Tag: food inspection

Total 8 Posts

വില്യാപ്പള്ളി അമരാവതിയിലെ കഫെയില്‍ നിന്ന് പിടികൂടിയത് നാല് കിലോ പഴകിയ മാംസം; ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍‌ മിന്നല്‍പരിശോധനയുമായി പഞ്ചായത്തും ആരോഗ്യവിഭാഗവും

വില്യാപ്പള്ളി: വില്യാപ്പള്ളിയിലെ ഭക്ഷണ വ്യാപാര കേന്ദ്രങ്ങളില്‍ വ്യാപക പരിശോധന. ആരോഗ്യ വിഭാഗവും, ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ മാംസം പിടികൂടി. വില്യാപ്പള്ളി, മയ്യന്നൂര്‍ ഭാഗങ്ങളിലെ ഹോട്ടലുകള്‍, ബേക്കറികള്‍, കൂള്‍ബാറുകള്‍, ക്യാറ്ററിങ്ങ് സര്‍വീസുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ഇതിന്റെ ഭാഗമായി അധികൃതര്‍ ഇരുപത്തിയഞ്ചോളം സ്ഥാപനങ്ങങ്ങള്‍ സന്ദര്‍ശിക്കുകയും അവിടങ്ങളിലെ ശുചിത്വ സംവിധാനങ്ങള്‍ പരിശോധിക്കുകയും ചെയ്തു. പരിശോധനയില്‍

കൊയിലാണ്ടിയിലേക്ക് കൂടുതല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ വരും; ഹോട്ടലുകളിലെ പരിശോധനകളടക്കം ഇനി ഊര്‍ജ്ജിതമാവും

കോഴിക്കോട്: കൊയിലാണ്ടി, വടകര, ഫറോക്ക് തുടങ്ങി വിവിധ നഗരസഭകളിലെ ആരോഗ്യ വിഭാഗത്തില്‍ അധിക തസ്തിക. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അനുമതി നല്‍കി. 17 ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ അധിക തസ്തിക സൃഷ്ടിക്കാനാണ് തീരുമാനം. ജില്ലയിൽ വടകര, കൊയിലാണ്ടി, ഫറോക്ക് നഗരസഭകൾ കൂടാതെ കൊടുവള്ളി, മുക്കം നഗരസഭകളിലെ ആരോഗ്യ വിഭാഗത്തിലും അധിക തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൊയിലാണ്ടി

പയ്യോളിയിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന; പഴകിയ കാപ്പി പൊടിയും മറ്റ് ന്യുനതകളും കണ്ടെത്തിയ ഹോട്ടലുകൾക്ക് നോട്ടീസ്

പയ്യോളി: പയ്യോളിയിലെ ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ വിവിധ ഹോട്ടലുകൾക്ക് നോട്ടീസ്. പയ്യോളി, മൂരാട് കോട്ടക്കല്‍ എന്നീ സ്ഥലങ്ങളിലെ 12 കടകളിലാണ് പരിശോധന നടത്തിയത്. ന്യൂനതകള്‍ കണ്ടെത്തിയ നാല് സ്ഥാപനങ്ങൾക്ക് നോട്ടീസ് നല്‍കുകയും പിഴ ചുമത്തുകയും ചെയ്തു. ഷീന ഹോട്ടൽ, സ്വീകാർ ഹോട്ടൽ, മോംസ് കിച്ചൺ, ബി ഫ്രഷ് സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ ന്യുനതകൾ കണ്ടെത്തിയതിനെ തുടർന്ന്

പഴകിയ ഭക്ഷണങ്ങൾ കണ്ടെടുത്തു; ആനക്കുളത്ത് റെസ്റ്റോറന്റിന് പൂട്ട് വീണു

കൊയിലാണ്ടി: പഴകിയ ആഹാരപദാർത്ഥങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആനകുളത്തെ ഹോട്ടൽ അടച്ചു പൂട്ടി. ആനക്കുളം വൈബ്‌’സ് റസ്റ്റോറന്റിൽ നിന്നാണ് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തത്. പഴകിയ ഭക്ഷണത്തോടൊപ്പം തന്നെ ധാരാളം ഭക്ഷണം ഫ്രിഡ്ജിൽ പാകം ചെയ്തു വെച്ചിരിക്കുന്നതായും കണ്ടെത്തി. കൊയിലാണ്ടി നഗരസഭയുടെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പാചകം ചെയ്ത കോഴി ഇറച്ചിയും

ജ്യൂസ് കടകളിലും പ്രത്യേക പരിശോധന; എരഞ്ഞിപ്പാലത്തെ ചിക്കിംഗ് കോൾഡ് സ്റ്റോറേജ് അടച്ചു; ജില്ലയിൽ പരിശോധന കർശനം

കോഴിക്കോട്: ജില്ലയിൽ പരിശോധന കർശനമായി തുടരുന്നു. ജില്ലയിൽ കോഴിക്കോട് നോർത്ത്,ഫറോക്, ചെത്തു കടവ്, കുറ്റികാട്ടൂർ, ചാത്തമംഗലം, വെള്ളി പറമ്പ് എന്നിവിടങ്ങളിലായി 21 സ്ഥാപനങ്ങളിലാണ് ഇന്നലെ പരിശോധന നടത്തിയത്. 6 ഹോട്ടലുകൾ,5 ജ്യൂസ്‌ കടകൾ,5 മത്സ്യക്കടകൾ, ഒരു പലവ്യഞ്ജനക്കട എന്നിവയിൽ പരിശോധന നടന്നു. ലൈസൻസ് എടുക്കാതെ പ്രവർത്തിച്ച എരഞ്ഞിപ്പാലത്തെ ചിക്കിംഗ് കോൾഡ് സ്റ്റോറേജ് താത്കാലികമായി അടച്ചു. നാല്

കൊയിലാണ്ടിയിലെ ഹോട്ടലുകളിലും പിടിവീണു; നാലു ഹോട്ടലുകൾ അടയ്ക്കാനായി നോട്ടീസ്

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഹോട്ടലുകൾക്കും ആരോഗ്യ വിഭാഗത്തിന്റെ പരിശോധനയിൽ പിടിവീണു. കൊയിലാണ്ടി ടൗണിലും പരിസരപ്രദേശങ്ങളിലുമുള്ള ഇരുപതോളം ഹോട്ടലുകളിലും കൂൾബാറുകളിലും മറ്റു ഭക്ഷണ വിതരണ കേന്ദ്രങ്ങളിലുമാണ് ഇന്ന് പരിശോധന നടത്തിയത്. കൊയിലാണ്ടി നഗരസഭയിലെ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ  പഴകിയ ഭക്ഷണം പിടിച്ചെടുത്തതിനെ തുടർന്ന് നാലു ഹോട്ടലുകൾ അടച്ചു പൂട്ടുന്നതിന് നോട്ടീസ് നൽകി. ഹോട്ടൽ, ടി ഷോപ്പ്, കൂൾ ബാറുകൾ

പഴകിയ ഷവർമ, പുഴുവരിച്ച കാരക്ക, എക്സ്പയറി കഴിഞ്ഞ പാൽ; കോഴിക്കോട് ജില്ലയിൽ നടക്കാവ് ഈസ്റ്റിലെ കഫെ 150 + ഉൾപ്പെടെ പത്തു സ്ഥാപനങ്ങൾക്കെതിരെ നടപടി; പരിശോധന കർശനമായി തുടരുന്നു

കോഴിക്കോട്: വ്യത്തിഹീനവും, മായം ചേർത്തതുമായ ഭക്ഷണ പദാർത്ഥങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി കർശനമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ജില്ലയിൽ പരിശോധന ശക്തമായി തുടരുന്നു. ഇന്ന് കോഴിക്കോട് കോടഞ്ചേരി ,കായണ്ണ ,കോഴിക്കോട് സൗത്ത്, നടക്കാവ് എന്നിവിടങ്ങളിലായി 35 സ്ഥലങ്ങളിലായാണ് പരിശോധനകൾ നടന്നത്.10 കടകൾക്കെതിരെ കോംപൗണ്ടിങ് നടപടി സ്വീകരിച്ചു . ഒരു സ്ഥാപനത്തിന് ഇമ്പ്രൂവ് മെന്റ് നോട്ടീസ് നൽകി.

ആഹാരം പാകം ചെയ്യുന്നത് ശുചിത്വം കുറഞ്ഞ സാഹചര്യത്തിൽ; ചെങ്ങോട്ടുകാവിലെ പ്രഭിത ഹോട്ടൽ അടപ്പിച്ചു; നിരവധിയിടങ്ങളിൽ ഗുരുതര പ്രശ്നങ്ങൾ

കൊയിലാണ്ടി: പഴകിയ ഭക്ഷണവും ശുചിത്വമില്ലായ്മയും മൂലം ചെങ്ങോട്ടുകാവിലും രണ്ടു ഹോട്ടലുകൾക്ക് പൂട്ടുവീണു. ചെങ്ങോട്ടു കാവ്, അരങ്ങാടത്ത് പ്രദേശങ്ങളിലെ ഹോട്ടലുകളിലും കൂൾ ബാറുകളിലും ബേക്കറികളിലും കോഴിക്കടയിലും മത്സ്യ കടകളിലുമാണ് ഇന്ന് പരിശോധന നടത്തിയത്. ചെങ്ങോട്ടു കാവ് ടൗണിലെ പ്രഭിത ഹോട്ടലും ഇന്നത്തെ പരിശോധനയിൽ അടച്ചു. ശുചിത്വമില്ലായ്മ കാരണമാണ് ഹോട്ടൽ ഉപാധികളോടെ അടപ്പിച്ചത്. ഹോട്ടലിൽ നിന്നുള്ള ഡ്രൈനേജ് സമീപത്തെ