Tag: #ksrtc

Total 20 Posts

‘കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പരിഷ്‌കരണം ഉടന്‍ നടപ്പിലാക്കണം’; വള്ളിക്കാട് പെന്‍ഷനേഴ്സ് ഓര്‍ഗനൈസേഷന്‍ കുടുംബ സംഗമം

വള്ളിക്കാട്: കെ.എസ്. ആര്‍.ടി.സി. പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ പരിഷ്‌കരണം ഉള്‍പ്പടെ അവകാശങ്ങള്‍ ഉടന്‍ അംഗീകരിക്കണമെന്ന് ആവശ്യം. പെന്‍ഷനേഴ്സ് ഓര്‍ഗനൈസേഷന്‍ തൊട്ടില്‍പ്പാലം യൂണിറ്റിന്റെ പെന്‍ഷന്‍കാരുടെ കുടുംബ സംഗമമാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വള്ളിക്കാട് ഐ.കെ വിശാലു ടീച്ചറുടെ വീട്ടില്‍ നടന്ന കുടുംബ സംഗമം ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ചന്ദ്രശേഖരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ

യാത്രാ ദുരിതത്തിന് പരിഹാരമായി; വടകര-ഒഞ്ചിയം റൂട്ടിൽ ഇനി മുതൽ കെ.എസ്.ആർ.ടി.സി

വടകര: കണ്ണൂക്കര-ഒഞ്ചിയം വില്യാപ്പള്ളി-വടകര റൂട്ടിലേക്കു പുതുതായി അനുവദിച്ച കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് കെ.കെ രമ എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്തു. മുൻപ് ഈ റൂട്ടിൽ സ്വകാര്യ ബസ് സർവ്വീസ് ഉണ്ടായിരുന്നെങ്കിലും പിന്നീട് നിർത്തുകയായിരുന്നു. ഈ ഭാഗങ്ങളിലെ ജനങ്ങൾ സമാന്തര സർവ്വീസുകളേയും സ്‌പെഷ്യൽ വാഹനങ്ങളേയുമാണ് യാത്രയ്ക്കായി ആശ്രയിച്ചിരുന്നത്. രാവിലെയും വൈകുന്നേരവുമായി മൂന്നോളം ട്രിപ്പുകളാണ് വടകര-കണ്ണൂക്കര ഭാഗങ്ങളിലെക്ക് ഉണ്ടാവുക.

ഉൾനാടൻ യാത്രാ ദുരിതത്തിന് പരിഹാരം; വടകര-വില്യാപ്പള്ളി-ഓർക്കാട്ടേരി-കണ്ണൂക്കര റൂട്ടിലേക്ക് നാളെ മുതൽ കെ.എസ്.ആർ.ടി.സി

വടകര: പ്രദേശവാസികളുടെ ഏറെക്കാലത്തെ യാത്രാ ദുരിതത്തിന് പരിഹാരമായി. വടകര-വില്യാപ്പള്ളി- ഓർക്കാട്ടേരി-കണ്ണൂക്കര റൂട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ്സ് നാളെ മുതൽ സർവീസ് ആരംഭിക്കും. ഇതോടെ വടകരയിൽ നിന്ന് വില്യാപ്പള്ളി വഴി കണ്ണൂക്കരയിലേക്കുള്ള യാത്ര സുഖമമാകും. രാവിലെ 8 മണിക്ക് ആദ്യ ട്രിപ്പ് ആരംഭിക്കും. കണ്ണൂക്കരയിൽ കെ.കെ രമ ഫ്ളാഗ് ഓഫ് ചെയ്യും.

കയാക്കിങ് കാണാം അതോടൊപ്പം മണ്‍സൂണ്‍ ഗ്രാമീണ ടൂറിസത്തിനും അവസരം; കോഴിക്കോട് നിന്ന് ഉല്ലാസ യാത്ര ഒരുക്കി കെഎസ്ആര്‍ടിസി

കോഴിക്കോട്: മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി കോടഞ്ചേരിയില്‍ നടത്തുന്ന കയാക്കിങ് മത്സരങ്ങള്‍ കാണാന്‍ ഉല്ലാസ യാത്ര ഒരുക്കി കെഎസ്ആര്‍ടിസി. ഒന്‍പതാമത് രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാംപ്യന്‍ഷിപ് കാണാനും മണ്‍സൂണ്‍ ഗ്രാമീണ ടൂറിസത്തിനുമാണ് പാക്കേജില്‍ അവസര ഒരുക്കുന്നുണ്ട്. ആഗസ്റ്റ് 4, 5, 6 തിയ്യതികളിലാണ് യാത്ര സജ്ജീകരിച്ചിരിക്കുന്നത്. ബജറ്റ് ടൂറിസം സെല്‍ താമരശ്ശേരിയും ജില്ലാ ടൂറിസം

വേനലവധി തീരുന്നതിന് മുന്നേ ഒരു യാത്ര പോയാലോ? വയനാട്, മൂന്നാർ, ഗവി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്ക് ബജറ്റ് ടൂറിസം പാക്കേജുമായി കെ.എസ്.ആർ.ടി.സി

കോഴിക്കോട്: പൊതുജനങ്ങൾക്കായി മധ്യവേനല്‍ അവധിക്ക് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ വിനോദയാത്രാ പാക്കേജുകൾ ഒരുക്കുന്നു. കുറുവാ ദ്വീപ്, ബാണാസുര, മൂന്നാർ, തുമ്പൂർമുഴി,അതിരപ്പള്ളി, വാഴച്ചാൽ, പെരുവണ്ണാമുഴി, ജാനകിക്കാട്, അകലാപ്പുഴ, വാഗമൺ, കുമരകം, നെല്ലിയാമ്പതി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ മികച്ച യാത്രാനുഭവം നൽകുകയാണ് കെ.എസ്.ആർ.ടി.സി. മെയ് 10,17 തിയ്യതികളിൽ കുറുവാ ദ്വീപ്,ബാണാസുര എന്നിവിടങ്ങളിലേക്ക് ഭക്ഷണം ഉൾപ്പെടെ 1100

അവധിക്കാലം വന്നെത്തി, ഇനി യാത്രകള്‍ തുടങ്ങാം; നെല്ലിയാംമ്പതി, ഗവി, മൂന്നാര്‍ ഉള്‍പ്പെടെ കുറഞ്ഞ ചെലവില്‍ തകര്‍പ്പന്‍ വിനോദയാത്ര പാക്കേജുകളുമായി കോഴിക്കോടു നിന്നും ആനവണ്ടി ഒരുങ്ങിക്കഴിഞ്ഞു

കോഴിക്കോട്: അവധിക്കാലം ആഘോഷിക്കാന്‍ വിനോദയാത്രയുമായി കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍ കോഴിക്കോട് ജില്ലയില്‍നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് വിനോദയാത്ര ഒരുക്കുന്നു. കുറഞ്ഞ ചെലവില്‍ കുറേയേറെ മനോഹരമായ യാത്രകളാണ് ഇതിലൂടെ ഒരുങ്ങുന്നത്. കാടിന്റെ മനോഹാരിതയും അതോടൊപ്പം നവ്യജീവികളെ നേരിട്ട് കണ്ടും ഒരു സഞ്ചാരം. കാനനഭംഗിയാസ്വദിച്ചുള്ള ഗവിയിലേക്കുള്ള യാത്ര കോഴിക്കോടു നിന്നും പുറപ്പെടുന്നത് ഏപ്രില്‍ അഞ്ചിനാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍

ഡാന്‍സും ഡി.ജെയും പാട്ടുമൊക്കെയായി ആഘോഷിക്കാം; കോഴിക്കോട് നിന്നും സ്ത്രീകള്‍ക്ക് മാത്രമായി കെ.എസ്.ആര്‍.ടി.സിയുടെ ആഡംബര കപ്പല്‍ യാത്ര- വിശദാംശങ്ങള്‍ അറിയാം

കോഴിക്കോട്: വനിതാ വാരാഘോഷത്തിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായി കപ്പല്‍യാത്ര നടത്തും. കോഴിക്കോട് നിന്നും എട്ടിന് രാവിലെ ഏഴിന് കെ.എസ്.ആര്‍.ടി.സിയില്‍ എറണാകുളത്തേക്ക് തിരിക്കും. പകല്‍ 3.30ന് കൊച്ചി ഷിപ് യാര്‍ഡില്‍ നിന്നും സര്‍ക്കാരിന്റെ ആഡംബര ക്രൂയിസ് കപ്പലായ നഫര്‍ സിറ്റിയില്‍ ആറുമണിക്കൂറാണ് യാത്ര. രസകരമായ ഗെയിമുകള്‍, തത്സമയ

കൊല്ലം ചടയമംഗലത്ത് കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ചു; ഇടിയുടെ അഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണു, രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

കൊല്ലം : കൊല്ലം ചടയമംഗലത്ത് കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. പുനലൂര്‍ സ്വദേശികളായ അഭിജിത്ത്(19), ശിഖ (20) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്കിന് പിന്നില്‍ കെ.എസ്.ആര്‍.ടി.സി ബസ് തട്ടിയാണ് അപകടമുണ്ടായത്. ഇന്നു രാവിലെ 7.30 ന് ചടയമംഗലം നെട്ടേത്തറ എം.സി റോഡില്‍വെച്ചാണ് അപകടം. പുനലൂര്‍ ഐക്കരക്കോണം സ്വദേശിയാണ് അഭിജിത്ത്. ശിഖ

വാലന്റൈന്‍സ് ദിനം ആനവണ്ടിയോടൊപ്പം ആഘോഷിച്ചാലോ? പ്രണയിതാക്കള്‍ക്കായി കിടിലന്‍ ടൂര്‍ പാക്കേജ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി, വിശദാംശങ്ങള്‍ അറിയാം

കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഹിറ്റ് സര്‍വ്വീസുകളാണ് ഉല്ലാസയാത്രകള്‍. കുറഞ്ഞ ചെലവിലുള്ള വ്യത്യസ്തമായ പാക്കേജുകള്‍ അവതരിപ്പിച്ച് വൈവിധ്യമാര്‍ന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ യാത്രക്കാരെ കാണിക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ വിനോദസഞ്ചാരയാത്രകള്‍ വളരെ പെട്ടെന്നാണ് ജനപ്രീതി നേടിയത്. ഇത്തവണത്തെ വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ചും പുതിയൊരു യാത്രാ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് കെ.എസ്.ആര്‍.ടി.സി. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് നിന്നാണ് പ്രണയദിനത്തിലെ ആനവണ്ടിയുടെ പ്രത്യേക യാത്ര തുടങ്ങുന്നത്. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള

വെറും ഇരുന്നൂറ് രൂപയ്ക്കോ? അതും ആനവണ്ടിയിൽ! നഗരം ചുറ്റാം ആനവണ്ടിയിൽ പദ്ധതിക്ക് കോഴിക്കോട് തുടക്കമായി

മലബാറിൽ ആദ്യമായി കോഴിക്കോട് നഗരം ചുറ്റി കാണാൻ കെ.എസ്.ആർ.ടി.സി ബസ് സർവീസ്. ‘കോഴിക്കോടിനെ അറിയാൻ സാമൂതിരിയുടെ നാട്ടിലൂടെ ഒരു യാത്ര’ എന്ന പേരിലാണ് ബസ് സർവീസ് ആരംഭിച്ചത്. കെഎസ്ആർടിസി ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന ടൂർ പാക്കേജിന്റെ ഭാഗമാണ് നഗരം ചുറ്റാം ആനവണ്ടിയിൽ എന്ന യാത്ര. ബഡ്ജറ്റ് ടൂറിസം സെല്ലുമായി കൈകോർത്ത് 200