Tag: death follow

Total 3 Posts

കുന്നുമ്മക്കര കുറിച്ചിക്കര ഭാഗത്ത് മയ്യഴിപ്പുഴയില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് കരിയാട് തെരു സ്വദേശി

ഏറാമല: കുന്നുമ്മക്കര കുറിച്ചിക്കര ഭാഗത്ത് മയ്യഴിപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. കരിയാട് തെരു താഴെ ചുള്ളിയന്റവിട സുനില്‍ ആണ് മരിച്ചത്. നാല്‍പ്പത്തിയൊമ്പത് വയസായിരുന്നു. ഇന്ന് രാവിലെ 11.30 ഓടെയാണ് പുഴയില്‍ മൃതദേഹം കണ്ടത്. പെരിങ്ങത്തൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവറായ സുനില്‍ കഴിഞ്ഞ ശനിയാഴ്ച ഓട്ടോയില്‍ ഏറാമല ഭാഗത്തേക്ക് പോയതായിരുന്നു. ഇതിനിടയില്‍ കാഞ്ഞിരകടവ് പാലത്തിനടുത്ത്‌

പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ നേടിക്കൊടുക്കുന്നതിനായി അക്ഷീണം പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു എം.കെ.പ്രേംനാഥ്, അദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്ടമാണെന്നും വടകര മുന്‍ എം.എല്‍എയും സോഷ്യലിസ്റ്റ് നേതാവുമായ സി.കെ.നാണു

വടകര: വ്യക്തിപരമായ താല്‍പര്യങ്ങള്‍ നോക്കാതെ തന്റെ പ്രസ്ഥാനത്തിനു വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു മുന്‍ വടകര എം.എല്‍.എയും സോഷ്യലിസ്റ്റ് നേതാവുമായ അന്തരിച്ച എം.കെ.പ്രേംനാഥെന്ന് മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവും മുന്‍ എം.എല്‍എയുമായ സി.കെ നാണു. പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ നേടിക്കൊടുക്കുന്നതിനായി അദ്ദേഹം കക്ഷി രാഷ്ട്രീയ ഭേദമന്വേ പ്രവര്‍ത്തിച്ചിരുന്നതായും അനുസ്മരിച്ചു. എം.കെ.പ്രേംനാഥിന്റെ വിയോഗം ജനതാദളിനും രാഷ്ട്രീയ കേരളത്തിനും തീരാനഷ്ടമെണെന്നും അദ്ദേഹം

കായിക പരിശീലനത്തിനായി പോവുന്നതിനിടെ മടപ്പള്ളിയില്‍ വെച്ച് അപകടം, ഒഞ്ചിയം സ്വദേശി സുബിന്‍ ബാബുവിന്റെ അപ്രതീക്ഷിത വിയോഗം താങ്ങാനാവാതെ നാട്; സംസ്‌കാരം രാത്രി 11 മണിയോടെ

വടകര: മടപ്പള്ളി മാച്ചിനാരിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് മരിച്ച ഒഞ്ചിയം സ്വദേശി സുബിന്‍ ബാബു (30) വിന്റെ അപ്രതീക്ഷിത വിയോഗം ഉള്‍ക്കൊള്ളാനാവാതെ നാട്. കായിക പരിശീലനത്തിനായി പോവുന്നതിനിടെയാണ് സുബിന്‍ അപകത്തില്‍ പെട്ടത്. വര്‍ഷങ്ങള്‍ നീണ്ട് തീവ്രപരിശ്രമത്തിലൂടെ പി.എസ്.സിയുടെ പോലീസ് ലിസ്റ്റില്‍ ഉള്‍പ്പെട്ട സുബിന്‍ കായിക പരിശീലനത്തിനായി പോവുന്നതിനിടെയാണ് ഇന്ന് രാവിലെ ആറുമണിയോടെ അപകടത്തില്‍പ്പെട്ടതെന്ന് നാട്ടുകാര്‍ പറയുന്നു.