Tag: Kollam Pisharikavu Temple

Total 4 Posts

വസൂരിമാല വരവും, പുറത്തെഴുന്നള്ളിപ്പും രണ്ടുപന്തിമേളവും; കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഇന്ന് വലിയ വിളക്ക്

കൊല്ലം: പിഷാരികാവ് ക്ഷേത്രത്തില്‍ ഇന്ന് വലിയ വിളക്ക്. രാവിലെ കാഴ്ചശീവേലി മുതലാണ് വലിയ വിളക്ക് ദിന ചടങ്ങുകള്‍ ആരംഭിച്ചത്. കടമേരി ഉണ്ണിക്കൃഷ്ണന്‍ മാരാരുടെ മേളപ്രമാണത്തിലായിരുന്നു കാഴ്ചശീവേലി. മന്ദമംഗലം സ്വാമിയാര്‍കാവ് ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന വസൂരിമാല വരവാണ് ഇന്നത്തെ പ്രധാനവരവുകളില്‍ ഒന്ന്. രാവിലെ മന്ദമംഗലത്ത് നിന്ന് ആരംഭിക്കുന്ന വരവ് പതിനൊന്ന് മണിയോടെ പിഷാരികാവ് ക്ഷേത്രത്തിലെത്തും. ഗജവീരന്മാരെ അടക്കം അണിനിരത്തി

ഇനി കാത്തിരിപ്പിന്റെ നാളുകൾ; കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവം ഏപ്രിൽ 5ന്

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കാളിയാട്ട മഹോത്സവം ഏപ്രിൽ 5ന്. മഹോത്സവത്തിന് മാർച്ച് 29ന് കൊടിയേറും. ഏപ്രിൽ 4ന് വലിയ വിളക്ക്, 5ന് കാളിയാട്ടം നടക്കും. കാളിയാട്ട മുഹൂര്‍ത്തം ആചാരപ്രകാരം രാത്രി അത്താഴപൂജയ്ക്ക് ശേഷം നട തുറന്ന് ഷാരടി കുടുംബാംഗമായ ബാലകൃഷ്ണ പിഷാരടിയാണ് വിളിച്ചറിയിച്ചത്‌. പ്രഭാത പൂജയ്ക്കുശേഷം രാവിലെ ഒമ്പതുമണിയോടെ പൊറ്റമ്മൽ ഉണ്ണികൃഷ്ണൻ

നൂറ് രൂപയുടെ ചന്ദനം ചാർത്തലിന് പതിനായിരം, മറ്റ് വഴിപാടുകൾക്കും അന്യായ നിരക്ക് വർധന; കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ വഴിപാട് നിരക്ക് വർധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഭക്തജന സമിതി

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ വഴിപാട് നിരക്ക് വർധിപ്പിച്ച് ഭക്തജനങ്ങളെ കൊള്ളയടിക്കാനുള്ള നീക്കത്തിൽ നിന്ന് ട്രസ്റ്റി ബോർഡ് പിൻമാറണമെന്ന് പിഷാരികാവ് ഭക്തജന സമിതി യോഗം ആവശ്യപ്പട്ടു. മിക്ക വഴിപാടുകള്‍ക്കും നൂറും ഇരുനൂറും ശതമാനമാണ് നിരക്ക് വര്‍ധിപ്പിച്ചതെന്നും ഇത് ഭക്തജനങ്ങളെ ചൂഷണം ചെയ്യാനുള്ള നീക്കമാണെന്നും ഭക്തജനസമിതി പ്രസിഡന്റ് ഉണ്ണിക്കൃഷ്ണന്‍ മരളൂര്‍ വടകര ഡോട് ന്യൂസിനോട് പറഞ്ഞു. നൂറു

ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി, കൊടിയേറ്റത്തിന് ഇനി മണിക്കൂറുകള്‍ മാത്രം; കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് നാളെ തുടക്കമാകും

കൊയിലാണ്ടി: ജാതിഭേദമന്യേ കൊയിലാണ്ടിക്കാര്‍ ഒരു മനസായി ആഘോഷിക്കുന്ന കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് കൊടിയേറാന്‍ ഇനി മണിക്കൂറൂകള്‍ മാത്രം. നാടും നാട്ടുകാരും അക്ഷമരായി കാത്തിരിക്കുന്ന കാളിയാട്ട മഹോത്സവം വെള്ളിയാഴ്ചയാണ് ആരംഭിക്കുകയാണ്. ക്ഷേത്രത്തിലും പരിസരത്തും എല്ലാ ഒരുക്കങ്ങളും ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. നാളെ രാവിലെ ആറരയ്ക്ക് മേല്‍ശാന്തി ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന ചടങ്ങിന് ശേഷം ഏഴ് മണിയോടെയാണ് ഉത്സവത്തിന്