താമരശ്ശേരിയിൽ പോലീസ് നോക്കി നിൽക്കെ വീട്ടിൽകയറി ഗുണ്ടാ ആക്രമണം; ആറ് പേർക്ക് പരിക്കേറ്റു


കോഴിക്കോട്: താമരശ്ശേരിയിൽ വീട്ടിൽക്കയറി ഗുണ്ടാ ആക്രമണത്തില്‍ ആറ് പേർക്ക് പരിക്കേറ്റു. പരപ്പന്‍പൊയില്‍ കതിരോട് പരിക്കല്‍ നൗഷാദിനും കുടുംബത്തിനുമാണ് പരുക്കേറ്റത്. പരപ്പൻപൊയിൽ കതിരോട് പരിക്കൽ നൗഷാദ്, വാപ്പ ഹംസ, ഉമ്മ മൈമൂന, ഭാര്യ മുനീറ, ബന്ധുവായ ഷാഫി, ഷംനാസ് എന്നിവർക്കാണ് പരിക്കേറ്റത്. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ആക്രമണം.

പരപ്പന്‍പൊയില്‍ അങ്ങാടിയില്‍ ഓട്ടോറിക്ഷയുടെ ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ച് ചൊവ്വാഴ്ച ഒരു സംഘം നൗഷാദിനെ മര്‍ദിച്ചിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നൗഷാദ് ഇന്നലെയാണ് വീട്ടിലെത്തിയത്. ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായത്.

ഭീഷണിയെ തുടർന്ന് രണ്ട് പൊലീസുകാരെ നൗഷാദിന്റെ വീടിൻ്റെ പരിസരത്ത് നിയോഗിച്ചിരുന്നു. ഇവർ നോക്കിനിൽക്കുകയായിരുന്നു സംഘം വീട് കയറി ആക്രമിച്ചത്.