Tag: Sargalaya Art and Craft Village

Total 10 Posts

കരവിരുതിന്‍റെ കരകൗശല വിസമയം കാണാന്‍ ഇനി അവശേഷിക്കുന്നത് മൂന്ന് നാള്‍ മാത്രം; സര്‍ഗാലയ അന്താരാഷ്ട്ര കരകൗശല മേള അവസാന ദിനങ്ങളിലേക്ക്

ഇരിങ്ങല്‍: ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ ഡിസംബര്‍ 22 മുതല്‍ ആരംഭിച്ച അന്താരാഷ്ട്ര കരകൗശല മേള അവസാന ദിന തിരക്കുകളിലേക്ക്. ജനുവരി എട്ടിനാണ് മേള അവസാനിക്കുന്നത്. ആയിരക്കണക്കിന് കരകൗശല പ്രേമികളാണ് ഇതിനകം മേളയിലെ പ്രദര്‍ശനങ്ങള്‍ കാണാനും ഇഷ്ട ഉല്പന്നങ്ങള്‍ വാങ്ങാനുമായെത്തിയത്. പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഉല്പന്നങ്ങളാണ് മേളയിലുള്ളത്. പ്രകൃതി സൗഹാര്‍ദ്ദപരമായാണ് മേള നടത്തുന്നത്.

ശത്രുരാജ്യത്തിന്റെ പടക്കപ്പല്‍ നിരീക്ഷിക്കാന്‍ കുഞ്ഞാലിമരയ്ക്കാര്‍ നിന്ന ഇരിങ്ങല്‍ പാറ എങ്ങനെ ഒരു സര്‍ഗഗ്രാമമായി? സര്‍ഗാലയയുടെ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം

ഇരിങ്ങല്‍: വടകരയ്ക്ക് അടുത്തുള്ള ഇരിങ്ങല്‍ എന്ന ഗ്രാമത്തിന്റെ ഏറ്റവും വലിയ അടയാളങ്ങളിലൊന്നായിരുന്നു മാനംമുട്ടെയെന്നോണം ഉയര്‍ന്നുനിന്നിരുന്ന ഇരിങ്ങല്‍ പാറ. ചരിത്രത്തില്‍ കുഞ്ഞാലിമരയ്ക്കാര്‍ ശത്രു രാജ്യങ്ങളുടെ കപ്പലുകള്‍ നിരീക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന ഉയര്‍ന്ന സ്ഥലമായും ഇരിങ്ങല്‍ പാറ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. മലബാറിലെ പഴയകാല വീടുകളില്‍ മിക്കതിന്റെ അടിത്തറയ്ക്ക് ഇരിങ്ങല്‍ പാറയുടെ ബലമാണ്. ഇവിടെ നിന്നും പാറ പൊട്ടിച്ച് ലോറിയില്‍ കയറ്റിക്കൊണ്ടുപോകുന്നത് പതിവ് കാഴ്ചയായിരുന്നു,

കാളകളിക്കുട തൊട്ട് കല്ല്യാണക്കുട വരെ; പഴമയുടെ പനയോല കുടയേന്തി സര്‍ഗാലയിലെ പൈതൃകം പവലിയന്‍

സ്വന്തം ലേഖകന്‍ ഇരിങ്ങല്‍:  സിനിമകളിലും ചില ഉത്സവങ്ങളിലും നമ്മള്‍ കണ്ട് മറന്ന പനയോല കുടകള്‍ സര്‍ഗാലയ അന്താരാഷ്ട്ര കരകൗശല മേളയിലെ കൗതുകക്കാഴ്ചകളാവുന്നു. പയ്യന്നൂര്‍ ഫോക് ലാന്‍ഡ് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫോക് ലോര്‍ കള്‍ച്ചര്‍, ഐ.സി.സി.എന്‍ എന്നിവയുടെ നേതൃത്വത്തിലെ പൈതൃകം പവലിയനിലാണ് ഓലക്കുടകള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. പനയോലകളില്‍ തീര്‍ത്ത കുടകളാണിത്. ഒറ്റത്തട്ടുള്ളതും രണ്ടുതട്ടുള്ളതും മൂന്നുതട്ടുള്ളതുമായി 25തരം ഓലക്കുടകളാണ്

സർഗാലയയിൽ സർഗാത്മക തീർത്ത് ആശാഗംങ്ങളുടെ കലാവിരുന്ന്; ജില്ലാ തല ആശാ ഫെസ്റ്റ് സംഘടിപ്പിച്ചു

വടകര: മികച്ച കലാവിരുന്ന് കാണികൾക്ക് സമ്മാനിച്ച് ഇരിങ്ങലിലെ സർഗാലയ ക്രാഫ്റ്റ് വില്ലേജിൽ നടന്ന ജില്ലാതല ആശാ ഫെസ്റ്റ്. ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫെസ്റ്റിലെ വിവിധ മത്സരയിനങ്ങളിൽ ബ്ലോക്കടിസ്ഥാനത്തിൽ മാറ്റുരച്ചത് പതിനാറ് ടീമുകളാണ്. ജില്ലാ ഡെവലപ്മെന്റ് കമീഷ്ണർ എം.എസ് മാധവിക്കുട്ടി മുഖ്യാതിഥിയായെത്തിയ ആശാ ഫെസ്റ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി

ആയുസ്സും കടന്ന് അലങ്കാരം പൊഴിക്കും ക്രാഫ്റ്റ് മേളയിലെ ഈ കറ്റകള്‍

ഇരിങ്ങല്‍: സാധാരണ നെല്‍ക്കറ്റകള്‍ തന്നെ, പക്ഷേ പി. ബാലന്‍ പണിക്കരുടെ കരവിരുതേറ്റാല്‍ പിന്നെ അത് വിശിഷ്ടമായ അലങ്കാരക്കറ്റയായി. വീടുകളിലും സ്ഥാപനങ്ങളിലും അലങ്കരത്തോടെ തൂക്കാന്‍ പറ്റിയ കേരളത്തനിമ. ആയിക്കതിര്‍ എന്നും കാപ്പിടിയെന്നുമൊക്കെ പല നാട്ടില്‍ പലപേരുകളില്‍ അലങ്കാരക്കറ്റ അറിയപ്പെടുന്നെങ്കിലും ഇത് തനിമയോടെയും ഗുണമേന്മയോടെയും ഉണ്ടാക്കാനറിയുന്നവര്‍ വിരളം. വര്‍ഷങ്ങളുടെ പരിശീലനത്തിന്‍റെയും അനുഭവസമ്പത്തിന്‍റെയും ഗുണമേന്മ ബാലന്‍ കറ്റകളില്‍ കാണാം. കെട്ടുറപ്പിന്‍റെ

അന്താരാഷ്ട്ര കരകൗശലമേള ആഘോഷമാക്കി സര്‍ഗാലയ; തിറയാട്ടവും നൃത്തനൃത്യങ്ങളും അരങ്ങേറി

വടകര: ഇരിങ്ങല്‍ സര്‍ഗാല കേരള ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ് വില്ലേജില്‍ നടക്കുന്ന അന്താരാഷ്ട്ര കരകൗശല മേള ഉത്സവമാക്കി മാറ്റിയിരിക്കുകയാണ് അധികൃതര്‍. രണ്ടാം ദിനമായ ഇന്ന് തിറയാട്ടം ഉള്‍പ്പെടെ നിരവധി കലാരൂപങ്ങളാണ് അവതരിപ്പിച്ചത്. മുരളി വാഴയൂരും സംഘവുമാണ് തിറയാട്ടം അവതരിപ്പിച്ചത്. ദാരികാ വധത്തില്‍ ദാരികനെ വധിക്കാന്‍ പ്രത്യക്ഷപ്പെട്ട ഭദ്രകാളിയുടെയും ശിവന്റെ പ്രതിരൂപമായ കരിയാത്തന്റെയും വെള്ളാട്ടമാണ് അരങ്ങേറിയത്. ശേഷം

പിണറായിയും ഗാന്ധിജിയുമുള്ള ആലവട്ടം, പിച്ചളയില്‍ തീര്‍ത്ത കൗതുകമുണര്‍ത്തുന്ന നൂറുകണക്കിന് മണികള്‍, ചാരുതയുള്ള ശില്‍പങ്ങള്‍, പകിട്ടേറിയ കരകൗശലവസ്തുക്കള്‍; സര്‍ഗാലയ ക്രാഫ്റ്റ് മേളയില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണൂ…

ഇരിങ്ങല്‍: സര്‍ഗാലയയില്‍ അന്താരാഷ്ട്ര കലാ കരകൗശല മേളയ്ക്ക് തുടക്കമായി. 19 ദിവസത്തെ മേള മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്. 12 രാജ്യങ്ങളിലെ കരകൗശല വിദഗ്ധരും 26 സംസ്ഥാനങ്ങളിലെ 236 സ്റ്റാളുകളുമാണ് മേളയിലുള്ളത്. മേളയില്‍ നിന്ന് ഡിജോയ് മേത്തൊടി പകര്‍ത്തിയ ഏതാനും ചിത്രങ്ങള്‍ കാണാം:  

കരവിരുതിന്റെ മഹാമേളയ്ക്ക് അരങ്ങൊരുങ്ങുന്ന; സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള ഡിസംബര്‍ 22 മുതല്‍

വടകര: 10ാമത് സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. ഡിസംബര്‍ 22 മുതല്‍ ജനുവരി ഒൻപത് വരെയാണ് മേള നടക്കുന്നത്. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ മേളയുടെ ഒരുക്കങ്ങളും സജ്ജീകരണങ്ങളും അവലോകനം ചെയ്തു. കലാവിരുതിന്റെ ഏറ്റവും മികച്ച കരകൗശലമേളകളില്‍

ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജിലേക്ക് 27ന് പൊതുപ്രവേശനം ഇല്ല

ഇരിങ്ങല്‍: ഇരിങ്ങള്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ 27ന് പൊതു സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടാവില്ല. ഇന്‍ഡി ഗാഗ സംഗീത പരിപാടി നടക്കുന്നതിനാലാണ് നിയന്ത്രണം. ഓണ്‍ലൈന്‍ ടിക്കറ്റ് എടുത്തവര്‍ക്ക് മൂന്ന് മണിമുതല്‍ പ്രവേശനം അനുവദിക്കും. കേരളത്തിലെ പ്രമുഖ ബാന്‍ഡുകള്‍ ഒന്നിക്കുന്ന സംഗീത പരിപാടിയാണ് ഇന്‍ഡി ഗാഗ. തൈക്കുടം ബ്രിഡ്ജ്, അകം, ജോബ് കുര്യന്‍ ലൈവ്, സിതാരയുടെ പ്രൊജക്ട് മലബാറിക്കസ്,,

കാണാം, കരകൗശല വൈദഗ്ധ്യം പരീക്ഷിക്കാം; സര്‍ഗാത്മകതയുടെ സര്‍ഗഭൂമി നിങ്ങളെ സ്വാഗതം ചെയ്യുന്നു

കലാകാർ അവരുടെ കൈവഴക്കവും കരകൗശല വൈദഗ്ധ്യം ഉപയോഗിച്ച് നിർമ്മിക്കുന്നകളിമൺ പാത്രങ്ങൾ, ചൂരൽ ഉത്പന്നങ്ങൾ, ഗൃഹാലങ്കാരസാമഗ്രികൾ, വസ്ത്രങ്ങൾ തുടങ്ങിയവ കാണാം ഇഷ്ടപ്പെട്ടെങ്കിൽ വാങ്ങാം കൂടാതെ ഇവയുടെ നിർമ്മാണവും കൗതുകത്തോടെ തൊട്ടടുത്ത് നിന്ന് ആസ്വദിക്കാം. വടകരയുടെ സ്വന്തം സർഗഭൂമിയായ സർഗാലയയിലാണ് കരകൗശല പ്രേമികളെ ആഹ്ലാദിപ്പിക്കുന്ന ഈ അനുഭവം. കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ കുറഞ്ഞ സമയം കൊണ്ട് തന്നെ വടകരയിലെ