Tag: gold smuggling

Total 49 Posts

ദുബൈയില്‍ ജോലി ചെയ്യുന്ന കോഴിക്കോട്ടുകാര്‍ വിവരം നല്‍കി, ഏഴംഗ സംഘം പദ്ധതിയൊരുക്കി കാത്തിരുന്നു; കരിപ്പൂരില്‍ കുടുംബസമേതം സ്വര്‍ണം കടത്താന്‍ ശ്രമിച്ചവരും അവരെ തട്ടിക്കൊണ്ടുപോകാനെത്തിയവരും പൊലീസ് വലയിലായി

കോഴിക്കോട്: കുടുംബസമേതം സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശികളെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച ചെയ്യാനെത്തിയ ഏഴംഗ സംഘം പൊലീസ് പിടിയില്‍. മലപ്പുറം കൊടിഞ്ഞി സ്വദേശി മുസ്തഫയാണ് യു.എ.ഇയില്‍ നിന്ന് 67ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി കരിപ്പൂരിലെത്തിയത്. ഇവരെ തട്ടിക്കൊണ്ടുപോകാനെത്തിയ കാഞ്ഞങ്ങാട് സ്വദേശി റഷീദ് അടക്കമുള്ളവരെയാണ് പൊലീസ് പിടികൂടിയത്. ദുബൈയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശികളായ സമീര്‍, ഷാക്കിര്‍,

വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്; രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍, ഉദ്യോഗസ്ഥരുടെ സഹായത്തോടെ പലപ്പോഴായി കടത്തിയത് 80 കിലോ സ്വര്‍ണം

തിരുവനന്തപുരം: വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍. രണ്ടു ദിവസം മുമ്പ് തിരുവനന്തപുരം വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച നാലു കിലോ സ്വര്‍ണം പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിലെ ഉദ്യോഗസ്ഥന്‍മാരായ അനീഷ് മുഹമ്മദ്, നിതിന്‍ എന്നിവരെ ഡി.ആര്‍.ഐ കസ്റ്റഡിയിലെടുത്തത്. ചോദ്യം

കള്ളക്കടത്തിന് പ്രതിഫലമായി വാഗ്ദാനം ലഭിച്ചത് 65,000 രൂപ; കരിപ്പൂരില്‍ ശരീരത്തിനുള്ളില്‍ നാല് ക്യാപ്സ്യൂളുകളായ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 70 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവാവ് പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍നിന്ന് ഒരുകിലോയിലേറെയുള്ള സ്വര്‍ണമിശ്രിതം കസ്റ്റംസ് പിടികൂടി. മലപ്പുറം കൂട്ടായി സ്വദേശി തോടത്ത് സാദിക്കി(40)നെയാണ് 1.293 കിലോ സ്വര്‍ണമിശ്രിതവുമായി കോഴിക്കോട് എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. ഇയാളില്‍ നിന്നും ശരീരത്തില്‍ നാല് ക്യാപ്‌സ്യൂളുകളാക്കി ഒളിപ്പിച്ച 70 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടിച്ചെടുത്തു. സ്വര്‍ണം കടത്തുന്നതിന് പ്രതിഫലമായി 65,000 രൂപയാണ് കള്ളക്കടത്തുസംഘം തനിക്ക് വാഗ്ദാനം

കരിപ്പൂരില്‍ രണ്ട് കോടിയുടെ സ്വര്‍ണ വേട്ട; കൂടരഞ്ഞി സ്വദേശിയുള്‍പ്പെടെ നാല് പേര്‍ പിടിയില്‍

[top] മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും രണ്ട് കോടിയോളം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി. നാല് പേരില്‍ നിന്നായി മൂന്നര കിലോ സ്വര്‍ണമാണ് പിടികൂടിയത്. ശരീരത്തിനുള്ളിലും ഹാന്‍ഡ് ബാഗേജിനുള്ളിലും സോക്‌സിനുള്ളിമായി കടത്തിയ സ്വര്‍ണമാണ് പിടികൂടിയത്. ജിദ്ദയില്‍ നിന്ന് വന്ന മലപ്പുറം സ്വദേശിയായ റഹ്‌മാനില്‍ (43) നിന്ന് 1107 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതം

വിമാനത്താവളം വഴി 45 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്താന്‍ ശ്രമം; കല്ലാച്ചി സ്വദേശിയായ യുവാവ് പിടിയില്‍

കരിപ്പൂര്‍: വിമാനത്താവളംവഴി കടത്താന്‍ ശ്രമിച്ച 863 ഗ്രാം സ്വര്‍ണമിശ്രിതം കസ്റ്റംസ് പിടികൂടി. അബുദാബിയില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് കല്ലാച്ചി ചെറിയതയ്യില്‍ ഷമീമില്‍(26)നിന്നാണ് ഇതു കണ്ടെടുത്തത്. മൂന്നു കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചനിലയിലായിരുന്നു. 45 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു.

കരിപ്പൂരില്‍ 1.3 കോടി രൂപയുടെ സ്വര്‍ണം പിടിച്ചു; മൂന്നു വ്യത്യസ്ത കേസുകളിലായി കോഴിക്കോട് സ്വദേശിയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 1.3 കോടി രൂപയുടെ സ്വര്‍ണം കള്ളക്കടത്ത് കസ്റ്റംസ് വിഭാഗം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് പുതുപ്പാടി പാലകുന്നുമ്മല്‍ ഹുസൈന്‍ (35), മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് നൂറുദ്ദീന്‍ (24), കാസര്‍കോട് സ്വദേശി അബ്ദുല്‍സലാം (43), എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. രണ്ടേകാല്‍ കിലോഗ്രാമോളം സ്വര്‍ണം മൂന്നു വ്യത്യസ്ത കേസുകളിലായി കോഴിക്കോട് എയര്‍

ധരിച്ചെത്തിയ ‘സ്വര്‍ണ’ വസ്ത്രങ്ങള്‍ക്ക് വില 34 ലക്ഷം; നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച ചങ്ങരംകുളം സ്വദേശി പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മലപ്പുറം ചങ്ങരംകുളം സ്വദേശി അക്ബറില്‍ നിന്നാണ് 640 ഗ്രാം സ്വര്‍ണം കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടികൂടിയത്.  ഉള്‍വസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ച നിലയിലാണ് ഇയാളില്‍ നിന്ന് സ്വര്‍ണം കണ്ടെത്തിയത്. വിശദമായ ദേഹപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഇയാള്‍ ധരിച്ച സ്വര്‍ണ വസ്ത്രങ്ങള്‍ ശ്രദ്ധയില്‍പെടുന്നത്. അക്ബര്‍ നടന്നുപോകുമ്പോള്‍ സംശയാസ്പദമായ രീതിയില്‍

സ്വര്‍ണക്കടത്തിനായി പുത്തന്‍ വഴികള്‍ പരീക്ഷിച്ച് കള്ളക്കടത്ത് സംഘങ്ങള്‍; കരിപ്പൂരില്‍ എമര്‍ജന്‍സി ലൈറ്റിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച അരക്കോടിയുടെ സ്വര്‍ണവുമായി യുവാവ് പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി എമര്‍ജന്‍സി ലൈറ്റിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണവുമായി യുവാവ് പിടിയില്‍. പാലക്കാട് കൊടുന്തിരപ്പള്ളി സ്വദേശിയായ ജബ്ബാര്‍ അബ്ദുല്‍ റമീസില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഏകദേശം 50 ലക്ഷം രൂപ വില മതിക്കുന്ന 902 ഗ്രാം സ്വര്‍ണമാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. റിയാദില്‍ നിന്നും

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിരോധം, ഗള്‍ഫില്‍നിന്നെത്തിയ മേപ്പയ്യൂര്‍ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവം; നാലു പ്രതികളും കീഴടങ്ങി

താമരശ്ശേരി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിരോധത്തിന്റെ പേരില്‍ മേപ്പയ്യൂര്‍ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വെച്ച് മര്‍ദിച്ച കേസില്‍ ഒളിവിലായിരുന്ന നാലു പ്രതികളും കീഴടങ്ങി. ചാത്തമംഗലം പുള്ളാവൂര്‍ മാക്കില്‍ ഹൗസില്‍ മുഹമ്മദ് ഉവൈസ് (22), പുള്ളാവൂര്‍ കടന്നാലില്‍ മുഹമ്മദ് റഹീസ് (22), വലിയപറമ്പ മീത്തലെപനക്കോട് മുഹമ്മദ് ഷഹല്‍ (23), ഉണ്ണികുളം പുതിയേടത്ത്കണ്ടി ആദില്‍ (24) എന്നിവരാണ് താമരശ്ശേരി

സ്വര്‍ണം പേസ്റ്റ് രൂപത്തില്‍ രണ്ട് പായ്ക്കറ്റുകളിലായി ഒളിപ്പിച്ചത് ധരിച്ചിരുന്ന സോക്സിനുള്ളില്‍; കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട തുടരുന്നു, വില്ല്യാപ്പള്ളി സ്വദേശി ഷംസീറില്‍ നിന്ന് പിടികൂടിയത് അരക്കോടിയുടെ സ്വര്‍ണം

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണ്ണം പിടികൂടി. ചൊവ്വാഴ്ച രാവിലെ ദോഹയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എത്തിയ എത്തിയ വടകര വില്ല്യാപ്പള്ളി സ്വദേശി ഷംസീറില്‍ നിന്നാണ് അരക്കോടിയോളം വിലമതിക്കുന്ന സ്വര്‍ണം കണ്ടെടുത്തത്. സോക്‌സിനുള്ളില്‍  ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് എയര്‍ ഇന്‍റലിജന്‍സ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലുള്ള