആപ്പ് ചാറ്റിന്റെ വിവരങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ചോദ്യം