Tag: NH 66

Total 5 Posts

ചെറിയദൂരത്തേക്കും ചുങ്കം നല്‍കേണ്ടി വരും; ദേശീയപാതകളിലെ ഉപഗ്രഹാധിഷ്ഠിതമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍, ചുങ്കം നിരക്കുകളും വിവിധ ജില്ലകളില്‍ ടോള്‍ പ്ലാസ വരാനിരിക്കുന്ന സ്ഥലങ്ങളുമറിയാം

കോഴിക്കോട്: ദേശീയപാതകളിലെ ചുങ്കപിരിവ് സംബന്ധിച്ച് പുതിയ പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ദേശീയപാതകളിലെ ചുങ്കം പിരിവ് ഉപഗ്രഹാധിഷ്ഠിതമാക്കാനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്. നിലവിൽ ചുങ്കം പിരിക്കുന്ന കേന്ദ്രങ്ങളിലൂടെ കടന്നുപോകുമ്പോൾ മാത്രമാണ് തുക ഈടാക്കുന്നത് എങ്കില്‍ ഉപഗ്രഹാധിഷ്ഠിത ചുങ്കംപിരിവ് നടപ്പിലായാല്‍‌ യാത്രചെയ്യുന്നത് ചെറിയദൂരമായാല്‍ പോലും തുക ഈടാക്കാനാകും. ഇപ്പോള്‍ ദേശീയപാതയിലെ ചുങ്കം നിരക്കുകളിൽ ധാരണയായിട്ടുണ്ട്. റീച്ച്, പാതയുടെ നീളം,

ടൂറിസം മേഖലയുമായി ദേശീയ പാതയെ ബന്ധിപ്പിക്കാവുന്ന സംവിധാനങ്ങൾ പരിശോധിക്കും; മന്ത്രി പി.എ. മുഹമ്മദ് റിയാസ്

മലപ്പുറം: കേരളത്തിൻ്റെ വിനോദ സഞ്ചാര മേഖലയ്ക്കാണ് ദേശീയപാത 66 ൻ്റെ വികസനം ഏറെ ഗുണകമാവുക എന്ന് കേരള ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മലപ്പുറത്തെ ദേശീയപാതാ നിർമ്മാണ പുരോഗതി വിലയിരുത്താൻ എത്തിയ മന്ത്രിയോടൊപ്പം സഞ്ചരിച്ച മലപ്പുറം സ്വദേശി ഹക്കിം പങ്കു വെച്ച വീഡിയോയിലാണ് മന്ത്രി മുഹമ്മദ് റിയാസിൻ്റെ ദേശീയ പാതയെക്കുറിച്ചുള്ള പ്രതികരണം. ‘‘ടൂറിസം

ദേശീയപാതാ വികസന പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നു; മുക്കാളിയിൽ മണ്ണിടിച്ചിൽ തുടർക്കഥയാവുന്നു, തിരിഞ്ഞ് നോക്കാതെ അധികൃതർ

അഴിയൂർ: ദേശീയപാതയിൽ മുക്കാളിയിൽ മണ്ണിടിച്ചിൽ തുടർക്കഥയാവുന്നു. മീത്തലെ മുക്കാളിയിലാണ് വീണ്ടും മണ്ണിടിച്ചിൽ തുടരുന്നത്. ദേശീയപാതാ വികസന പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതിനിടെയാണ് നാട്ടുകാർക്ക് ഭീഷണിയായി മണ്ണിടിയുന്നത്. നേരത്തേ രണ്ട് തവണ മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ പ്രദേശവാസികൾ ദേശീയപാതാ അധികൃതരെ അറിയിക്കുകയും എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. മണ്ണിടിച്ചിൽ

ദേശീയപാതാ വികസനം: ചോറോട് നിവാസികൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം വേണമെന്ന് പഞ്ചായത്ത് പ്രസിഡന്റ്

വടകര: ദേശീയപാതാ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ചോറോട് നിവാസികൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ചോറോട് ഓവർ ബ്രിഡ്ജ് മുതൽ കൈനാട്ടി ജങ്ഷൻ വരെയും കൈനാട്ടി, കെ.ടി ബസാർ എന്നിവിടങ്ങളിലെയും പടിഞ്ഞാറ് വശത്തുള്ള ഭാഗത്തെ എല്ലാ ഓവുചാലുകളും നികത്തപ്പെടുകയും അതിലേക്ക് കാലാകാലങ്ങളായി ഒഴുകിയെത്തുന്ന

ദേശീയപാതാ വികസനം: ഇരിങ്ങൽ മുതല്‍ പാലോളിപാലം വരെ രൂക്ഷമായ ഗതാഗതക്കുരുക്ക് പതിവ്; വലഞ്ഞ് യാത്രക്കാര്‍

പയ്യോളി: ദേശീയപാതാ 66 ആറുവരിയായി വികസിപ്പിക്കുന്നതിന്റെ പ്രവൃത്തികള്‍ പുരോഗമിക്കുമ്പോള്‍ വലഞ്ഞ് യാത്രക്കാര്‍. ഇരിങ്ങൽ മുതല്‍ പാലോളിപാലം വരെയാണ് രൂക്ഷമായ ഗതാഗതക്കുരുക്ക് പതിവ് കാഴ്ചയായിരിക്കുന്നത്. ഇതുവഴിയുള്ള യാത്രക്കാര്‍ക്ക് മണിക്കൂറുകളാണ് ഗതാഗതക്കുരുക്ക് കാരണം നഷ്ടമാവുന്നത്. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അത്യാഹിത സര്‍വ്വീസ് നടത്തുന്ന വാഹനങ്ങള്‍ ഉള്‍പ്പെടെ കുരുക്കില്‍ പെടുന്ന കാഴ്ച ഇവിടെ പതിവാണ്. ആംബുലന്‍സില്‍ കൊണ്ടുപോകുന്ന രോഗികളുടെ ജീവനെ വരെ