Tag: #Suicide

Total 58 Posts

ഓർക്കാട്ടേരിയിലെ ഷബ്നയുടെ ആത്മഹത്യ; ഭർതൃമാതാവ് റിമാന്റിൽ, പിടികൂടിയത് കോഴിക്കോട് ലോഡ്ജിൽ നിന്ന്

നാദാപുരം: ഓര്‍ക്കാട്ടേരി കുന്നുമ്മക്കരയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍തൃമാതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മരണപ്പെട്ട ഷബ്നയുടെ ഭർത്താവ് ഹബീബിന്റെ മാതാവ് തണ്ടാർകണ്ടി നബീസയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ഇവരെ കോഴിക്കോട്ടെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. പ്രതിയെ വടകര കോടതിയിൽ ഹാജരാക്കി . ഷബ്നയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ മറ്റു

കുന്നുമ്മക്കര ഷബ്നയുടെ ആത്മഹത്യ: ഒളിവിലായിരുന്ന ഭര്‍തൃമാതാവ് പിടിയില്‍

വടകര: ഓര്‍ക്കാട്ടേരിയിലെ കുന്നുമ്മക്കര സ്വദേശി തണ്ടാര്‍കണ്ടി ഹബീബിന്റെ ഭാര്യ ഷബ്‌ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ മാതാവ് നബീസ പൊലീസ് പിടിയില്‍. ഷബ്‌ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ചേര്‍ത്തതിനെ തുടര്‍ന്ന് ഒളിവിലായിരുന്നു നബീസ. അതേസമയം ഷബ്നയുടെ മരണത്തില്‍ നേരത്തെ ഭര്‍തൃമാതാവ് നബീസയുടെ സഹോദരന്‍ ഹനീഫിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഷബ്നയെ ഭര്‍ത്താവിന്റെ

ഓർക്കാട്ടേരിയിലെ ഷബ്നയുടെ മരണം; സമഗ്രാന്വേഷണം വേണമെന്നാവശ്യപ്പെട്ട് കേരള മഹിളാ സംഘം

അരൂർ: കുന്നുമ്മക്കരയിലെ നെല്ലാച്ചേരി ഇല്ലത്ത് താഴെ കുനിയിൽ (തണ്ടാർ കണ്ടി)ഹബീബിന്റെ ഭാര്യ ഷബ്ന ജീവനൊടുക്കിയതിൽ സമഗ്രാന്വേഷണം നടത്തണമെന്ന് കേരള മഹിളാ സംഘം നേതാക്കൾ ആവിശ്യപെട്ടു. ഭർതൃമാതാവ്, ഭർതൃ സഹോദരി, അമ്മാവൻ എന്നിവരുടെ കഠിനമായ പീഡനത്തെ തുടർന്നാണ് ഷബ്ന ജീവൊനൊടുക്കിയതെന്നും, കൃത്യമായ അന്വേഷണം നടത്തി എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് കേരള മഹിളാ സംഘം ആവിശ്യപെട്ടു. അരൂരിലെ

ഓർക്കാട്ടേരിയിലെ ഷബ്നയുടെ ആത്മഹത്യ: പ്രതികളെ കുറിച്ച് വ്യക്തമായ തെളിവ് ലഭിച്ചിട്ടും അറസ്റ്റ് വൈകുന്നു; പ്രതിഷേധം ശക്തമാക്കി ബന്ധുക്കളും നാട്ടുകാരും

നാദാപുരം: ഓർക്കാട്ടേരി കുന്നുമ്മക്കര സ്വദേശി തണ്ടാർക്കണ്ടി ഹബീബിന്റെ ഭാര്യ ഷബ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. മരണം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ആരോപണ വിധേയനായ മാതൃ സഹോദരനെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് പുറമേ വീട്ടിലെ മറ്റു ബന്ധുക്കളെ കുറിച്ചും വീഡിയോ ക്ലിപ്പ് സഹിതം വ്യക്തമായ സൂചന കിട്ടിയിട്ടും

ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം; ഷബ്നയുടെ ഭർത്താവിൻറെ മാതാപിതാക്കളെയും സഹോദരിയെയും പ്രതിചേർത്തു

വടകര: ഓർക്കാട്ടേരി കുന്നുമ്മക്കര സ്വദേശി തണ്ടാര്‍കണ്ടി ഹബീബിന്റെ ഭാര്യ ഷബ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ത്തു. ഭര്‍ത്താവിന്റെ മാതാപിതാക്കള്‍, സഹോദരി എന്നിവരെയാണ് പ്രതിചേര്‍ത്തത്. ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. സംഭവത്തില്‍ ഭര്‍തൃമാതാവും സഹോദരിയും ഒളിവിലാണ്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഷബ്നയുടെ മകളുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു. ഷബ്നയുടെ മരണത്തില്‍

ഓർക്കാട്ടേരിയിലെ ഷബ്‌നയുടെ മരണം; ശക്തമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുക്കണം: വനിതാ കമ്മിഷന്‍

ഓർക്കാട്ടേരി: ഓര്‍ക്കാട്ടേരി കുന്നുമ്മക്കരയിലെയിൽ മരണപ്പെട്ട ഷബ്‌നയുടെ ഭര്‍ത്താവിന്റെയും ഭര്‍ത്തൃമാതാവിന്റെയും സഹോദരിയുടെയും പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് വടകര ഡിവൈഎസ്പിയയോട് ആവശ്യപ്പെട്ട് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. ആത്മഹത്യാ പ്രേരണാക്കുറ്റവും സ്ത്രീധന വിരുദ്ധനിയമവും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ക്കണമെന്നും പി.സതീദേവി പറഞ്ഞു. വടകര ഓര്‍ക്കാട്ടേരിയിലെ ഭര്‍തൃ ഗൃഹത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ ഷബ്നയുടെ ഉമ്മയെയും

ഓർക്കാട്ടേരിയിലെ ഷബ്നയുടെ മരണം; ഭർതൃമാതാവും സഹോദരിയും ഒളിവിൽ, അന്വേഷണം ഊർജിതമാക്കി പോലീസ്

വടകര: ഓർക്കാട്ടേരിയിലെ ഷബ്‌നയുടെ മരണത്തിൽ ഭർതൃമാതാവും സഹോദരിയും ഒളിവിലെന്ന് പോലീസ്. ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഷബ്‌നയുടെ മകളുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു. ഷബ്‌നയുടെ മരണത്തിൽ നേരത്തെ ഭർതൃമാതാവ് നഫീസയുടെ സഹോദരൻ ഹനീഫിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹം റിമാൻഡിലാണുള്ളത്. ഇതിനു പിന്നാലെയാണ് നഫീസയിലേക്കും മകൾ ഹഫ്‌സത്തിലേക്കും അന്വേഷണം നീളുന്നത്. ഇവർ ഷബ്‌നയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതി ഉയർന്നിരുന്നു.

‘ആ സമയത്ത് മരണത്തെക്കുറിച്ച് അവൾ ചിന്തിച്ചിട്ടുണ്ടാകില്ല, അത്രയും ബോൾഡായിട്ടാണ് അവൾ മരണത്തിന് മുമ്പ് വരെ സംസാരിച്ചത്’; ഷബ്നയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് വീട്ടുകാർ

വടകര: ഓർക്കാട്ടേരി കുന്നുമ്മക്കരയിൽ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഷബ്‌നയുടെ മരണത്തിൽ സംശയമുണ്ടെന്ന് ബന്ധുക്കൾ. കാല് നിലത്ത് കുത്തിയ നിലയിലാണ് ഷബ്‌നയുടെ മൃതദേഹമുണ്ടായിരുന്നത്. ഷബ്‌ന ഒരിക്കലും ജീവനൊടുക്കില്ല. അവളെ കൊന്നതാണെന്നും ബന്ധുക്കൾ പറയുന്നു. ആ സമയത്ത് മരണത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാകില്ല, അത്രയും ബോൾഡായിട്ടാണ് അവൾ മരണത്തിന് മുമ്പ് വരെ സംസാരിച്ചത്. പോലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്നും ബന്ധുക്കൾ

‘ആണുങ്ങളോട് ഉച്ചത്തിൽ സംസാരിക്കരുത്’; ഭീഷണി, മർദ്ദനം; മരിക്കുന്നതിന് മുൻപ് ഷബ്ന പകർത്തിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങളടങ്ങിയ വീഡിയോ പുറത്ത്..

വടകര: ഓർക്കാട്ടേരി കുന്നുമ്മക്കരയിൽ ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. മരിക്കുന്നതിന് മുമ്പ് ഷെബിന പകര്‍ത്തിയ ദൃശ്യമാണിത്. ഭർതൃവീട്ടിൽ വെച്ച് ഷെബിനയുടെ ഭർത്താവ് ഹബീബിന്റെ അമ്മാവനും കുടുംബാംഗങ്ങളും ഷെബിനയോട് കയർക്കുന്നതിന്റേയും അസഭ്യം പറയുന്നതിന്റേയും വീഡിയോയാണ് പുറത്തുവന്നത്. ആണുങ്ങളോട് കയർത്ത് സംസാരിക്കാൻ പാടില്ലെന്നും പെണ്ണുങ്ങൾ ശബ്ദമുയർത്തരുതെന്നും ഭീഷണിപ്പെടുത്തുന്നുണ്ട് ദൃശ്യത്തിൽ. .

‘ആണുങ്ങളോട് ഉച്ചത്തിൽ സംസാരിക്കരുത്’; ഭീഷണി, മർദ്ദനം; മരിക്കുന്നതിന് മുൻപ് ഷബ്ന പകർത്തിയ വീഡിയോ പുറത്ത്.. ഭർത്താവിന്റെ ബന്ധുക്കളെ ഉടന്‍ ചോദ്യം ചെയ്യും

നാദാപുരം: ഓർക്കാട്ടേരി കുന്നുമ്മക്കരയിൽ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഷബ്നയെ ഭർത്താവിൻറെ ബന്ധുക്കൾ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്. തിങ്കളാഴ്ച ഫെബിനയെ ഭർത്താവിന്റെ വീട്ടുകാർ അസഭ്യം വിളിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. ആണുങ്ങളോട് ഉച്ചത്തിൽ സംസാരിക്കരുതെന്ന് ഷബ്നയോട് ഭീഷണിപ്പെടുത്തുന്നത് ദൃശ്യങ്ങളിലുണ്ട്. കൂടാതെ ഭർത്താവ് ഹബീബിന്റെ മാതൃസഹോദരൻ ഹനീഫ ഷബ്നയെ മർദ്ദിക്കാൻ ശ്രമിക്കുന്നതും വിവാഹബന്ധം വേർപ്പെടുത്തുന്ന സംബന്ധിച്ച് വീട്ടുകാർ