Tag: Koyilandy

Total 87 Posts

കൊയിലാണ്ടിയിലെ ലൈംഗിക പീഡന കേസ്: സിവിക് ചന്ദ്രനെതിരായ രണ്ടാമത്തെ പരാതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച

കൊയിലാണ്ടി: എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച കോഴിക്കോട് ജില്ലാ കോടതി വിധി പറയും. കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന കേസിലാണ് സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ഇതിൽ വാദം പൂർത്തിയായി. നേരത്തേ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന്

ചേമഞ്ചേരി തുവ്വപ്പാറ എളളിൽ കല്യാണി അന്തരിച്ചു

ചേമഞ്ചേരി: തുവ്വപ്പാറ എളളിൽ കല്യാണി അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. പരേതനായ ചെക്കൂട്ടിയാണ് ഭർത്താവ്. മക്കൾ: ഗോപാലൻ, കൃഷ്ണൻ, കരുണൻ, ചോയിക്കുട്ടി, പത്മിനി, ശശി, പരേതനായ ശ്രീധരൻ. മരുമക്കൾ: സുജാത, സാവിത്രി, സുധ, ജയ, കുമാരൻ, ബിജിത. summary: Kalyani passed away in Chemancheri Tuvvapara

പെട്ടന്നൊരു വയറു വേദന വന്ന് ആശുപത്രിയിൽ കൊണ്ട് പോയതാണ്, പിന്നീടെത്തുന്നത് നിശ്ചലമായി; നമ്പ്രത്ത്കരയിലെ പ്രകാശന്റെ വിയോഗം ഇനിയും വിശ്വസിക്കാനാവാതെ നാടും വീടും

കൊയിലാണ്ടി:നാട്ടുകാരുടെ പ്രയ്യപ്പെട്ടവൻ, എന്താണ് സംഭവിച്ചതെന്ന ചോദ്യത്തിന് മറുപടി നൽകാനാവാതെ സുഹൃത്തുകളും. ഇനി പ്രകാശൻ ഇല്ല എന്നത് ഉൾക്കൊള്ളാൻ ഇവരാർക്കും തന്നെ കഴിഞ്ഞിട്ടില്ല.ഇന്നലെ രാത്രിയോടെയാണ് പ്രകാശൻ മരണപ്പെട്ടത്. എല്ലാവരോടും സൗഹാർദപരമായി ഇടപെടുന്ന പ്രകാശന് കൊയിലാണ്ടിയിൽ വലിയ സൗഹൃദവൃന്ദം തന്നെയുണ്ടായിരുന്നു. ചുമട്ട് തൊഴിലാളിയായിരുന്ന വേലായുധന്റെ മകനായ പ്രകാശൻ സി.പി.എം ബീച്ച് സെൻട്രൽ ബ്രാഞ്ച് അംഗവുമാണ്. കൊയിലാണ്ടി പുതിയ സ്റ്റാൻഡ്

ഓഫീസ് കം ഷോംപ്പിംങ്ങ് കോംപ്ലക്‌സ്, മിനി കോണ്‍ഫറന്‍സ് ഹാള്‍, ആര്‍ട്ട് ഗാലറി, മിനി തിയ്യേറ്റര്‍, അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിംങ്ങ്; ഹൈ ടെക് ആവുകയാണ് കൊയിലാണ്ടിയും; നഗരസഭയുടെ ഷോപ്പിംങ് കോംപ്ലക്‌സ് നിർമ്മാണത്തിനായി 15.58 കോടിയുടെ സിവില്‍ വര്‍ക്കിന് കരാറായി

കൊയിലാണ്ടി: ഹൈ ടെക് ആവുകയാണ് കൊയിലാണ്ടിയും. നഗരസഭയുടെ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം ഉടൻ ആരംഭിക്കും. നിർമ്മാണത്തിനായുള്ള സിവില്‍ വര്‍ക്കിന് കരാറായി. പഴയ ബസ്സ് സ്റ്റാന്റ് നിലനിന്ന സ്ഥലത്ത് കൊയിലാണ്ടി നഗരസഭ നിര്‍മ്മിക്കുന്ന ഷോപ്പിംങ് കോംപ്ലക്‌സ് കം ഓഫീസ് കെട്ടിടം നിർമ്മിക്കുന്നത്. 21.16 കോടി രൂപയാണ് ഷോപ്പിംങ്ങ് കോംപ്ലക്‌സിന് മൊത്തം എസ്റ്റിമേറ്റ് തയ്യാറാക്കിയത്. ഇതില്‍ 15.58 കോടിരൂപയുടെ

1967നു ശേഷം വിരമിച്ച അധ്യാപക- അനധ്യാപക കൂട്ടം ഒത്തുകൂടി; ശ്രദ്ധേയമായി ചിങ്ങപുരം സി.കെ. ജി.മെമ്മോറിയൽ സ്കൂളിലെ സംഗമം; അംഗനവാടി കുട്ടികൾ പോഷകാഹാരത്തോടെ വളരാൻ പാലും മുട്ടയും; അറിയാം വായിക്കാം ഇന്നത്തെ വിശേഷങ്ങൾ

ഉഗ്രം ഉജ്ജ്വലം; വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകൾക്ക് അനുമോദനവുമായി ഞാണംപൊയിൽ ഗോപാലൻകുട്ടി ഗ്രന്ഥാലയം കൊയിലാണ്ടി:  ഞാണംപൊയിൽ ഗോപാലൻകുട്ടി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു.സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സന്തോഷ് എൻ,ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ സോണിയ എൻ, വിദൂര വിദ്യാഭ്യാസം വഴി ബിരുദം നേടിയ തുടർ സാക്ഷരത പഠിതാവ് പത്മിനി നിടൂളി,സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ

ജവാൻ അഖിലേഷിന്റെ സ്മരണയിൽ രക്തദാന ക്യാമ്പ്, കടലൂർ മുസ്ലിം അസോസിയേഷന്റെ വിക്ടറി ലാപ്, ആന്തട്ട ഗവ. യു.പി സ്കൂളിൽ ‘സ്മൈൽ’; അറിയാം, വായിക്കാം ഇന്നത്തെ വിശേഷങ്ങൾ

ജവാന്‍ അഖിലേഷിന്റെ ഓര്‍മ്മദിനത്തോട് അനുബന്ധിച്ച് രക്തദാന ക്യാമ്പ് കൊയിലാണ്ടി: നടേരിയിലെ അക്ഷര വായനശാലയുടെയും അഖിലേഷ് സൗഹൃദ കൂട്ടായ്മയുടെയും നേതൃത്വത്തില്‍ ജവാന്‍ അഖിലേഷിന്റെ രണ്ടാം ഓര്‍മ്മദിനത്തോന് അനുബന്ധിച്ച് രക്തദാന ക്യാമ്പ് നടത്തി. കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഇരുപത്തിയൊന്നാം വാര്‍ഡിലെ പകല്‍ വീട്ടില്‍ വച്ച് നടന്ന ക്യാമ്പ് കൗണ്‍സിലര്‍ ആര്‍.കെ.കുമാരന്‍ ഉദ്ഘാടനം ചെയ്തു.

ചെങ്ങോട്ടു കാവ് എളാട്ടേരി നമ്പാറമ്പത്ത് ലക്ഷ്മി അന്തരിച്ചു

ചെങ്ങോട്ടു കാവ്: എളാട്ടേരി നമ്പാറമ്പത്ത് ലക്ഷ്മി അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസ്സായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞിശങ്കരൻ. സഞ്ചയനം ഞായറാഴ്ച നടക്കും. മക്കൾ: ശ്രീധരൻ, ബാലൻ, അഡ്വ.എൻ.ചന്ദ്രശേഖരൻ, അഡ്വ.നാരായണൻ, സരസ, വത്സരാജ് (അപ്പക്സ് ഫൂട്ട് വേർ കൊയിലാണ്ടി), പ്രേമാനന്ദൻ (പ്രേമ ഫ്ലോർ മിൽ ചെങ്ങോട്ടുകാവ്). മരുമക്കൾ: ഗംഗാധരൻ, സുമതി, റാണി, ജലജ, സജിനി, അംബിക, പുഷ്പ.

മേലൂർ കൊതേരി കൃഷ്ണയിൽ ബാലൻ നായർ അന്തരിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി ഇരുവിലിഡാത്ത് മേലൂർ കൊതേരി കൃഷ്ണയിൽ ബാലൻ നായർ അന്തരിച്ചു. എൺപത്തിരണ്ടു വയസ്സായിരുന്നു. ദീർഘകാലം ആന്ധ്രയിലെ ബാപട്ലയിൽ ഹോട്ടൽ ബിസിനസ് നടത്തിയിരുന്നു. ഭാര്യ: തിലകം (ചന്ദന ബ്യൂട്ടി പാർലർ , പൂക്കാട്) മക്കൾ: മനോജ് , ഷിനോജ് (വാട്ടർ ടെക്, കോഴിക്കോട്) മരുമക്കൾ : മണി (അദ്ധ്യാപിക, ശ്രീ രാമാനന്ദ ആശ്രമം സ്കൂൾ), ധന്യ.

സർക്കാറിനെതിരെ നടക്കുന്ന കള്ള പ്രചാരണങ്ങൾക്കെതിരെ കൊയിലാണ്ടിയിൽ സി.പി.എം പ്രചരണ ജാഥ; വായിക്കാം, അറിയാം കൊയിലാണ്ടിയിലെ ഇന്നത്തെ വിശേഷങ്ങൾ

‘സർക്കാറിനെതിരെ നടക്കുന്ന കള്ള പ്രചാരണങ്ങൾക്കെതിരെ’ കൊയിലാണ്ടിയിൽ സി.പി.എം പ്രചരണ ജാഥ കൊയിലാണ്ടി: എൽ.ഡി.എഫ് സർക്കാറിനെതിരെ നടക്കുന്ന കള്ള പ്രചാരണങ്ങൾക്കെതിരെ സി. പി. എം കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ തുടങ്ങി. മുത്താമ്പിയിൽ സംസ്ഥാന കമ്മറ്റി അംഗം കെ.കെ ലതിക, ജാഥാലീഡർ ജില്ലാ കമ്മറ്റി അംഗം പി.കെ. ദിവാകരന് പതാക കൈമാറി ഉദ്ഘാടനം

ഇരുവശവും പാർക്ക്, ഇരിപ്പിടങ്ങൾ, ആൽത്തറ; വികസനത്തിനൊരുങ്ങി കൊയിലാണ്ടിയിലെ മാരാമുറ്റം റോഡ്; പൈതൃക തെരുവായി മാറ്റും

കൊയിലാണ്ടി: നഗരത്തിലെ മാരാമുറ്റം തെരു റോഡ് മോടി കൂട്ടാനുളള പദ്ധതി വരുന്നു. മാരാമുറ്റം പൈതൃക തെരുവായി പരിഗണിച്ച് വികസിപ്പിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി മാരാമുറ്റം റോഡ് ആകര്‍ഷകമായി മോടി പിടിപ്പിക്കും. സമീപവാസികള്‍, വ്യാപാരികള്‍, റസിഡന്‍സ് അസോസിയേഷന്‍ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുക. റോഡിന്റെ ഇരുവശവും ടൈലുകള്‍ വിരിച്ച് മനോഹരമാക്കും. മുക്കാല്‍ കിലോമീറ്ററോളം ദൈര്‍ഘ്യമുളള റോഡിന്റെ ഇരു വശവും