Category: ആരോഗ്യം

Total 124 Posts

വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് സംസ്ഥാനത്ത് മൂന്ന് മരണം; രോഗലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും അറിയാം

മലപ്പുറം: വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ചികിത്സയിലായിരുന്ന മലപ്പുറം എടക്കര ചെമ്പന്‍കൊല്ലി സ്വദേശിയായ 32കാരനാണ് മരിച്ചത്. എന്താണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗം എന്നറിയാം വൈറസ് വിഭാഗത്തില്‍പ്പെട്ട സൂക്ഷ്മ ജീവികളുണ്ടാക്കുന്ന രോഗമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്. വിശപ്പില്ലായ്മ, പനി, ഛര്‍ദ്ദി, കണ്ണിന് മഞ്ഞ നിറം, മൂത്രത്തിന്

വെയിലുകൊണ്ട് മുഖം കരിവാളിച്ചോ? മുഖകാന്തി നിലനിര്‍ത്താന്‍ അടുക്കളയിലുളള ഈ സാധനങ്ങള്‍ ഉപയോഗിച്ചുനോക്കൂ

കഠിനമായ വേനലിലൂടെ കടന്നുപോകുന്നത്. വെയില്‍ പേടിച്ച് പകല്‍ സമയത്ത് പുറത്തിറങ്ങാതിരിക്കുകയെന്നത് ഭൂരിപക്ഷം ആളുകളെ സംബന്ധിച്ചും അസാധ്യമായ കാര്യമാണ്. വെയിലത്ത് പുറത്തിറങ്ങിയാലോ? സൂര്യന്റെ ഹാനികരമായ അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കുമ്പോള്‍ പലതരം ചര്‍മ്മ പ്രശ്നങ്ങളുണ്ടാകും. മുഖത്തുണ്ടാകുന്ന കരിവാളിപ്പ് അഥവാ സണ്‍ ടാന്‍ വേനല്‍ക്കാലത്ത് ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്നാണ്. അതിനാല്‍ വേനല്‍ക്കാലത്ത് പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുകയെന്നത് നിര്‍ബന്ധമാണ്. സൂര്യന്റെ ദോഷകരമായ

അമിതവണ്ണം എളുപ്പത്തില്‍ കുറയ്ക്കാം; വഴികള്‍ ഇതാണ്

കുട്ടികളില്‍ വരെ കാണുന്ന പ്രശ്‌നമാണ് അമിതവണ്ണം. ജീവിതരീതിയും ഭക്ഷണരീതിയുമൊക്കെ വലിയൊരു പരിധിവരെ അമിതവണ്ണത്തിന് കാരണമാകുന്നുണ്ട്. അമിതവണ്ണം ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നങ്ങളിലേക്കും വഴിവെക്കാം. തടി കുറക്കാന്‍ പല വഴികളും പരീക്ഷിക്കുന്നവര്‍ ധാരാളമാണ്. ജീവിതരീതിയില്‍ വരുത്തുന്ന മാറ്റങ്ങളിലൂടെ വലിയൊരു വിഭാഗം ആളുകളുടെയും അമിതവണ്ണം പരിഹരിക്കാവും. അമിതവണ്ണമുള്ളവര്‍ വണ്ണം കുറയ്ക്കാന്‍ വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. ദിവസം ചുരുങ്ങിയത് 45 മിനിറ്റ്

പൊള്ളുന്ന വേനലിനെ ചെറുക്കേണ്ടേ; ആഹാര കാര്യത്തിലെ ഈ ശീലങ്ങള്‍ ഏത് ചൂടന്‍ കാലാവസ്ഥയിലും ശരീരത്തിനേകും മികച്ച സംരക്ഷണം

ചൂടിന്റെ കാഠിന്യത്തില്‍ കേരളം വെന്തുരുകുകയാണ്. ഇനിയും ചൂട് കൂടുമെന്ന് തന്നെയാണ് കാലാവ്സ്ഥാ നിരീക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന വിവരം. ദിനം പ്രതി ആരോഗ്യ വകുപ്പ് കടുത്ത ചൂടില്‍ നിന്ന് രക്ഷനേടാന്‍ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിക്കുന്നുണ്ട്. ഏപ്രില്‍ വരെ തൊഴില്‍ സമയത്തില്‍ പുനഃക്രമീകരണം നടത്തുക പോലും ചെയ്തു. ഒന്ന് പുറത്തിറങ്ങി വന്നാല്‍ ഇപ്പോള്‍ പലതരം ആരോഗ്യപ്രശ്‌നങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്.

കോഴിക്കോട് ജില്ലയില്‍ പോളിയോ വാക്‌സിന്‍ വിതരണം മാര്‍ച്ച് 3ന്

കോഴിക്കോട്: ദേശീയ പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി മാര്‍ച്ച് മൂന്നിന് കോഴിക്കോട് ജില്ലയില്‍ പോളിയോ വാക്‌സിന്‍ വിതരണം നടക്കും. പോളിയോ രോഗത്തിനെതിരെ അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും തെരഞ്ഞെടുത്ത ബൂത്തുകളിലും രണ്ട് തുള്ളി പോളിയോ വാക്‌സിന്‍ ഈ പരിപാടിയുടെ ഭാഗമായി രാവിലെ എട്ട് മണി മുതല്‍

ആരോഗ്യം വര്‍ധിപ്പിക്കാന്‍ മുളപ്പിച്ച കടല വേവിച്ച് കഴിക്കാം; ഗുണങ്ങള്‍ പലത്, അറിയാം വിശദമായി

ആരോഗ്യം വര്‍ധിപ്പിക്കുന്നതില്‍ പയര്‍, കടല വര്‍ഗങ്ങള്‍ എന്നിവ വലിയ പങ്ക് വഹിക്കുന്നുണ്ട്. കടല നമ്മുടെ ശരീരത്തിന് എങ്ങനെയെല്ലാം ഗുണം ചെയ്യും എന്ന് നോക്കാം. നാം പൊതുവേ ഉപയോഗിയ്ക്കുന്നതാണ് കടല. ഇവ രണ്ടു തരത്തിലുണ്ട്, വെളുത്തു കടലയും ബ്രൗണ്‍ നിറത്തിലെ കടലയും. ഇതില്‍ കറുത്ത നിറത്തിലെ കടലയില്‍ ഏറെ ആരോഗ്യപരമായ ഗുണങ്ങളുണ്ട്. മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളുടെ

പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങാന്‍ ശരിയായ ഭക്ഷണ ക്രമം പ്രധാനം; വരാന്‍ പോവുന്ന പരീക്ഷാ കാലത്തെ മുന്നില്‍ കണ്ട് ശരിയായ ആഹാര രീതിയിലേക്ക് മാറാം, വിശദമായി അറിയാം

ഫെബ്രുവരി മാര്‍ച്ച് മാസങ്ങള്‍ വേനല്‍ ചൂടിനോടൊപ്പം പരീക്ഷാ ചൂടും തലയ്ക്ക് പിടിക്കുന്ന സമയമാണ്. ഈ കാലം ഉറക്കമിളച്ചും ഭക്ഷണം വെടിഞ്ഞും പഠിക്കുന്നത് കുട്ടികളില്‍ പലരുടേയും ശീലമാണ്. എന്നാല്‍ ഇത് നല്ല ശീലമല്ല. ശരിയായ പഠനത്തോടൊപ്പം ചിട്ടയായ ഭക്ഷണ ക്രമവും ഉറക്കവും നല്ല വിജയത്തിലേക്കെത്താന്‍ അത്യാവശ്യമാണ്. ഈ സമയങ്ങളില്‍ കുട്ടികളുടെ ഭക്ഷണരീതിയില്‍ പ്രഭാത ഭക്ഷണം മുതല്‍ രാത്രിയില്‍

കനത്ത ചൂടിനെ നിസാരമായി കാണല്ലേ, ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും! ജാഗത്രാനിര്‍ദ്ദേശങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. * പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ

മറക്കാതിരിക്കാം; ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് യഥാസമയം പുതുക്കിയില്ലെങ്കില്‍ പിഴ വീഴും

കോഴിക്കോട്: ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ ലൈസന്‍സ് യഥാസമയം പുതുക്കണമെന്ന നിര്‍ദ്ദേശവുമായി ഭക്ഷ്യ സുരക്ഷാ വിഭാഗം. നിലവില്‍ ലൈസന്‍സ് എടുക്കാതെ ഒരു സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി ഇല്ല. ലൈസന്‍സ് കാലാവധി കഴിയുന്ന മുറയ്ക്കു തന്നെ പുതിയ ലൈസന്‍സ് എടുക്കേണ്ടതാണ്. കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ലൈസന്‍സ് ഇല്ലാത്തതും

ചെറുപയറും പുട്ടും കുറച്ച് ഓട്‌സും…പ്രഭാതഭക്ഷണത്തില്‍ ഇവ കൂടി ഉള്‍പ്പെടുത്തൂ, ആരോഗ്യം സംരക്ഷിക്കൂ

തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും പ്രഭാതഭക്ഷണം കഴിക്കാതെ ഒഴിവാക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ഇത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് പലര്‍ച്ചും കാര്യമായ അറിവില്ല എന്നതാണ് സത്യം. നമ്മുടെ ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാതഭക്ഷണം. അതുകൊണ്ടുതന്നെ നിര്‍ബന്ധമായും എല്ലാവരും രാവിലെയുള്ള ഭക്ഷണം കൃത്യമായി കഴിക്കണം. എന്നാല്‍ പ്രഭാതഭക്ഷണത്തിന് എന്തെങ്കിലും കഴിച്ചാല്‍ മാത്രം മതിയോ…?പോരാ. പോക്ഷകസമ്പുഷ്ടവും ആരോഗ്യത്തിന് ഗുണകരവുമായ ഭക്ഷണങ്ങള്‍ വേണം