Tag: Kozhikode

Total 141 Posts

ഖല്‍ബില് തേനൊഴുകുന്ന കോഴിക്കോട്ടെ ഖല്‍ബോട് ചേര്‍ന്ന് നില്‍ക്കുന്നയിടങ്ങള്‍; ഒറ്റ ദിവസം കൊണ്ട് കോഴിക്കോട്ടെ ഈ സ്ഥലങ്ങളിലെല്ലാം പോയി വരാം

കോഴിക്കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി കുടുംബവുമായി ഒറ്റ ദിവസം കൊണ്ട് പോയി വരാന്‍ പറ്റുന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഏതെല്ലാമാണ്. ബീച്ചും പ്ലാനറ്റോറിയവും മുതല്‍ ഒരുപാട് കാഴ്ചകള്‍ കോഴിക്കോട് നഗരത്തില്‍ തന്നെ നമ്മളെ കാത്തിരിക്കുന്നുണ്ട്. കുറച്ച് ഉള്‍പ്രദേശങ്ങളിലേക്ക് പോയി കഴിഞ്ഞാല്‍ പ്രകൃതി ഒരുക്കി വെച്ച പല വിസ്മയങ്ങളും നമുക്ക് കാണാനാവും. കോഴിക്കോടന്‍ ടൂറിസ്റ്റ് സ്പോട്ടുകളില്‍ നമുക്കൊരു വണ്‍ഡേ

തൊഴില്‍ അന്വേഷകരാണോ, കോഴിക്കോട് ജില്ലയിലിതാ നിരവധി അവസരങ്ങള്‍; വിശദ വിവരങ്ങളറിയാം

ക്ലറിക്കൽ അസിസ്റ്റന്റ് പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ കോഴിക്കോട് ജില്ലയിൽ കരാറടിസ്ഥാനത്തിൽ ക്ലറിക്കൽ അസിസ്റ്റന്റ് ആയി നിയമിക്കുന്നതിന് അപേക്ഷ സമർപ്പിച്ചവർക്ക് ഫെബ്രുവരി രണ്ട്, മൂന്ന് തിയ്യതികളിൽ കോഴിക്കോട് തിരുത്യാട് പ്രവർത്തിക്കുന്ന ഗവൺമെന്റ് പോസ്റ്റ് മെട്രിക്ക് ഹോസ്റ്റലിൽ (ബോയ്സ്) കൂടിക്കാഴ്ച നടത്തുന്നു. അറിയിപ്പ് ലഭിക്കാത്തവർ ജനുവരി 31ന് മുൻപ് കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.ഫോൺ

ഇ​ന്ത്യ​ൻ ടെ​ക്നോ​ള​ജി വ്യവസായ രംഗത്തെ ഹബ്ബായി മാറാന്‍ കോഴിക്കാട്;  ഇനി എല്ലാവര്‍ഷവും കേരളാ ടെക്നോളജി എക്സ്പോ കോഴിക്കാട് നടക്കും

കോ​ഴി​ക്കോ​ട്: ഇ​ന്ത്യ​ൻ ടെ​ക്നോ​ള​ജി വ്യവസായ രംഗത്തെ ഒരു പ്രധാന ഹബ്ബായി കോഴിക്കോടിനെ വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തിലൂന്നി ഇനി എല്ലാവര്‍ഷവും കേരളാ ടെക്നോളജി എക്സ്പോ (കെ.​ടി.​എ​ക്സ‌്) കോഴിക്കോട് നടത്താന്‍ തീരുമാനമായി.  എക്സ്പോയുടെ ആ​ദ്യ പ​തി​പ്പ് ഫെ​ബ്രു​വ​രി 29 മു​ത​ൽ മാ​ർ​ച്ച് ര​ണ്ട് വ​രെ കാ​ലി​ക്ക​റ്റ് ട്രേ​ഡ് സെ​ന്റ​റി​ൽ ന​ട​ക്കും. ഇതുവഴി ഇ​ന്ത്യ​ൻ ടെ​ക്നോ​ള​ജി വ്യ​വ​സാ​യ​ത്തി​ന്റെ മ​​​ധേ​ഷ്യ​ൻ വി​പ​ണി​യി​ലേ​ക്കു​ള്ള

വിദ്യാര്‍ത്ഥിനിക്ക് അപകീര്‍ത്തികരമായ സന്ദേശം അയച്ചു; കോഴിക്കോട് മെഡിക്കല്‍ കോളേജ് അധ്യാപകന് സസ്‌പെന്‍ഷന്‍

കോഴിക്കോട്: മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് അപകീര്‍ത്തിപരമായ സന്ദേശം അയച്ചെന്ന പരാതിയില്‍ മെഡിക്കല്‍ കോളേജ് അധ്യാപകന് സസ്‌പെന്‍ഷന്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗം അധ്യാപകനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിക്ക്‌ വാട്‌സാപ്പില്‍ അധ്യാപകന്‍ അപകീര്‍ത്തിപരമായ സന്ദേശമയക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്ന് ഡി.എം.ഇയുടെ നിര്‍ദ്ദേശപ്രകാരം ആഭ്യന്തര അന്വേഷണ സമിതി രൂപികരിച്ച് സംഭവത്തില്‍ അന്വേഷണം നടത്തിയിരുന്നു.

നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ഗുണ്ടാസംഘം പിടിയില്‍; പാളയത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാ സംഘത്തെ കുടുക്കി കസബ പോലീസ്

കോഴിക്കോട്: പോലീസിനെയും യാത്രക്കാരെയും മുള്‍മുനയില്‍ നിര്‍ത്തിച്ച ഗുണ്ടാസംഘം പിടിയില്‍. പാളയം ബസ്സ്റ്റാന്‍ഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കുറ്റിക്കാട്ടൂര്‍ സ്വദേശികളായ ജിതിന്‍ റൊസാരിയോ(29) അക്ഷയ്(27) എന്നിവരെയാണ് കസബ പോലീസ് ഏറെ നേരത്തെ പരിശ്രമത്തിനുശേഷം കസബ പോലീസ് പിടികൂടിയത്. ലഹരിമരുന്ന കേസുകളില്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ജിതിന്‍. അക്ഷയ് അടിപിടി കേസുകള്‍ കൂടാതെ കാപ്പ സേസ് പ്രതി കൂടിയാണ്.

കോഴിക്കോട് പാളയം മാര്‍ക്കറ്റ് കല്ലുത്താന്‍കടവിലേക്ക് മാറ്റാന്‍ നീക്കം; പ്രതിഷേധവുമായി വ്യാപാരികള്‍, ചൊവ്വാഴ്ച പാളയത്തെ കടകള്‍ അടച്ചിടും

കോഴിക്കോട്: പാളയത്തെ പഴം-പച്ചക്കറി മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക് മാറ്റുന്നതിനെതിരെ വ്യാപാരികള്‍ രംഗത്ത്. ചൊവ്വാഴ്ച പാളയം ഭാഗത്ത് സ്ഥിതി ചെയ്യുന്ന മുഴുവന്‍ കടകളും അടച്ച് പ്രതിഷേധിക്കാനാണ്‌ വ്യാപാരികളുടെ തീരുമാനം. മേയറുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂലമായ തീരുമാനം ആവാത്തതിനെ തുടര്‍ന്നാണ് സൂചനാ പണിമുടക്കുമായി വ്യാപാരികള്‍ മുന്നോട്ട് പോവുന്നത്. പഴം-പച്ചക്കറികള്‍ കടകള്‍ ഉള്‍പ്പെടെ 500 ഷോപ്പുകളാണ് പാളയത്ത് പ്രവര്‍ത്തിക്കുന്നത്. കോഴിക്കോടിന്റെ

പിതാവിനോട് വഴക്കിട്ട് വീട്ടിൽനിന്ന് ഇറങ്ങി; വഴിയറിയാതെ വനത്തിൽ കുടുങ്ങി, കോഴിക്കോട് സ്വദേശിയെ വന്യജീവി സങ്കേതത്തിനുള്ളിൽ അവശനിലയിൽ കണ്ടെത്തി

കോഴിക്കോട്: വീട്ടിൽ നിന്ന് വഴക്കിട്ട് ഇറങ്ങിയ യുവാവിനെ ഇടുക്കി വന്യജീവി സങ്കേതത്തിനുള്ളിൽ അവശനിലയിൽ കണ്ടെത്തി. കോഴിക്കോട് കല്ലായി സ്വദേശിയായ ജാബിറി(30)നെയാണ് കാൽവരി മൗണ്ട് ഇരുട്ടുകാനത്ത് പാറപ്പുറത്ത് കണ്ടെത്തിയത്. തേൻ എടുക്കാൻ പോയ ആദിവാസികൾ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥർ എത്തിയശേഷം ബോട്ട് മാർഗ്ഗം യുവാവിനെ അഞ്ചുരുളിയിൽ എത്തിക്കുകയായിരുന്നു. കഴിഞ്ഞ മാസം 29ന് വീട്ടിൽനിന്ന് പിതാവുമായി

കോഴിക്കോട് വിമാനത്താവളം; നാളെ മുതൽ മുഴുവൻ സമയ വിമാന സർവ്വീസ്

കരിപ്പൂർ: കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ മുഴുവൻ സമയ വിമാന സർവ്വീസ് പുനരാരംഭിക്കും. റൺവേയിലെ നിയന്ത്രണങ്ങൾ നീങ്ങിയതോടെയാണ് കോഴിക്കോട് വിമാനത്താവളത്തിൽ നാളെ മുതൽ പൂർണതോതിൽ 24 മണിക്കൂർ വിമാന സർവീസ് പുനരാരംഭിക്കുന്നത്. വിമാന സർവീസുകളുടെ ശൈത്യകാല ഷെഡ്യൂളും നാളെ ആരംഭിക്കുകയാണ്. റൺവേ റീ കാർപറ്റിങ്ങിനായി ഏർപ്പെടുത്തിയ നിയന്ത്രണമാണ് 10 മാസത്തിനു ശേഷം നീങ്ങുന്നത്. ജനുവരി മുതലാണ് കരിപ്പൂരിൽ

കോഴിക്കോട് വാടക വീട് കേന്ദ്രീകരിച്ച് എം.ഡി.എം.എ വില്‍പ്പന; താമരശ്ശേരി സ്വദേശി പിടിയില്‍

കോഴിക്കോട്: നഗരത്തില്‍ വാടക വീട് കേന്ദ്രീകരിച്ച് എം.ഡി.എം.എ വില്‍പ്പന നടത്തിയ യുവാവ് പോലീസ് പിടിയില്‍. താമരശ്ശേരി ചുണ്ടങ്ങ പൊയില്‍ കാപ്പുമ്മല്‍ ഹൗസില്‍ അതുല്‍(29)ആണ് പിടിയിലായത്. ഇയാള്‍ താമസിച്ച വാടക വീട്ടില്‍ നിന്നും 12.400 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. മുണ്ടിക്കല്‍ത്താഴം കോട്ടാംപറമ്പ് കുന്നുമ്മലില്‍

കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ഭീതി; രണ്ട് അസ്വാഭാവിക പനി മരണങ്ങളില്‍ സംശയം, ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം

കോഴിക്കോട്: നിപ്പ വൈറസ് ഭീതിയില്‍ വീണ്ടും കോഴിക്കോട്. പനി ബാധിച്ചുള്ള രണ്ട് അസ്വാഭാവിക മരണങ്ങളാണ് നിപ്പ വൈറസ് ബാധ മൂലമാണെന്ന സംശയമുയര്‍ന്നിരിക്കുന്നത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് രണ്ട് പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതേ തുടര്‍ന്ന് ജില്ലയില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. മരിച്ച വ്യക്തികളുടെ ശരീരസ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നാല്‍ മാത്രമേ