Tag: vadakara native

Total 10 Posts

വിധിയെ കലകൊണ്ട് മലർത്തിയടിച്ച് വടകര സ്വദേശി രമേശൻ; തളർന്ന ശരീരത്തിന് മറുമരുന്നായത് ഈർക്കിലിൽ തീർത്ത ശിൽപങ്ങൾ

വടകര:ശരീരം തളർന്നിട്ടും മനസ് തളരാതെ ഈർക്കിലിൽ ഇഷ്ടങ്ങൾ തീർക്കുകയാണ് വടകര സ്വദേശിയായ രമേശൻ എന്ന കലാകാരൻ. പേരറിയാത്ത അപൂർവ രോഗത്തിൻ്റെ പിടിയിലായിട്ടും വടകര മേപ്പയിലെ മൂര്യോടൻ കണ്ടിയിൽ രമേശൻ തോറ്റ് പിമ്മാറാൻ തയ്യാറായിരുന്നില്ല. ആ പൊരുതലിന് ഏറ്റവും ഒടുവിൽ ലഭിച്ച അംഗീകാരമാണ് ഈർക്കിൽ ശിൽപനിർമാണത്തിന് കിട്ടിയ ഫോക്ക് ലോർ അക്കാദമി പുരസ്കാരം. സ്വർണ പണിക്കാരനായ രമേശന്

ബ്യൂട്ടീഷ്യനായ യുവതിയെ കൊന്ന് മൃതദേഹം വെട്ടിമുറിച്ച് കഷ്ണങ്ങളാക്കി കുഴിച്ചിട്ട സംഭവം: വടകര സ്വദേശിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി

കൊല്ലം: ഏറെ കോളിളക്കമുണ്ടാക്കിയ ബ്യൂട്ടീഷൻ സുചിത്ര പിള്ള വധക്കേസില്‍ വടകര സ്വദേശിക്ക് ജീവപര്യന്തം. പ്രതി പ്രശാന്ത് നമ്പ്യാർക്ക് കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 302-ാം വകുപ്പുപ്രകാരം ജീവപര്യന്തത്തിനു പുറമേ ഒരുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധിക തടവ് അനുഭവിക്കണം. ഇതിനുപുറമേ വിവിധ വകുപ്പുകളിലായി 14

ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തിയ ശേഷം ലഹരി ഉപയോഗവും വില്‍പ്പനയും; മാരകമയക്കുമരുന്നായ എംഡിഎംഎയുമായി ചെരണ്ടത്തൂര്‍ സ്വദേശിയായ യുവാവ് പിടിയില്‍

വടകര: രാസലഹരിയായ എം.ഡി.എം.എയുമായി വടകര സ്വദേശി പിടിയില്‍. മണിയൂർ ചെരണ്ടത്തൂർ എടക്കുടി വീട്ടിൽ അസീസിന്റെ മകൻ ഇരുപത്തിയാറുകാരനായ അജാസിനെയാണ് വടകര റെയ്ഞ്ച് എക്സൈസ് അറസ്റ്റ് ചെയ്തത്. വടകര റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.പി.വേണുവിന്റെ നേതൃത്വത്തിലുള്ള സംഘം 0.890 ഗ്രാം എം.ഡി.എം.എ പ്രതിയില്‍ നിന്ന് കണ്ടെടുത്തു. മണിയൂർ ചെരണ്ടത്തൂർ കണാരൻകണ്ടി താഴെ റോഡരികിൽ വെച്ച് ഇന്നലെ രാത്രിയാണ് 

അന്താരാഷ്ട്രതലത്തില്‍ അഭിമാനനേട്ടവുമായി വടകരയില്‍ നിന്നൊരു യുവശാസ്ത്രഞ്ജന്‍; ബൃഹദ്ഗവേഷണമേഖലയില്‍ ഷാന്‍ സ്വന്തമാക്കിയത് 25 കോടിയുടെ യു.എസ്. ഗ്രാന്റ്

വടകര: 25 കോടിരൂപയുടെ യു.എസ്. ഗ്രാന്റ് എന്ന തിളങ്ങുന്ന നേട്ടം സ്വന്തമാക്കി വടകര സ്വദേശി ഡോ. ഷാൻകുമാർ മൂയോത്ത്. ഇവല്യൂഷൻ ആൻഡ് ഇക്കോളജി ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസ് (ഇ.ഇ.ഐ.ഡി.) എന്ന അന്താരാഷ്ട്ര ബൃഹദ്ഗവേഷണപദ്ധതിയുടെ ഭാഗമായി ഏകാരോഗ്യരംഗത്തെ ഗവേഷണങ്ങള്‍ക്കായാണ് ഷാനിന് ഗ്രാന്റ് അനുവദിച്ചിട്ടുള്ളത്. യു.എസി.ലെ ഓബൺ സർവകലാശാലയിൽ പാത്തോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഷാൻ മാറിമറിയുന്ന സാമൂഹിക,

മാഹിയില്‍ നിന്നു കടത്തിയ വിദേശ മദ്യവുമായി വടകര സ്വദേശി പിടിയില്‍; പ്രതിയില്‍ നിന്ന് എക്സൈസ് പിടികൂടിയത് 19 മദ്യക്കുപ്പികള്‍

വടകര: മാഹിയില്‍ നിന്നു കടത്തിയ വിദേശ മദ്യവുമായി വടകര സ്വദേശിയായ മധ്യവയസ്‌കന്‍ അറസ്റ്റില്‍. പൊന്മേരി ചേരിക്കാട്ടില്‍ പൊയില്‍ ബാലകൃഷ്ണനെയാണ് (57) വടകര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.പി.രാമചന്ദ്രനും സംഘവും ചേര്‍ന്നു പിടികൂടിയത്. വില്യാപ്പള്ളി-കല്ലേരി റോഡില്‍ പൊന്മേരിയില്‍ നിന്നാണ് പ്രതി എക്സൈസിന്റെ വലയിലായത്. 180 മില്ലിലിറ്ററിന്റെ 19 വിദേശ മദ്യക്കുപ്പികള്‍ ഇയാളില്‍  നിന്ന് കണ്ടെടുത്തു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചത് വടകര സ്വദേശി; ഹോസ്പിറ്റല്‍ അറ്റന്ററായ ശശീന്ദ്രന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ് അർധബോധാവസ്ഥയിലായിരുന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. വടകര മയ്യന്നൂർ സ്വദേശി ശശീന്ദ്രനാണ് മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായത്. സര്‍ജറി ഐ.സി.യു.വിലെ ഗ്രേഡ് വണ്‍ അറ്റന്‍ഡറാണ് പ്രതി. തൈറോയ്ഡ് ശസ്ത്രക്രിയക്ക് വിധേയയായ യുവതിയാണ് ആശുപത്രിജീവനക്കാരന്‍ പീഡിപ്പിച്ചതായി പരാതി നല്‍കിയത്. സര്‍ജിക്കല്‍ ഐസിയുവില്‍ യുവതിയെ കൊണ്ടു വന്നതിനു ശേഷം

രേഖകളില്ലാതെ വിദേശകറൻസി കടത്താൻ ശ്രമിച്ച വടകര സ്വദേശി പിടിയിൽ; കണ്ടെടുത്തത് ഒമാൻ റിയാലും കുവൈത്ത് ദിനാറും

വടകര:  വടകര സ്വദേശിയിൽ നിന്ന് വിദേശ കറൻസി പിടികൂടി. കരിപ്പൂർ വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച കറന്‍സിയാണ് കംസ്റ്റംസ് പിടികൂടിയത്. ദുബായിലേക്ക് പോകാനായി കരിപ്പൂരില്‍ എത്തിയ വടകര സ്വദേശി സെർബീനിലിന്റെ  ബാഗിനുള്ളിൽ ഒളിപ്പിച്ചുവെച്ച നിലയിലാണ് കറന്‍സി കണ്ടെടുത്തത്. 2585 ഒമാൻ റിയാലും 1035 കുവൈത്തി ദിനാറും ആണ് അനധികൃതമായി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ചത്. മതിയായ

കാപ്പാട് ബെെക്കപകടം; മടപ്പള്ളി സ്വദേശിയായ ഇരുപത്തിനാലുകാരൻ മരിച്ചു

കൊയിലാണ്ടി: കാപ്പാട് ബെെക്കപകടത്തിൽ യുവാവ് മരിച്ച നിലയിൽ. വടകര കേളുബസാർ ബീച്ചിൽ തയ്യിൽ ഹൗസിൽ ജിഷ്ണുവാണ് (24) മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്. വീടിന്റെ ചുറ്റുമതിലിനും പോസ്റ്റിനും ഇടയിൽ കുടുങ്ങിയ നിലയിലാണ് ബെെക്ക് കണ്ടെത്തിയത്. സമീപത്ത് യുവാവ് വീണ് കിടക്കുകയായിരുന്നു. ഉടനെ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബെെക്കിന്റെ മുൻഭാ​ഗം

രണ്ടര വയസ്സില്‍ പന്തുതട്ടിത്തുടങ്ങി,പതിനൊന്നാം വയസ്സില്‍ കേരളാ ടീമിലേക്ക്;സംസ്ഥാന സ്കൂൾ സബ് ജൂനിയർ ടൂർണമെന്റില്‍ നിന്ന് കേരളാ സ്കൂള്‍ ടീമിലേക്ക് വടകരക്കാരി വാണിശ്രീ

വടകര: രണ്ടു വയസുകാരി പന്ത് തട്ടി തട്ടി തന്റെ പതിനൊന്നാമത്തെ വയസിൽ ചെന്നെത്തിയത് കേരളാ സ്കൂൾ ഫുട്ബോൾ ടീമിലേക്കാണ്. വടകര തണ്ണീർ പന്തൽ സ്വദേശിനി വാണിശ്രീ കേരളാ സ്കൂൾ ഫുട്ബോൾ ടീമിൽ എത്തിപ്പെടുന്ന പ്രായം കുറഞ്ഞ പെണ്‍കുട്ടി എന്ന നിലയിലാണ് ശ്രദ്ധേയയാവുന്നത്. പാലക്കാട് ശ്രീകൃഷ്ണപുരത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂൾ സബ് ജൂനിയർ ടൂർണമെന്റിലാണ് വാണിശ്രീ

‘ചെളിയിൽ കുടുങ്ങിയ ട്രാവലർ ഉയർത്താൻ ശ്രമിക്കുന്നതിനിടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്’; വടകരയിൽ നിന്നുള്ള ടൂറിസ്റ്റുകൾ മൂന്നാറിൽ അപകടത്തിൽപ്പെട്ടതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വടകര ഡോട്ട് ന്യൂസിന്; തിരച്ചിൽ രാവിലെ തുടരും

മൂന്നാര്‍: വടകരയിൽ നിന്ന് പോയ ടൂറിസ്റ്റ് സംഘം അകപ്പെട്ട മൂന്നാറിലെ മണ്ണിടിച്ചിൽ അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വടകര ഡോട്ട് ന്യൂസിന്. വടകര സ്വദേശികൾ സഞ്ചരിച്ച വാഹനം ചെളിയിൽ നിന്ന് പുറത്തെടുക്കാൻ ശ്രമിക്കവെ മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. പതിനൊന്നംഗ സംഘത്തിലെ ഒരാളെ കാണാനില്ല, മഴയും കാട്ടാന ഭീഷണിയും കണക്കിലെടുത്ത് തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചെങ്കിലും രാവിലെ മുതല്‍ വീണ്ടും പുനരാരംഭിക്കും കോഴിക്കോടും