ഉത്സവത്തിനായി നാടൊരുങ്ങി; വടകര പാലോളിപ്പാലം എടക്കണ്ടിയില്‍ പരദേവതാ ക്ഷേത്ര തിറമഹോത്സവം ഫെബ്രുവരി 17ന് കൊടിയേറും


വടകര: പാലോളിപ്പാലം എടക്കണ്ടിയില്‍ പരദേവതാ ക്ഷേത്ര മഹോത്സവത്തിന് ഫെബ്രുവരി 17ന് കൊടിയേറും. മൂന്ന് ദിവസങ്ങളിലായി നീണ്ടു നില്‍ക്കുന്ന ഉത്സവം 19ന് രാവിലെ 11മണിയോടെ അവസാനിക്കും

തിറ മഹോത്സവം വിശദമായി അറിയാം

ഫെബ്രുവരി 17 ശനി

രാവിലെ 6മണി- നടതുറക്കല്‍, ഉഷപൂജ

രാവിലെ 7.30നും 8.15നും ഇടയില്‍ – കൊടിയേറ്റം

ഉച്ചയ്ക്ക് 12മണി മുതല്‍ 2.30 വരെ – പ്രസാദഊട്ട്

വൈകുന്നേരം 6മണി – ദീപാരാധന,കലശം, അരിചാര്‍ത്തല്‍, വാദ്യമേളം

രാത്രി 7മണി – പരദേവതയുടെ വെള്ളാട്ടം

ഫെബ്രുവരി 18 ഞായര്‍

രാവിലെ 5.30ന് നടതുറക്കല്‍, ഉഷപൂജ

ആയില്ല്യപൂജ

ഉച്ചയ്ക്ക് 2മണിക്ക്

ഇളനീര്‍ വരവ്, മഞ്ഞപ്പൊടി വരവ്

വൈകുന്നേരം 4.30ന് തണ്ടാന്‍വരവ്

വൈകുന്നേരം 6മണി – ദീപാരാധന

രാത്രി 7.30ന് – വെള്ളാട്ടം – പരദേവത, ഗുളികന്‍ കുട്ടിച്ചാത്തന്‍

രാത്രി 10.30ന് പൂക്കലശം വരവുകള്‍

രാത്രി 12 മണി – പരദേവത തിറ

ഫെബ്രുവരി 19 തിങ്കള്‍

പുലര്‍ച്ചെ 1മണിക്ക് – ഭഗവതി വെള്ളാട്ടം

ഗുരുതി തര്‍പ്പണം

പുലര്‍ച്ചെ 4മണി – ഗുളികന്‍ തിറ

രാവിലെ 6മണി കുട്ടിച്ചാത്തന്‍ തിറ

രാവിലെ 8.30ന് ഭഗവതിതിറ(താലപ്പൊലി)

ആയുധം അകംകൂട്ടല്‍

നട അടക്കല്‍