വീണ്ടും അവര്‍ ഒന്നിച്ച് ഒത്തുകൂടി; മടപ്പള്ളി ഹൈസ്‌ക്കൂള്‍ 1976 എസ്. എസ്.എല്‍.സി. ബാച്ച് സൗഹൃദ സംഗമം സംഘടിപ്പിച്ചു.


മടപ്പള്ളി: കളിയും ചിരിയും നിറഞ്ഞ വിദ്യാലയ മുറ്റത്തേക്ക് അവര്‍ വീണ്ടും ഒരിക്കല്‍ കൂടി എത്തി. ഗവണ്‍മെന്റ് ഫിഷറീസ് ടെക്ക്‌നിക്കല്‍ ഹൈ സ്‌ക്കൂളിന്റെ 1976 എസ്. എസ്.എല്‍.സി. ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം പുതുമയോടെ നടത്തി.


47 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പലരും പലരേയും കണ്ടു മുട്ടുന്നത്. കണ്ടുമുട്ടിയപ്പോള്‍ പലര്‍ക്കും തിരിച്ചറിയാന്‍ പോലും കഴിയാതായി. വിദ്യാര്‍ത്ഥികളായിരുന്ന കാലത്തുള്ള ഓര്‍മ്മകള്‍ ഓര്‍ത്തെടുത്തും അനുഭവങ്ങള്‍ പങ്കുവെച്ചും അവര്‍ ഒന്നിച്ചിരുന്നു.
സൗഹൃദ സംഗമത്തിന് ശേഷം അംഗങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.


സൗഹൃദ കൂട്ടായ്മയുടെ സെക്രട്ടറി ശ്രീ എം.പത്മനാഭന്‍ സ്വാഗതം പറഞ്ഞു. ശ്രീമതി.എം.കെ. ശോഭന അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ശ്രീ. സുരേന്ദ്രന്‍ വി.യം മുഖ്യ പ്രഭാഷണം നടത്തി. സര്‍വ്വശ്രീ.രാജന്‍ തീര്‍ത്ഥം, വിലാസിനി. പി.കെ. ദിവാകരന്‍ വി.പി. കോഴിക്കോട്, സതീദേവി. പി, ബേബി സരോജ, ലിസി സുഷമ ചോമ്പാല, സുധ. കെ.പി, ഗീത എം.കെ എന്നിവര്‍ സംസാരിച്ചു. ആശാലത ചെട്ടികുളം നന്ദി പ്രകാശിപ്പിച്ചു. ദിവാകരന്‍ വി.പി ഒഞ്ചിയം, രാജഗോപാലന്‍, ജയപ്രമോദ് പുതിയാപ്പ എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.