Tag: Bomb explosion

Total 5 Posts

പാനൂര്‍ ബോംബ് സ്ഫോടന കേസ്; വടകര മടപ്പള്ളി സ്വദേശി അടക്കം മൂന്നുപേർ കൂടി അറസ്റ്റില്‍

കണ്ണൂര്‍: പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. വടകര മടപ്പള്ളി സ്വദേശി ബാബു, കതിരൂര്‍ ചുണ്ടങ്ങാപ്പൊയില്‍ സ്വദേശികളായ ജിജോഷ്, സജിലേഷ് എന്നിവരാണ് പിടിയിലായത്. സജിലേഷ് ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിലെ ഇരുപത്തിനാലാമത്തെ പ്രതിയാണ്. വെടിമരുന്ന് വാങ്ങി സജിലേഷും ജിജോഷും മുഖ്യപ്രതികള്‍ക്ക് കൈമാറിയെന്നാണ് പോലീസ് പറയുന്നത്. വടകരയില്‍ നിന്നും ബാബു വെടിമരുന്ന്

പാനൂര്‍ ബോംബ് സ്‌ഫോടന കേസ്; പ്രതികളുമായി നടത്തിയ തെളിവെടുപ്പിനിടെ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി

കണ്ണൂര്‍: പാനൂരില്‍ ഇന്നലെ ബോംബ് സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്നും വീണ്ടും ബോംബുകള്‍ കണ്ടെത്തി. പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ശേഖരം കണ്ടെത്തിയത്. സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപത്ത് നിന്നും 7 ബോംബുകളാണ് കണ്ടെത്തിയത്. ബോംബ് സ്വകാഡ് നടത്തിയ പരിശോധനയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. കേസില്‍ നാലു പേരെ പോലീസ് ഇന്ന് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ചെണ്ടയാട് സ്വദേശി കെ.കെ

പാനൂരിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു, ഒരാളുടെ നില ഗുരുതരം

കണ്ണൂര്‍: പാനൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. പാനൂർ മുളിയാത്തോട് സ്വദേശി ഷെറിന്‍ ആണ് മരിച്ചത്‌. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്‌. ഇന്നലെ രാത്രി ഒരു മണിയോടെയാണ് പാനൂര്‍ മുളിയാത്തോട് വീടിന്റെ ടെറസില്‍ വച്ച് ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായത്‌. സ്‌ഫോടന ശബ്ദം കേട്ട് എത്തിയ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്ന.

പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം; രണ്ടു പേര്‍ക്ക് പരിക്ക്, ഒരാളുടെ കൈപ്പത്തി തകര്‍ന്നു

കണ്ണൂര്‍: പാനൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മുളിയാത്തോട് സ്വദേശി വിനീഷ്, പുത്തൂര്‍ സ്വദേശി ഷെറിന്‍ എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്. ബോംബ് നിര്‍മാണത്തിനിടെയായിരുന്നു സ്‌ഫോടനം. പരിക്കേറ്റ രണ്ടുപേരെയും ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ കൈപ്പത്തി പൂര്‍ണമായും തകര്‍ന്നു. മറ്റൊരാളുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. പാനൂര്‍ മുളിയാത്തോട് വീടിന്റെ

കണ്ണൂരില്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടെ സ്‌ഫോടനം; ബി.ജെ.പി പ്രവര്‍ത്തകനും ഭാര്യയ്ക്കും പരിക്ക്

കണ്ണൂര്‍: കണ്ണൂര്‍ കാക്കയങ്ങാട് ബോംബ് നിര്‍മ്മിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ ബി.ജെ.പി പ്രവര്‍ത്തകനും ഭാര്യയ്ക്കും പരിക്കേറ്റു. അയിച്ചോത്ത് സ്വദേശി സന്തോഷ്, ഭാര്യ ലസിത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. വീടിനുള്ളില്‍ വച്ചാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റ സന്തോഷ് ബി.ജെ.പി പ്രവര്‍ത്തകനും ഭാര്യ അനുഭാവിയുമാണ്. പരിക്കേറ്റ ഇരുവരെയും തലശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ്