‘പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കരുത്’; വടകയിൽ ഇടതുപക്ഷ മഹിളാ സംഘടനകളുടെ നൈറ്റ് മാർച്ച്


 

വടകര: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് ഇടതുപക്ഷ മഹിളാ സംഘടനകളുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി. വടകര അഞ്ചു വിളക്ക് ജങ്ഷനിൽ നിന്നും ആരംഭിച്ച് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. ഏരിയയിലെ വിവിധ മേഖലകളിൽ നിന്നും നൂറുകണക്കിന് വനിതകൾ പങ്കെടുത്തു.

ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ പുഷ്പജ, ഏരിയ പ്രസിഡൻ്റ് എ പി പ്രജിത, സെക്രട്ടറി പി എം ലീന, ജനതാദൾ ജില്ലാ വൈസ് പ്രസിഡന്റ് ലതികാ ശ്രീനിവാസ്, രാജിത പതേരി, എൻ എം വിമല തുടങ്ങിയവർ നേതൃത്വം നൽകി.

അതേസമയം പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള ചട്ടത്തിനെതിരായ ഹർജികൾ സുപ്രീം കോടതി 19ന് പരിഗണിക്കും. 237 പ്രധാന ഹർജികൾ തീർപ്പാകാനിരിക്കെ, നിയമം പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള സർക്കാർ വിജ്ഞാപനമാണു ഹർജിയിൽ ചോദ്യം ചെയ്യുന്നത്. മുസ്‍ലിം ലീഗ്, ഡിവൈഎഫ്ഐ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല തുടങ്ങി പ്രധാനഹർജിക്കാരെല്ലാം കേന്ദ്ര വിജ്ഞാപനത്തിനെതിരെ അപേക്ഷ നൽകിയിരുന്നു.