Tag: online trading

Total 5 Posts

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വടകര സ്വദേശിയായ ഡോക്ടറുടെ 2.18 കോടി തട്ടിയെടുത്ത കേസ്‌; ഗുജറാത്ത് സ്വദേശി അറസ്റ്റില്‍

വടകര: ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ മറവില്‍ വടകര സ്വദേശിയായ ഡോക്ടറുടെ 2.18 കോടി രൂപ തട്ടിയെടുത്ത കേസില്‍ ഗുജറാത്ത് സ്വദേശി അറസ്റ്റില്‍. അഹമ്മദാബാദ് നരോദ സ്വദേശി ജയദീപ് മിഥേഷ് ഭായിയെയാണ്(22) കോഴിക്കോട് റൂറല്‍ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. എടോടിയില്‍ താമസിക്കുന്ന ഡോ.എം.എ ഹാരിസാണ് പരാതിക്കാരന്‍. ബാങ്ക് അക്കൗണ്ടുകളും മൊബൈല്‍ നമ്പറുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്

ലാഭം വാ​ഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ ബിസിനസ്; വടകര താമസിക്കുന്ന ഐടി ഉദ്യോ​ഗസ്ഥന് നഷ്ടമായത് 41 ലക്ഷം, അറസ്റ്റ്

ബാലുശ്ശേരി: ബാലുശേരി സ്വദേശിയായ യുവാവിൽ നിന്ന് ഓണ്‍ലൈനിലൂടെ 41 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റിൽ. കൂത്തുപറമ്പ് മാളൂര്‍ കരേറ്റ ജാസ് വിഹാറില്‍ ഷഹല്‍ സനജ് മല്ലിക്കറാണ് അറസ്റ്റിലായത്. പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി.സുമേഷും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍ മുഖേന പാര്‍ട്ട്‌ടൈം ബെനിഫിറ്റ് സ്‌കീമിന്റെ പേരില്‍ പണം നിക്ഷേപിച്ചാണ് കരിമ്പനപ്പാലത്ത് താമസിക്കുന്ന ഐടി

ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ വടകര സ്വദേശിയായ ഡോക്ടറുടെ പണം തട്ടി; മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കള്‍ പിടിയില്‍

വടകര: ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ മറവില്‍ വടകര സ്വദേശിയായ ഡോക്ടറുടെ പണം തട്ടിയെടുത്ത കേസില്‍ രണ്ട് മലപ്പുറം സ്വദേശികള്‍ പിടിയില്‍. പാണ്ടിക്കാട്‌ തോണിക്കര മില്‍ഹാജ്(24), മേലാറ്റൂര്‍ ചെട്ടിയാന്‍ തൊടി മുഹമ്മദ് ഫാഹിം(23) എന്നിവരാണ് പോലീസ് പിടിയിലായത്. എടോടിയിലെ ഡോ.ഹാരിസിന്റെ പക്കല്‍ നിന്നും 2.18കോടി രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

ഓൺലൈൻ ബിസിനസ് നടത്തി പണം തട്ടി; ആയഞ്ചേരി സ്വദേശി അറസ്റ്റിൽ

കോഴിക്കോട് : ഓൺലൈൻ ബിസിനസ് നടത്തി പണം തട്ടിയ കേസിൽ ആയഞ്ചേരി സ്വദേശിയായ യുവാവ് അറസ്റ്റിൽ. പുതുവരിക്കോട്ട് മെഹറൂഫ്(23) ആണ് അറസ്റ്റിലായത്. വെൽ കാപിറ്റൽ എന്ന പ്ലാറ്റ്ഫോംവഴി ഓൺലൈൻ ബിസിനസ് നടത്തിയാണ് ഇയാൾ പണം തട്ടിയതെന്നാണ് പരാതി. കോഴിക്കോട് സ്വദേശിയാണ് 1,30,000 രൂപ നഷ്ടപെട്ടതായി പരാതി നൽകിയത്. മെഡിക്കൽ കോളേജ് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഓൺലൈൻ ട്രേഡിംഗില്‍ പണം നഷ്ടപ്പെട്ടു; കോഴിക്കോട് എൻഐടിയിലെ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു

കോഴിക്കോട്: എൻഐടി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും വിദ്യാർത്ഥി ചാടി മരിച്ചു. തെലങ്കാന സ്വദേശി യശ്വന്ത് ആണ് മരിച്ചത്. ഹോസ്റ്റൽ കെട്ടിടത്തിന്റെ ഒമ്പതാം നിലയിൽ നിന്നുമാണ് യശ്വന്ത് താഴേക്ക് ചാടിയത്. എൻഐടിയില്‍ രണ്ടാം വർഷ ബിടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി ആണ് യശ്വന്ത്. ഓൺലൈൻ ട്രേഡിംഗ് ഉൾപ്പെടെ നടത്തി പണം നഷ്ടപ്പെട്ടത്തിലെ മനോവിഷമം മൂലമാണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയതെന്ന്