Tag: facebook

Total 7 Posts

വ്യാജ ഫേസ്ബുക്ക് ഐഡിയിലൂടെ വടകര നഗരസഭാ സെക്രട്ടറിയുടെ പേരില്‍ തട്ടിപ്പ്; സുഹൃത്തിന് നഷ്ടമായത് 35,000 രൂപ

വടകര: വടകര നഗരസഭാ സെക്രട്ടറി എന്‍.കെ ഹരീഷിന്റെ പേരില്‍ തട്ടിപ്പ്. ഫേസ്ബുക്കില്‍ വ്യാജ ഐഡി നിര്‍മ്മിച്ച് മെസഞ്ചറില്‍ സുഹൃത്തുക്കളോട് പണം ആവശ്യപ്പെടുകയായിരുന്നു. ഹരീഷ് എന്‍.കെ എന്നാണ് സെക്രട്ടറിയുടെ ഫേസ്ബുക്ക് ഐഡി. എന്നാല്‍ തട്ടിപ്പ് നടത്തിയാള്‍ ഹരീഷ് എന്‍.കെ.എന്‍.കെ എന്ന പേരില്‍ ഐഡി ഉണ്ടാക്കി പണം ആവശ്യപ്പെടുകയായിരുന്നു. ഹരീഷിന്റെ ഒരു സുഹൃത്തിനോട് തനിക്ക് അത്യാവശ്യമായി പണം ആവശ്യമുണ്ട്

ഇന്‍സ്റ്റഗ്രാമിലെയും ഫെയ്സ്ബുക്കിലെയും ഉള്ളടക്കങ്ങളില്‍ അഴിച്ചുപണിയുമായ് മെറ്റ; കൗമാരക്കാര്‍ക്ക് കൂടുതല്‍ സ്വകാര്യതാ നിയന്ത്രണങ്ങള്‍

ഉള്ളടക്കങ്ങളില്‍ വന്‍ അഴിച്ചുപണികള്‍ക്കൊരുങ്ങി മെറ്റ. ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലുമെല്ലാം യാതൊരു നിയന്ത്രണങ്ങളുമില്ലാതെയാണ് കണ്ടന്റുകള്‍ വന്നുകൊണ്ടിരിക്കുന്നത്. കോടതിയിലെത്തുന്ന കേസുകളില്‍പോലും ഈ പ്രശ്നം ചര്‍ച്ചയാകാറുണ്ട്. കൗമാരക്കാരുടെ ഓൺലൈൻ അന്തരീക്ഷം സുരക്ഷിതമാക്കുക, ഉള്ളടക്ക സംബന്ധമായ  ആശങ്കകൾ പരിഹരിക്കുക, സോഷ്യൽ മീഡിയ അനുഭവം മുന്‍പുള്ളതിനേക്കാളും ആരോഗ്യകരമാക്കുക എന്നിവയൊക്കെയാണ് പുതിയ മാറ്റങ്ങളിലൂടെ മെറ്റ നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. ഫെയ്​സ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമേര്‍പ്പെടുത്തുന്ന ഉള്ളടക്ക നിയന്ത്രണ ക്രമീകരണങ്ങളിലേക്ക് മെറ്റ

‘വാട്ട്‌സ്ആപ്പിലെ വോയിസ്, വീഡിയോ കോളുകള്‍ റെക്കോര്‍ഡ് ചെയ്യും, ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എല്ലാം സര്‍ക്കാര്‍ നിരീക്ഷിക്കുന്നു’; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശത്തിന് പിന്നിലെ സത്യാവസ്ഥ എന്ത്? യാഥാര്‍ത്ഥ്യം അറിയാം

നൂറുകണക്കിന് സന്ദേശങ്ങളാണ് വാട്ട്‌സ്ആപ്പില്‍ ഓരോ ദിവസവും നമുക്ക് ലഭിക്കുന്നത്. ഇവയില്‍ ശരിയായ സന്ദേശങ്ങളും തെറ്റായ സന്ദേശങ്ങളും എല്ലാം ഉള്‍പ്പെടുന്നു. അത്തരത്തില്‍ വാട്ട്‌സ്ആപ്പില്‍ വന്‍തോതില്‍ പ്രചരിക്കുന്ന ഒരു സന്ദേശത്തിന്റെ സത്യാവസ്ഥ പരിശോധിക്കുകയാണ് ഇവിടെ. ‘നാളെ മുതല്‍ വാട്ട്‌സ്ആപ്പിനും വാട്ട്‌സ്ആപ്പ് കോള്‍സിനും പുതിയ നിയമങ്ങള്‍ നടപ്പാകുന്നു’ എന്ന് പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന സന്ദേശമാണ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ കാട്ടുതീ പോലെ പടരുന്നത്.

മാരക മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തു; മലപ്പുറം മഞ്ചേരിയില്‍ മൂന്നുപേര്‍ അറസ്റ്റില്‍, പ്രധാന പ്രതി ഓട് പൊളിച്ച് രക്ഷപ്പെട്ടു

മലപ്പുറം: മാരകമായ സിന്തറ്റിക് മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത മൂന്നുപേര്‍ അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ മഞ്ചേരിയിലാണ് സംഭവം. മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടില്‍ മുഹ്‌സിന്‍ (28), മണക്കോടന്‍ വീട്ടില്‍ ആഷിക്ക് (25), എളയിടത്ത് വീട്ടില്‍ ആസിഫ് (23) എന്നിവരെയാണ് ഡിവൈ.എസ്.പി പി. അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിലെ

പ്രണയിച്ചതിന്റെ പേരിൽ കൊല നടത്തി ജയിലിലായ കാമുകിമാരും കാമുകന്മാരും ഈ ജയിൽക്കഥകൾ കൂടി അറിയണം; റിനീഷ് തിരുവള്ളൂർ എഴുതുന്നു

റിനീഷ് തിരുവള്ളൂർ നീ ആ പൂവ് എന്ത് ചെയ്തു? ഏത് പൂവ്? ഞാൻ തന്ന രക്തനക്ഷത്രം പോലെ കടും ചുവപ്പ് നിറമാർന്ന ആ പൂവ്. ഓ അതോ. ആ അതുതന്നെ. തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിന്? ചവിട്ടിയരച്ചു കളഞ്ഞോ എന്നറിയാൻ. അങ്ങനെ ചെയ്തെങ്കിലെന്ത്? ഓ ഒന്നുമില്ല.അതെന്റെ ഹൃദയമായിരുന്നു. (പ്രേമലേഖനം – വൈക്കം മുഹമ്മദ്‌ ബഷീർ) പ്രണയിച്ചതിന്റെ പേരിൽ കൊലനടത്തി

‘മുഖാമുഖം സംസാരിക്കുന്നത്ര സ്വകാര്യത’; പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്; സ്വകാര്യതയ്ക്ക് ഊന്നൽ നൽകുന്ന പുതിയ ഫീച്ചറുകൾ വിശദമായി അറിയാം

ലോകത്തെ ഏറ്റവും വലിയ ചാറ്റിങ് പ്ലാറ്റ്‌ഫോം ആണ് വാട്ട്‌സ്ആപ്പ്. ഫേസ്ബുക്കിന്റെ ഉടമയായ മെറ്റ പ്ലാറ്റ്‌ഫോംസിന്റെ കീഴിലുള്ള വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നത് ലോകമാകെയുള്ള കോടിക്കണക്കിന് ജനങ്ങളാണ്. തങ്ങളുടെ ജനപ്രിയത വര്‍ധിപ്പിക്കാനായി പുതിയ പുതിയ ഫീച്ചറുകള്‍ മെറ്റ നിരന്തരമായി വാട്ട്‌സ്ആപ്പില്‍ കൂട്ടിച്ചേര്‍ക്കുകയാണ്. ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന തരത്തിലുള്ള ഫീച്ചറുകളാണ് ഇപ്പോള്‍ മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. ഉടമയായ മാര്‍ക്ക് സുക്കര്‍ബര്‍ഗ്

ഇഷ്ടപ്പെട്ടവ ഉൾക്കൊള്ളിച്ച് ഫേവറെെറ്റ് ലിസ്റ്റുണ്ടാക്കാം, സുഹൃത്തുക്കളുടെ പോസ്റ്റുകളും മിസ്സാകില്ല! ഫെയ്സ്‌ബുക്കിൽ പുതിയ അപ്‌ഡേഷൻ; മാറ്റങ്ങൾ ഇങ്ങനെ…

ടിക് ടോക്കുമായുള്ള മത്സരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഫെയ്സ്‌ബുക്കിൽ പുതിയ അപ്‌ഡേഷൻ. സുഹൃത്തുക്കളുടെ എല്ലാ പോസ്റ്റുകളും ഉപഭോക്താക്കൾക്ക് കാണാനാകുന്ന തരത്തിലാണ് അപ്ഡേഷൻ. പുതിയ അപ്‌ഡേഷൻ മുഖേനെ ഫെയ്സ്‌ബുക്ക് ആപ്പിൽ ഫീഡ്‌സ് എന്ന പുതിയ ടാബ് ഉപഭോക്താക്കൾക്ക് ലഭ്യമാകും. ഫീഡ്‌സെന്ന ടാബിൽ സുഹൃത്തുക്കൾ, പേജുകൾ, ഗ്രൂപ്പുകൾ, ആൾ (All) എന്നിങ്ങനെ നാല് പ്രത്യേക വിഭാ​ഗങ്ങളുണ്ടാകും. ഉപഭോക്‌താക്കൾക്ക് ഏറ്റവും ഇഷ്ടമുള്ള