Tag: fisherman

Total 7 Posts

ആനുകൂല്യങ്ങൾ നഷ്ടപ്പെടരുത്;  മത്സ്യത്തൊഴിലാളികൾ ഏപ്രിൽ 25നകം ഫിംസിൽ റജിസ്റ്റർ ചെയ്യണം, കൂടുതലറിയാം

വടകര: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധത്തൊഴിലാളികളും ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടലായ FIMS ല്‍ (ഫിഷര്‍മെന്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം) നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. ഇനിയും രജിസ്റ്റര്‍ ചെയ്യാനുള്ളവര്‍ ഏപ്രില്‍ 25 നകം മത്സ്യത്തൊഴിലാളി പാസ്സ് ബുക്ക്, ബാങ്ക് പാസ്സ് ബുക്ക്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ സഹിതം വടകര,

കണ്ണൂരിൽ കടലിൽ പോയ മത്സ്യത്തൊഴിലാളി വള്ളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ: കടലിൽ മത്സ്യബന്ധനത്തിനിടെ തിരുവനന്തപുരം സ്വദേശിയായ മത്സ്യത്തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. തിരുവനന്തപുരം കരിച്ചാറ പള്ളിപ്പുറം സ്വദേശി അനിൽ‌കുമാർ ആണ് കണ്ണൂരില്‍ മരിച്ചത്. അമ്പത്തൊന്ന് വയസായിരുന്നു. വ്യാഴാഴ്ച ഉച്ചയ്‌ക്ക് രണ്ടുമണിയോടെയാണ് സംഭവം. പുതിയങ്ങാടി കടപ്പുറത്തുനിന്നു മത്സ്യബന്ധനത്തിനു പോയ ഫൈബർ വള്ളത്തിലാണ് അനിൽ‌കുമാർ കുഴഞ്ഞുവീണത്. പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാത്തിരിപ്പ്‌ വിഫലം; നന്തിയില്‍ കടലില്‍ തോണി അപകടത്തില്‍പ്പെട്ട് കാണാതായ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

നന്തി: വളയില്‍ കടലില്‍ മത്സ്യബന്ധത്തിന് പോയി കാറ്റിലും മഴയിലും പെട്ട് കാണാതായ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. പീടിക വളപ്പില്‍ റസാഖാണ് മരിച്ചത്‌. ഇയാള്‍ക്കായി കോസ്റ്റ്ഗര്‍ഡും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും മത്സ്യതൊഴിലാളികളുടെയും നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു. 4 മണിയോടെ മത്സ്യത്തൊഴിലാളികള്‍ വീണ്ടു നടത്തിയ തിരച്ചിലിലാണ് അപകടം നടന്ന സ്ഥലത്ത് നിന്നും തന്നെ റസാഖിന്റെ മൃതദേഹം കണ്ടെത്തിയത്.

വിയ്യൂരില്‍ വെള്ളക്കെട്ട്, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്; കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കൊയിലാണ്ടി താലൂക്കില്‍ ജാഗ്രതാ നിര്‍ദ്ദേശം, കണ്‍ട്രോള്‍ റൂം തുറന്നു

കൊയിലാണ്ടി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കൊയിലാണ്ടി താലൂക്കില്‍ ജാഗ്രതാ നിര്‍ദ്ദേശം. താലൂക്കിലെ 31 വില്ലേജുകള്‍ക്കും കടല്‍ത്തീരമുള്ള ആറ് തദ്ദേശ സ്ഥാപനങ്ങള്‍ക്കുമാണ് മുന്നറിയിപ്പുള്ളത്. താലൂക്കില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചതായി താലൂക്ക് ഭരണകൂടം അറിയിച്ചു. 0496 2620235 ആണ് കണ്‍ട്രോള്‍ റൂമിന്റെ ഫോണ്‍ നമ്പര്‍. മഴക്കെടുതികളോ അടിയന്തിര സാഹചര്യമോ ഉണ്ടായാല്‍ താലൂക്കിലെ ജനങ്ങള്‍ക്ക്

‘ശുചിമുറി സൗകര്യം പോലുമില്ല, ച​ളി​നി​റ​ഞ്ഞ് കിടക്കുന്നതിനാല്‍ മ​ത്സ്യ​ബ​ന്ധ​ന യാനങ്ങള്‍ ക​ര​ക്ക​ടു​പ്പി​ക്കാനും പ്രയാസം’; ചോമ്പാലയിലെ മത്സ്യത്തൊഴിലാളികള്‍ നേരിടുന്നത് കടുത്ത അവഗണന

വ​ട​ക​ര: അടിസ്ഥാന സൗകര്യങ്ങളില്ലാതെ മുരടിച്ച അവസ്ഥയിലാണ് ചോ​മ്പാ​ല മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖം. പുലിമുട്ടിന് ആഴം കൂട്ടണമെന്ന വര്‍ഷങ്ങളായുള്ള മത്സ്യത്തൊഴിലാളികളുടെ ആവശ്യം പോലും അധികൃതര്‍ നിരാകരിച്ച മട്ടാണ്.ആഴം കൂട്ടുന്നത് സംബന്ധിച്ച പദ്ധതി ഇപ്പോഴും കടസലാസില്‍ ഉറങ്ങുകയാണ്. ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് ന​ട​ത്തി​യ ​ഡ്രെ​ഡ്ജി​ങ്ങും ഒട്ടും വിജയകരമായില്ല. ച​ളി​നി​റ​ഞ്ഞ് കിടക്കുന്നതിനാല്‍ മ​ത്സ്യ​ബ​ന്ധ​ന യാനങ്ങള്‍ ക​ര​ക്ക​ടു​പ്പി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യില്‍ വലയുകയാണ് മത്സ്യത്തൊഴിലാളികള്‍. വേ​ലി​യേ​റ്റ

കൊയിലാണ്ടിയിൽ മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു

കൊയിലാണ്ടി: മത്സ്യ ബന്ധനത്തിനിടെ മധ്യവസ്കൻ കുഴഞ്ഞു വീണു മരിച്ചു. ഗുരുകുലംബീച്ചിൽ പുത്തൻകടപ്പുറത്തു വലിയ പുരയിൽ സുബിലേഷ് ആണ് മരിച്ചത്. നാൽപത്തിരണ്ട് വയസ്സായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതരായ സോമുവിന്റെയും സത്യയുടെയും മകനാണ്. നീനയാണ് ഭാര്യ. സഹോദരങ്ങൾ: വിജയി, പ്രീത, സുമേഷ്, സുനിലേഷ്, കവിത, പരേതനായ വിജയൻ.

ശക്തമായ കാറ്റും മോശം കാലാവസ്ഥയുമാണ്; മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ പോകല്ലേ!! ജൂലൈ ഏഴ് വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കർശന നിര്‍ദേശം

കൊയിലാണ്ടി: കൊയിലാണ്ടിയിലെ മൽസ്യബന്ധന തൊഴിലാളികളോട്, ദയവായി മുന്നറിയിപ്പ് അവഗണിച്ചു കടലിൽ പോകരുതേ, അപകടം പതിയിരിക്കുന്നു. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ജൂലൈ ഏഴു വരെ മത്സ്യബന്ധത്തിന് പോകരുതെന്ന് ദുരന്ത നിവാരണ വിഭാഗത്തില്‍ നിന്നുള്ള മുന്നറിയിപ്പ്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍