Tag: Nadapuram Pocso Court

Total 1 Posts

മകളുടെ വിവാഹം ക്ഷണിക്കാനെത്തി സഹപാഠിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവും 20000 രൂപ പിഴയും; ആദ്യശിക്ഷാവിധിയുമായി നാദാപുരം പോക്സോ കോടതി

നാദാപുരം: വീട്ടില്‍ അതിക്രമിച്ച്  കയറി പതിനേഴ് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവും 20000 രൂപ പിഴയും വിധിച്ച് കോടതി. പശുക്കടവ് സ്വദേശി തലയഞ്ചേരി വീട്ടില്‍ ഹമീദിനെ(45)യാണ് പോക്സോ കോടതി ജഡ്ജി എം.ഷുഹൈബ് ശിക്ഷിച്ചത്. നാദാപുരം പോക്സോ കോടതി നിലവില്‍ വന്നശേഷമുള്ള ആദ്യശിക്ഷാവിധിയാണിത്. 2021 ജൂണ്‍ 26 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.