Tag: puthuppanam

Total 5 Posts

പുതുപ്പണം നോർത്ത് എസ് ബി സ്കൂൾ സംരക്ഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്; സ്കൂൾ മാനേജരുടെ വീട്ടിലേക്ക് മാർച്ചും ധർണയും നടത്താൻ തീരുമാനം

വടകര : 105 വർഷത്തോളം പഴക്കമുള്ള പുതുപ്പണം നോർത്ത് എസ് ബി സ്കൂൾ മാനേജ്മെന്റിന്റെ അനാസ്ഥ കാരണം അടച്ചു പൂട്ടേണ്ട അവസ്ഥയിലാണെന്ന് സ്കൂൾ സംരക്ഷണ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പുതിയ കെട്ടിടം നിർമിക്കാതെ സ്കൂൾ നിലനിർത്താൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. 2021 ഏപ്രിലിൽ സ്കൂളിൽ അറ്റകുറ്റപണികൾ നടത്തിയിരുന്നു. എന്നാൽ പിന്നീടുണ്ടായ മഴയിൽ വീണ്ടും സ്കൂളിന്

‘സ്കൂളുകളില്‍ ഫോണ്‍ പരിശോധന വേണ്ട’; പുതുപ്പണം ജെ.എന്‍.എം സ്കൂള്‍ പ്രിന്‍സിപ്പാളിനെതിരെയുള്ള ഹര്‍ജിയില്‍ ബാലാവകാശ കമ്മിഷന്‍

വടകര: സ്കൂളുകളില്‍ ഫോണ്‍ പരിശോധന വേണ്ടെന്ന് ബാലാവകാശ കമ്മിഷന്‍. കോഴിക്കോട് വടകര സ്വദേശിയായ വിദ്യാർഥിയുടെ മൊബൈൽ ഫോൺ സ്കൂൾ അധികൃതർ പിടിച്ചെടുത്തതിനെതിരെ അച്ഛന്‍ നൽകിയ ഹർജിയിലാണ് ഉത്തരവ്. സംസ്ഥാനത്തെ സ്കൂളുകളിൽ കുട്ടികളുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതമുണ്ടാകുന്ന തരത്തിലുള്ള ദേഹപരിശോധന / ബാഗ് പരിശോധന മുതലായവ കർശനമായി നിരോധിക്കണമെന്നാണ് ബാലാവകശാ കമ്മിഷന്‍റെ ഉത്തരവ്. വടകര പുതുപ്പണം കുളങ്ങരത്ത്

പുതുപ്പണത്തെ കൊമേഴ്‌സ് വിദ്യാര്‍ഥികള്‍ പഠിച്ചത് പ്രയോഗിച്ചു; സഹപാഠിയുടെ അമ്മയുണ്ടാക്കിയ അച്ചാര്‍ സൂപ്പര്‍ ബ്രാന്‍ഡിംഗുമായി വിപണിയില്‍

പുതുപ്പണം: സഹപാഠിയുടെ അമ്മയുണ്ടാക്കുന്ന സ്വാദിഷ്ടമായ അച്ചാറിന് വിപണി കണ്ടെത്താന്‍ താങ്ങും തണലുമായി ഗവണ്‍മെന്റ് ജെ.എന്‍.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കോമേഴ്സ് വിദ്യാര്‍ഥികള്‍. സ്‌കൂളിലെ പ്ലസ് ടു കോമേഴ്സ് വിദ്യാര്‍ത്ഥിനിയായ കൃഷ്ണയുടെ അമ്മ വീട്ടില്‍ തയ്യാറാക്കിയിരുന്ന വിവിധതരത്തിലുള്ള അച്ചാറുകള്‍ക്ക് അധ്യാപകര്‍ക്കിടയിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും വന്‍ ഡിമാന്‍ഡ് ആയിരുന്നു. രുചിയും ഗുണമേന്മയും ഉണ്ടായിരുന്നിട്ടും സംരംഭം മുന്നോട്ടുകൊണ്ടു പോകാന്‍ ആവശ്യമായ വിപണി

പുതുപ്പണം കോട്ടക്കടവ് പൂഴിയിൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു

വടകര: പുതുപ്പണം കോട്ടക്കടവ് പൂഴിയിൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു. എഴുപത്തി മൂന്ന് വയസ്സായിരുന്നു. ഭാര്യ – സുമ (റിട്ടയേർഡ് ബി.എസ്.എൻ.എൽ) മക്കൾ: മൃദുൽ രാഗ് (ബിസിനസ്സ്), വിവിൻ രാഗ് (എഞ്ചിനീയർ ഖത്തർ) മരുമക്കൾ: അപർണ്ണ (മടപ്പള്ളി കോളേജ് (കോഴിക്കോട്), ഗംഗ സജീവൻ (മേമുണ്ട ). സഹോദരങ്ങൾ :ശാരദ,ശാന്ത,ജാനു, പരേതരായ  ദേവി, നാണി, മാധവി.

പുതുപ്പണം പാലോളിപ്പാലം ബമ്മിണിതാഴ വയലിൽ താമസിക്കും വാഴെ കൊയിലോത്ത് അബ്ദുള്ള അന്തരിച്ചു

വടകര: പുതുപ്പണം പാലോളിപ്പാലം ബമ്മിണിതാഴ വയലിൽ താമസിക്കും വാഴെ കൊയിലോത്ത് അബ്ദുള്ള അന്തരിച്ചു. എഴുപത് വയസ്സായിരുന്നു ഭാര്യ: സാറ. മക്കൾ: സുബീർ, റിയാസ് പരേതനായ അൻവർ, മിസരിയ. മരുമക്കൾ: അഷറഫ്, ഫൗസിയ, റംഷിദ. സഹോദരങ്ങൾ, മഹമ്മൂദ്, സഫിയ.