Tag: fight

Total 6 Posts

കുറ്റ്യാടിയില്‍ ഓട്ടോഡ്രൈവറെ നാലംഗസംഘം വധിക്കാന്‍ ശ്രമിച്ചതായി പരാതി; കൈവശമുണ്ടായിരുന്ന വിലപ്പെട്ട രേഖകളും പണവും കവര്‍ന്നു

കുറ്റ്യാടി: യാത്രയ്ക്കായി ഓട്ടോയില്‍ കയറിയ സംഘം ഓട്ടോറിക്ഷാഡ്രൈവറെ വധിക്കാന്‍ ശ്രമിച്ചതായി പരാതി. പൈക്കളങ്ങാടി കറുപ്പയില്‍ മൊയ്തു(48) വിനെയാണ് നാലംഗസംഘം മര്‍ദിക്കുകയും തുടര്‍ന്ന് വാളുപയോഗിച്ച് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. കൈവശമുണ്ടായിരുന്ന വാച്ച്, ലൈസന്‍സ്, ആധാര്‍കാര്‍ഡ്, മൊബൈല്‍ ഫോണ്‍, മറ്റൊരാള്‍ ഏല്‍പ്പിച്ച 54,000 രൂപ എന്നിവ അക്രമികള്‍ കൊണ്ടുപോയതായും പരാതിയില്‍ പറയുന്നു. പൈക്കളങ്ങാടിയില്‍നിന്ന് മൊയ്തുവിന്റെ

കൊടുവള്ളിയില്‍ സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടെ കളിക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്; കയ്യാങ്കളിയും വാക്കേറ്റവും അതിരുകടന്നതോടെ കാണികളും ഗ്രൗണ്ടിലിറങ്ങി, നിയന്ത്രിക്കാന്‍ പാടുപെട്ട് സംഘാടകര്‍- വീഡിയോ കാണാം

കൊടുവള്ളി: കൊടുവള്ളിയില്‍ സെവന്‍സ് ഫുട്ബോള്‍ മത്സരത്തിനിടെ കളിക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്. കൊടുവള്ളി ലൈറ്റ്നിങ് ക്ലബ് സംഘടിപ്പിച്ച കൊയപ്പ ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെയായിരുന്നു സംഭവം. മലപ്പുറം സൂപ്പര്‍ സ്റ്റുഡിയോയും കോഴിക്കോട് റോയല്‍ ട്രാവല്‍സും തമ്മില്‍ നടന്ന മത്സരമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. മത്സരത്തിനിടെ ഫൗള്‍ വിളിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതേച്ചൊല്ലി കളിക്കാര്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ഇത് കയ്യാങ്കളിയിലേക്ക് പോകുകയുമായിരുന്നു.

‘ഇത് സിനിമയുടെ പ്രൊമോഷനല്ല, ശരിക്കും തല്ലാ…’; തല്ലുമാല സിനിമയുടെ പേരിൽ ബാലുശ്ശേരിയിൽ ആരാധകർ തമ്മിൽ കൂട്ടത്തല്ല് എന്ന പേരിൽ വീഡിയോ പ്രചരിക്കുന്നു (വീഡിയോ കാണാം)

ബാലുശ്ശേരി: ബാലുശ്ശേരിയില്‍ തിയേറ്ററിന് പുറത്ത് നടന്മാരുടെ ആരാധകര്‍ തമ്മില്‍ കൂട്ടത്തല്ല് എന്ന പേരിൽ വീഡിയോ പ്രചരിക്കുന്നു. മോഹന്‍ലാല്‍ ആരാധകരും ‘തല്ലുമാല’യിലെ നായകന്‍ ടൊവിനോ തോമസിന്റെ ആരാധകരും തമ്മിൽ പൊരിഞ്ഞ അടി നടന്നതായി വിവിധ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. തല്ലുമാല പ്രദര്‍ശിപ്പിക്കുന്ന ബാലുശ്ശേരിയിലെ ഒരു തിയേറ്ററിന് പുറത്തായിരുന്നു സംഭവമെന്ന തരത്തിലാണ് വാർത്ത പ്രചരിക്കുന്നത്. എന്നാൽ ഇക്കാര്യങ്ങളിൽ യാതൊരു

ഏറ്റുമുട്ടിയത് ‘തമ്പുരാട്ടി’യും ‘പാർവതി’യും; വാക്കുതർക്കം ഒടുവിൽ കൂട്ടത്തല്ലായി; മേപ്പയ്യൂരിൽ ബസ് ജീവനക്കാർ തമ്മിലുള്ള സംഘർഷത്തിന്റെ ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

മേപ്പയ്യൂർ: ബസ് സമയക്രമത്തെ ചൊല്ലി മേപ്പയ്യൂർ ബസ് സ്റ്റാന്റഡിൽ സ്വകാര്യ ബസ് ജീവനക്കാർ നടത്തിയ കയ്യാങ്കളിയുടെ ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു. ഇന്ന് രാവിലെയാണ് . പേരാമ്പ്ര-വടകര റൂട്ടിലോടുന്ന തമ്പുരാട്ടി, പാർവ്വതി എന്നീ ബസുകളിലെ ജീവനക്കാർ തമ്മിൽ വാക്കേറ്റവും തുടർന്ന് സംഘർഷവും നടന്നത്. വാക്കേറ്റത്തിനൊടുവിൽ ബസിൽ നിന്നിറങ്ങിയ ജീവനക്കാർ പരസ്പരം ഏറ്റമുട്ടുകയായിരുന്നു. ഇരുവശങ്ങളിലായി

സമയക്രമത്തെ ചൊല്ലി വാക്കേറ്റം, കയ്യാങ്കളി, ഒടുവിൽ കൂട്ടത്തല്ല്; മേപ്പയ്യൂർ ബസ് സ്റ്റാന്റിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി

മേപ്പയ്യൂർ: മേപ്പയ്യൂർ ബസ് സ്റ്റാന്റഡിൽ ബസ് ജീവനക്കാരുടെ കൂട്ടത്തല്ല്. ബസ് സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. പേരാമ്പ്ര-വടകര റൂട്ടിലോടുന്ന തമ്പുരാട്ടി, പാർവ്വതി ബസ് ജീവനക്കാർ തമ്മിലാണ് സംഘർഷം നടന്നത്. ബസിൽ നിന്നിറങ്ങിയ ജീവനക്കാർ സ്റ്റാന്റിൽൽ വച്ച് വാക്ക് തർക്കത്തിലേർപ്പെടുകയും തുടർന്ന് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. യാത്രക്കാർ ഇടപെട്ടാണ് ഇരു സംഘങ്ങളെയും പിടിച്ച് മാറ്റിയത്. സംഘർഷത്തി പരിക്കേറ്റവർ

സമയത്തെ ചൊല്ലിയുള്ള വാക്കേറ്റം; മട്ടന്നൂരില്‍ തമ്മിൽ തല്ലി സ്വകാര്യ ബസ് ജീവനക്കാർ (വീഡിയോ കാണാം)

കണ്ണൂർ: സമയത്തെ ചൊല്ലിയുള്ള വാക്കുതർക്കം ചെന്നെത്തിയത് കയ്യാങ്കളിയിൽ. മട്ടന്നൂരിൽ സ്വകാര്യ ബസ് സ്റ്റാൻഡിലാണ് നാടകീയമായ രംഗങ്ങൾ ഉണ്ടായത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. സമയത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൈയ്യാങ്കളിയില്‍ കലാശിച്ചത്. തർക്കത്തിനൊടുവിൽ സ്വകാര്യ ബസ് ജീവനക്കാർ കൂട്ടം തിരിഞ്ഞ് ഏറ്റുമുട്ടി. കണ്ണൂരിൽ നിന്ന് മത്സരിച്ചോടിയെത്തിയ ബസുകള്‍ മട്ടന്നൂർസ്റ്റാന്‍ഡിലെത്തിയപ്പോഴാണ് നാടകീയ രംഗങ്ങള്‍. കണ്ണൂരിൽ നിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ഹരിശ്രീ,