Tag: liquor

Total 15 Posts

ആവളയിൽ വിൽപ്പനയ്ക്കെത്തിച്ച 16 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ

കുറ്റ്യാടി: സ്‌കൂട്ടറില്‍ വില്‍പ്പനയക്കെത്തിച്ച 16 ക്കുപ്പി മദ്യവുമായി യുവാവ് പിടിയില്‍. ചേരാപുരം സ്വദേശി നെല്ലിയുള്ള പറമ്പില്‍ വീട്ടില്‍ ശശികുമാറിനെയാണ് ആവളയില്‍ നിന്നും മദ്യവുമായി പോലീസ് പിടികൂടിയത്. ഏകദേശം 8ലിറ്റര്‍ മദ്യമാണ് ഇയാളില്‍ നിന്നും പിടികൂടിയത്. പേരാമ്പ്ര ഡി.വൈ.എസ്.പി കെ.എം ബിജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മേപ്പയ്യൂര്‍ എസ്.ഐ ജയന്റെ നേതൃത്വത്തില്‍ ഡി.വൈ.എസ്.പി യുടെ സ്‌പെഷല്‍സ്‌ക്വാഡും നടത്തിയ

ഇരുപത്തിയഞ്ചോളം കുപ്പികളിലായി 12.5 ലിറ്റർ മാഹി മദ്യം; കണ്ടെത്തിയത് എക്സൈസും ആർപിഎഫും നടത്തിയ സംയുക്ത പരിശോധനയിൽ

വടകര: വടകര റെയിൽവേസ്റ്റേഷനിൽ നിന്ന് മാഹി മദ്യം കണ്ടെത്തി. ഉടമസ്ഥനില്ലാത്ത നിലയില്‍ ഇരുത്തിയഞ്ച് കുപ്പിയോളം മദ്യമാണ് കണ്ടെത്തിയത്. വടകര റേഞ്ച് പ്രിവെന്റീവ് ഓഫീസർ സോമസുന്ദരനും സംഘവും വടകര ആർ.പി.എഫുമായി ചേര്‍ന്ന് ചൊവ്വാഴ്ച നടത്തിയ സംയുക്ത പരിശോധനക്കിടെ 12.5 ലിറ്റർ മാഹി മദ്യമാണ് കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. പ്രിവെന്റീവ് ഓഫീസർ ശൈലേഷ് കുമാർ, പ്രിവെന്റീവ് ഓഫീസർ ഗ്രേഡ്

ഇത്തവണയും റെക്കോഡ് സ്വന്തമാക്കി മലയാളികള്‍; ക്രിസ്മസ് പുതുവത്സരദിനങ്ങളില്‍ സംസ്ഥാനത്ത് വിറ്റത് 543 കോടിയുടെ മദ്യം

കോഴിക്കോട്: ക്രിസ്മസ് പുതുവത്സര ദിനങ്ങളില്‍ സംസ്ഥാനത്ത് ഇത്തവണ വിറ്റത് 543 കോടി രൂപയുടെ മദ്യം, തിരുവനന്തപുരം പവര്‍ ഹൗസ് റോഡ് ഔട്ട്ലെറ്റിലാണ് പുതുവത്സരത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. 1.02 കോടിയുടെ മദ്യമാണ് ഇവിടെ വിറ്റത്. എറണാകുളം രവിപുരം, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. രവിപുരത്ത് 77 ലക്ഷവും ഇരിങ്ങാലക്കുട 76 ലക്ഷത്തിന്റെ മദ്യവില്‍പനയുമാണ്

അഴിയൂര്‍ ഭാഗത്ത് എക്‌സൈസ് സംഘത്തിന്റെ വാഹന പരിശോധന; 20 കുപ്പി മാഹി മദ്യവുമായി മധ്യവയസ്‌കന്‍ പിടിയില്‍

വടകര: വടകര എക്‌സൈസ് സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെ 15 ലിറ്റര്‍ മാഹി മദ്യവുമായി ആലപ്പുഴ സ്വദേശി പിടിയില്‍. കുട്ടനാട് തകഴി ചിറയകം ആറ്റുകടവില്‍ ഷാജി കുമാറാണ് (53) അറസ്റ്റിലായത്. ഞായറാഴ്ച്ച അഴിയൂര്‍ ഭാഗത്ത് എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാള്‍ അറസ്റ്റിലായത്. മദ്യവുമായി മാഹി റെയില്‍വെ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ റോഡരികില്‍ വെച്ച്

അനുവദനീമായതിലും അധികം മദ്യം കടത്താൻ ശ്രമം; വാഹന പരിശോധനയ്ക്കിടെ വേളം സ്വദേശിയായ യുവാവ് അറസ്റ്റിൽ

നാദാപുരം: സ്കൂട്ടിയിൽ കടത്തുകയായിരുന്ന വിദേശമദ്യവുമായി വേളം സ്വദേശി അറസ്റ്റിൽ. വേളം ശാന്തിന​ഗറിൽ നാഗത്ത് താഴെ കുനി വീട്ടിൽ ചാത്തു മകൻ മുരളിയാണ് അറസ്റ്റിലായത്. നാദാപുരം എക്സ്സൈസ് റേഞ്ച് പാർട്ടി തൊട്ടിൽപ്പാലം കടേക്കച്ചാൽ ഭാഗങ്ങളിൽ നടത്തിയ പട്രോളിംഗിലാണ് യുവാവ് പിടിയിലായത്. ഇയാളിൽ നിന്ന് ആറ് ലിറ്റർ കെ.എസ്.ബി.സി മദ്യം പിടികൂടി. മദ്യം കടത്താൻ ഉപയോ​ഗിച്ച സ്കൂട്ടിയും എക്സെെസ്

പുതുവത്സരം ആഘോഷിക്കാനായി വടകരക്കാര്‍ കുടിച്ചുത്തീര്‍ത്തത് 38 ലക്ഷം രൂപയുടെ മദ്യം; ഏറ്റവും കുറവ് വില്‍പ്പന നടന്നത് പയ്യോളിയില്‍

വടകര: പുതുവത്സരം ആഘോഷിക്കാനായി വടകരക്കാര്‍ കുടിച്ചുത്തീര്‍ത്തത് 38 ലക്ഷം രൂപയുടെ മദ്യം. വടകര ബിവറേജസ് ഔട്ട്‌ലറ്റില്‍ നിന്ന് വില്‍പ്പന നടത്തിയത് 38 ലക്ഷം രൂപയുടെ മദ്യമാണ്. ജില്ലയില്‍ പയ്യോളി ഔട്ട്‌ലറ്റില്‍ നിന്നാണ് ഏറ്റവും കുറവ് മദ്യം വിറ്റുപോയത്. 34 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ നിന്നും വിറ്റുപോയത്. 77 ലക്ഷം രൂപയുടെ മദ്യ വില്‍പ്പന നടത്തിയ

ഫറോക്ക് പാലത്തില്‍ വീണത് 2348 കുപ്പി മദ്യം; നാട്ടുകാര്‍ക്ക് ‘ലാഭം’ 7 ലക്ഷം

കോഴിക്കോട്: ഫറോക്ക് പലാത്തില്‍ കഴിഞ്ഞ ദിവസം ലോറിയില്‍ നിന്നും മദ്യക്കുപ്പികള്‍ വീണ സംഭവത്തില്‍ നഷ്ടമായത് 2348 കുപ്പി മദ്യം. പഞ്ചാബില്‍നിന്ന് ബിവറേജസ് കോര്‍പറേഷന്റെ കൊല്ലം ഡിപ്പോയിലേക്ക് ലോറിയില്‍ കൊണ്ടുവന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ് റോഡില്‍ വീണത്. സംഭവത്തില്‍ 7,04,400 രൂപയുടെ നഷ്ടം കണക്കാക്കി. ട്രിപ്പിള്‍ 9 പവര്‍ സ്റ്റാര്‍ ഫൈന്‍ റമ്മിന്റെ 2348 പൈന്റ് ബോട്ടിലാണ്

മദ്യവുമായെത്തിയ ലോറി പാലത്തിലിടിച്ചു, റോഡിലേക്ക് തെറിച്ച് വീണ് കുപ്പികൾ; ഫറോക്കില്‍ മദ്യകുപ്പികളെടുക്കാനെത്തിയത് നിരവധി പേർ

കോഴിക്കോട്: ഫറോക്കില്‍ മദ്യവുമായെത്തിയ ചരക്കു ലോറി പാലത്തില്‍ ഇടിച്ചു. അപകടത്തെ തുടര്‍ന്ന് ലോറിയിലുണ്ടായിരുന്ന അന്‍പതോളം കെയ്സ് മദ്യക്കുപ്പികള്‍ റോഡില്‍ വീണു. ലോറി നിര്‍ത്താതെ പോയതായി നാട്ടുകാര്‍ പറഞ്ഞു. ഇന്ന് രാവിലെ 6.30ന് ഫറോക് പഴയ പാലത്തിലാണ് സംഭവം. അപകടത്തില്‍പ്പെട്ട ലോറി കോഴിക്കോട് ഭാഗത്ത് നിന്നുമാണ് എത്തിയത്. റോഡില്‍ ചിതറിക്കിടന്ന മദ്യക്കുപ്പികള്‍ നാട്ടുകാര്‍ എടുത്തു കൊണ്ടുപോയി. അവശേഷിച്ച

പുതുവര്‍ഷം വരെ കാത്തു നിന്നില്ല; മദ്യവില വര്‍ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വര്‍ദ്ധന ഇന്ന് മുതല്‍ പ്രബല്യത്തില്‍ വന്നു. മദ്യവിലയില്‍ 2% വില്‍പ്പന നികുതിയാണ് വര്‍ദ്ധിച്ചത്. സാധാരണ ബ്രാന്റുകള്‍ക്ക് 20 രൂപ വരെയാണ് കൂടുക. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സര്‍ക്കാരിന്റെ മദ്യം ജവാനാണ്. ഒരു ലിറ്ററിന് 600 ആയിരുന്നത് 610 ആണ് ഇന്ന് മുതല്‍ ഈടാക്കുക. മദ്യത്തോടൊപ്പം ബിയറിനും വൈനിനും 2% വില്‍പ്പന നികുതി

മാഹി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വച്ച് 12 ലിറ്റര്‍ വിദേശ മദ്യം പിടികൂടി; ഒറ്റപ്പാലം സ്വദേശി അറസ്റ്റില്‍

വടകര: മാഹി റെയില്‍വേ സ്റ്റഷന്‍ പരിസരത്ത് വച്ച് 12 ലിറ്റര്‍ വിദേശ മദ്യവുമായി ഒറ്റപ്പാലം സ്വദേശി അറസ്റ്റില്‍. പില്ലത്ത് വീട്ടില്‍ ശ്രീജിത്ത് (26) ആണ് അറസ്റ്റിലായത്. അഴിയൂര്‍ ചുങ്കം ഭാഗത്ത് നിന്നും കാക്കടവിലേക്ക് പോകുന്ന റോഡില്‍ മാഹി റെയില്‍വേ സ്റ്റേഷന്‍ സമീപത്തുവച്ചാണ് ഇയാളെ പിടികൂടിയത്. വടകര എക്‌സൈസ് സംഘം പെട്രോളിംഗ് നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. വില്‍പ്പനയ്ക്കായി