കൊയിലാണ്ടിയിൽ ആർഎംപി മത്സരിക്കും


കൊയിലാണ്ടി: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വടകര, കൊയിലാണ്ടി ഉള്‍പ്പെടെ അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ ആര്‍.എം.പി.ഐ മത്സരിച്ചേക്കും. നാദാപുരം, കുന്ദമംഗലം, കോഴിക്കോട് നോര്‍ത്ത് എന്നിവയാണ് മത്സരിക്കാന്‍ സാധ്യതയുള്ള മറ്റു മണ്ഡലങ്ങള്‍.

വ​ട​ക​ര​യി​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ന്‍. വേ​ണു​വോ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കെ.​കെ. ര​മ​യോ ആ​യി​രി​ക്കും സ്ഥാ​നാ​ര്‍ഥി. കൊയിലാണ്ടിയിൽ പാർട്ടി നേതാക്കളെയും ചില പൊതുസമ്മതരായ ആളുകളേയും പാർട്ടി പരിഗണിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നിരുന്നെങ്കിലും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവലോകനം മാത്രമാണ് നടന്നത്. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്തിമ തിരുമാനം ഉടന്‍ കൈക്കൊള്ളുമെന്നാണ് ലഭിക്കുന്ന സൂചന.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ആര്‍.എം.പി.ഐ, യു.ഡി.എഫ് നേതൃത്വത്തിലുള്ള ജനകീയ മുന്നണി രൂപവത്ക്കരിച്ചിരുന്നു. ഈ മുന്നണി നിയമസഭ തിരഞ്ഞെടുപ്പിലുമുണ്ടാകുമോയെന്ന ചര്‍ച്ച വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

എറെ ആവേശത്തോടെ രൂപീകരിച്ച ജനകീയ മുന്നണി കല്ലാമല ഡിവിഷനില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രദേശിക തീരുമാനത്തിനുവിരുദ്ധമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയതോടെ അപ്രസക്തമായതായി പറയുന്നു. പുതിയ സാഹചര്യത്തില്‍ ജനകീയ മുന്നണി തുടരുന്നതില്‍ പ്രസക്തിയില്ലെന്നാണ് നേതൃത്വിന്റെ അഭിപ്രായം.

എന്നാല്‍ വടകര മണ്ഡലത്തില്‍ ആര്‍.എം.പി.ഐ സ്ഥാനാര്‍ഥിയെ പിന്തുണക്കാന്‍ യു.ഡി.എഫ് നേതൃത്വം നീക്കം നടത്തിയിരുന്നു. ആര്‍.എം.പി.ഐയുമായി ഇക്കാര്യത്തില്‍ അനൗദ്യോകികമായി ചര്‍ച്ചകളും യു.ഡി.എഫ് നടത്തിയിരുന്നു. ആര്‍എംപി നേതാവായ കെ കെ രമയെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനായിരുന്നു നീക്കം.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക