Tag: MVD

Total 4 Posts

ഇരുചക്രവാഹനത്തില്‍ ‘ട്രിപ്പിൾ റൈഡിംഗ്’, ലൈസന്‍സ് പോകും; മുന്നറിയിപ്പുമായി എംവിഡി

തിരുവനന്തപുരം: ഇരുചക്രവാഹനത്തില്‍ ട്രിപ്പിൾ റൈഡിംഗ് നടത്തിയാൽ ഓടിക്കുന്നയാളിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. ഇത്തരം നിയമലംഘനം കൂടുന്ന സാഹചര്യത്തിലാണു മോട്ടോര്‍വാഹനവകുപ്പിന്റെ (എംവിഡി) നടപടി. സാമൂഹികമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച ബോധവത്കരണവും ശക്തമാക്കി. ഇരുചക്രവാഹനത്തില്‍ ഓടിക്കുന്ന വ്യക്തിതന്നെ ഒട്ടും സുരക്ഷിതനല്ലെന്നാണു വകുപ്പധികൃതര്‍ പറയുന്നത്. പ്രത്യേക സാഹചര്യത്തില്‍ ഡ്രൈവര്‍ക്കൊപ്പം പരമാവധി ഒരാള്‍ക്കുകൂടി യാത്രചെയ്യാനേ നിയമം അനുവദിക്കുന്നുള്ളൂ. എന്നാല്‍, ഇരുചക്രവാഹനത്തില്‍ മൂന്നുപേര്‍ കയറി അഭ്യാസപ്രകടനം

ഉപയോഗിക്കാന്‍ പറ്റാത്ത വാഹനം ഒന്നും നോക്കാതെ അങ്ങ് വിറ്റ് കളയാം എന്നൊന്നും കരുതല്ലേ; പൊളിക്കാന്‍ കൊടുക്കാന്‍ പോലും ചില ചട്ടങ്ങളുണ്ട്, മോട്ടോര്‍ വാഹന വകുപ്പിന്റെ ഈ നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ പണി കിട്ടും

തുരുമ്പെടുത്ത വാഹനം ആക്രിക്കച്ചവടക്കാര്‍ക്കും മറ്റും വില്‍ക്കാന്‍ ആലോചനയുണ്ടോ, ഉപയോഗിക്കാന്‍ പറ്റില്ലെങ്കില്‍ ഒന്നും നോക്കാതെ അങ്ങ് വിറ്റ് കളയാം എന്നൊന്നും കരുതല്ലേ. അതിനും ചില നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ട്. പൊളിക്കാന്‍ വേണ്ടി വാഹനം കൈമാറുമ്പോള്‍ പോലും വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. ഈ നിബന്ധനയ്ക്ക് പിന്നില്‍ മറ്റൊന്നുമല്ല. പൊളിക്കാനായാല്‍ പോലും വാഹനങ്ങള്‍ മറ്റൊരാള്‍ക്ക്

വടകരയില്‍ ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവം; മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെയുള്ള നടപടി വൈകിപ്പിക്കുന്നതായി ആക്ഷേപം

വടകര: ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് മോശമായി പെരുമാറിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെ നടപടി വൈകിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം നടത്തുമെന്ന് എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. [ വളരെ വ്യക്തമായി അതിക്രമത്തെക്കുറിച്ച് യുവതി പോലീസില്‍ പരാതി നല്‍കി ഒരാഴ്ച പിന്നിട്ടിട്ടും നടപടി വൈകുന്നത് പ്രതിക്ക് ഭരണതലത്തിലുള്ള സ്വാധീനത്തെയാണ് സൂചിപ്പിക്കുന്നതെന്ന് എസ്ഡിപിഐ ഭാരവാഹികള്‍

നികുതി കുടിശ്ശിക വരുത്തി: പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കോഴിക്കോട്ടെ ബസ് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു

കോഴിക്കോട്: പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കോഴിക്കോട്ടെ ബസ് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. നികുതി കുടിശ്ശിക ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഫറോക്ക് ജോയിന്റ് ആര്‍.ടി.ഒ ആണ് നടപടിയെടുത്തത്. ചുങ്കത്തെ വര്‍ക്ക് ഷോപ്പില്‍ നിന്നാണ് ബസ് കസ്റ്റഡിയിലെടുത്തത്. ഇന്‍ഡിഗോ വിമാനങ്ങളിലെ യാത്രക്കാരെ കൊണ്ടുപോകാനായി കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉപയോഗിക്കുന്ന ബസാണ് കസ്റ്റഡിയിലെടുത്തത്. ആറ് മാസത്തെ