Tag: Financial support

Total 2 Posts

കരള്‍രോഗം തളര്‍ത്തിയ മണിയൂര്‍ സ്വദേശി അഭിരാമിക്കുവേണം തുടര്‍ചികിത്സക്ക് 30ലക്ഷം രൂപയും കേറിക്കിടക്കാന്‍ അടച്ചുറപ്പുള്ള വീടും; സഹായത്തിനായ് കൈകോര്‍ത്ത് നാട്

മണിയൂര്‍: കരള്‍രോഗം തളര്‍ത്തിയ മണിയൂര്‍ സ്വദേശി അഭിരാമിയുടെ തുടര്‍ ചികിത്സയ്ക്കായ് കൈകോര്‍ത്ത് നാട്. മണിയൂര്‍ മുതുവനയിലെ മണങ്ങാട്ട് ചാലില്‍ സുരേഷിന്റെയും രമയുടെയും മകള്‍ അഭിരാമിയെന്ന പതിനാറുകാരിക്കായാണ് നാട്ടുകാര്‍ ഒരുമിക്കുന്നത്. അതോടൊപ്പം സുമനസ്സുകളുടെ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നത്. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ അഭിരാമി നാലുമാസമായി കരള്‍രോഗം ബാധിച്ച് ചികിത്സയിലാണ്. ചെന്നൈയിലെ റെല ആശുപത്രിയില്‍ ചികിത്സ നടത്തുന്ന അഭിരാമിയുടെ

കൂട്ടുകാർക്കൊപ്പം കളിച്ച് ചിരിച്ച് ധാർമ്മിക്കിന് നഴ്സറിയിൽ പോവണം, ചികിത്സയ്ക്ക് വേണം 60 ലക്ഷത്തോളം രൂപ; ​ഗുരുതരമായ ലുക്കിമിയ രോ​ഗം ബാധിച്ച കാവുംവട്ടത്തെ നാലരവയസുകാരന്റെ മുഖത്തെ പുഞ്ചിരി മായാതിരിക്കാൻ നമുക്കും കെെകോർക്കാം

കൊയിലാണ്ടി: പുതിയ ബാ​ഗും കുടയുമായി നഴ്സറിയിൽ പോകാമെന്ന് കരുതി സന്തോഷത്തിലായിരുന്നു കാവുംവട്ടത്തെ പയർവിട്ടിൽ മീത്തൽ ബാബുവിന്റെ നാലരവയസ്സുള്ള മകൻ ധാർമ്മിക്. എന്നാൽ പ്രതീക്ഷകൾക്കെല്ലാം കരിനിഴൽ വീഴ്ത്തി പനിയുടെ രൂപത്തിലെത്തിയ ലുക്കീമിയ വീണ്ടുമവനിൽ പിടിമുറുക്കി. ധാർമ്മികിന്റെ ജീവൻ നിലനിർത്താൻ ഇനി മജ്ജ മാറ്റിവെക്കൽ ഉൾപ്പെടെ വിദഗ്ദചികിത്സ നടത്തണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. തുടർ ചികിത്സയ്ക്ക് അറുപതുലക്ഷം രൂപ വേണ്ടിവരും.