Tag: Fifa World Cup 2022

Total 32 Posts

ലോകകപ്പ് കഴിഞ്ഞിട്ടും തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല; പെരിങ്ങത്തൂരില്‍ ടീമുകളുടെ പേരില്‍ നടന്ന തര്‍ക്കം കൈയ്യാങ്കളിയിലെത്തി, 25 ഓളം ബൈക്കുകളും 15 ഓളം വിദ്യാര്‍ഥികളും കസ്റ്റഡിയില്‍

നാദാപുരം: ലോകകപ്പ് ഫുഡ്‌ബോള്‍ കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേരളത്തില്‍ തര്‍ക്കങ്ങളും പോര്‍വിളികളും തുടരുകയാണ്. അര്‍ജന്റീന- ഫ്രാന്‍സ് ടീമുകളുടെ പേരില്‍ ഏറ്റുമുട്ടിയ വിദ്യാര്‍ഥികളാണ് ഏറ്റവും ഒടുവില്‍ വാര്‍ത്തകളില്‍ നിറയുന്നത്. സംഭവത്തില്‍ 25 ഓളം ബൈക്കുകളും 15 ഓളം വിദ്യാര്‍ഥികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് ദിവസം മുമ്പ് പെരിങ്ങത്തൂര്‍ പാലത്തിന് സമീപമുള്ള ടര്‍ഫിന്‍ അര്‍ജന്റീന- ഫ്രാന്‍സ് ടീമുകളുടെ പേരില്‍

‘മെസിക്ക് അർജന്റീനയിൽ സ്വീകരണം, ആയിഷയ്ക്ക് നടുവണ്ണൂരിലും’; ഖത്തർ ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ സ്കോർ കിറുകൃത്യമായി പ്രവചിച്ച നടുവണ്ണൂരിലെ ആയിഷ ഐഫയ്ക്ക് നാടിന്റെ അനുമോദനം

നടുവണ്ണൂര്‍: ഏവരെയും അദ്ഭുതപ്പെടുത്തി ലോകകപ്പ് ഫൈനല്‍ മത്സരം കൃത്യമായി പ്രവചിച്ച് നാട്ടിലെ താരമായ നടുവണ്ണൂര്‍ സ്വദേശി ആയിഷ ഐഫയ്ക്ക് അനുമോദനം. നടുവണ്ണൂര്‍ മുക്കിലെ പീടികയില്‍ നടന്ന അനുമോദന സദസ്സില്‍ പ്രദീപ് മേപ്പങ്ങോട്ട് അധ്യക്ഷത വഹിച്ചു. ഡിസംബര്‍ 18ന് ഖത്തറില്‍ നടന്ന ലോകകപ്പ് മത്സര ഫലം യഥാര്‍ത്ഥ പോരാട്ടത്തെ വരച്ചിട്ട രീതിയിലായിരുന്നു ഐഫയുടെ പ്രവചനം. 4-2 ന്

ഒരു മാസത്തെ ഉത്സവ രാവുകള്‍ക്ക് സമാപനം: വാഗ്ഭടാനന്ദ പാര്‍ക്കില്‍ സംഘടിപ്പിച്ച ലോകകപ്പ് ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനം കാണാനെത്തിയത് ആയിരങ്ങള്‍ (വീഡിയോ)

വെള്ളിക്കുളങ്ങര: വാഗ്ഭടാനന്ദ പാര്‍ക്കില്‍ സംഘടിപ്പിച്ച ലോകകപ്പ് ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനം സമാപിച്ചു. ആയിരക്കണക്കിന് ആളുകളാണ് ഒരു മാസം നീണ്ട് നിന്ന പ്രദര്‍ശനത്തിനെത്തിയിരുന്നത്. ഡിവൈഎഫ്‌ഐ ഊരാളുങ്കല്‍ വെള്ളികുളങ്ങര മേഖല കമ്മിറ്റികളുടെ നേതൃത്വത്തില്‍ നവംബര്‍ 19 മുതല്‍ ഡിസംബര്‍ 18 വരെയാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നത്. പ്രദര്‍ശനത്തിന്റെ ഭാഗമായി കേരള സര്‍ക്കാരിന്റെ ലഹരിക്കെതിരെ രണ്ട് കോടി ഗോള്‍ ചാലഞ്ച് പരിപാടിയും,

‘എന്റെ എല്ലാ നേട്ടങ്ങളെക്കാളും വലിയ സന്തോഷം, ഇതിലും വലുത് ഇനി ജീവിതത്തിലുണ്ടാവില്ല’; അർജന്റീന ലോകകപ്പ് ഉയർത്തിയതിന്റെ വിജയാഹ്ളാദം വടകര ഡോട്ട് ന്യൂസിനോട് പങ്കുവെച്ച് ​കൊല്ലം ഷാഫി, നാട്ടുകാർക്ക് ബിരിയാണി വിതരണം ചെയ്ത് ആരാധകരുടെ ആഘോഷം (വീഡിയോ കാണാം)

സ്വന്തം ലേഖിക കൊയിലാണ്ടി: നീണ്ട 36 കൊല്ലത്തെ കാത്തിരിപ്പിന് ശേഷമാണ് അര്‍ജന്റീന ലോകകപ്പ് നേടുന്നത്. അതിനാല്‍ തന്നെ അതിരില്ലാത്ത ആഘോഷമാണ് ലോകമെമ്പാടുമുള്ള അര്‍ജന്റീന ആരാധകർ നടത്തുന്നത്. തങ്ങളുടെ അതിരറ്റ ആഹ്‌ളാദം നാട്ടുകാര്‍ക്കൊപ്പം പങ്കുവച്ചാണ് കടുത്ത അര്‍ജന്റീന ഫാനും പ്രിയ ഗായകനുമായ കൊല്ലം ഷാഫിയും കൂട്ടരും വിജയാഘോഷം നടത്തിയത്. ഒരു സോക്കർ യുദ്ധം ആരാധകർക്ക് സമ്മാനിച്ച ദിവസമാണ്

‘നിശ്ചിത സമയത്ത് 3-3, ഷൂട്ടൗട്ടിൽ 4-2ന് അർജന്റീന ജയിക്കും’; നടുവണ്ണൂരിലെ ആറാം ക്ലാസുകാരി ഐഫയുടെ കിറുകൃത്യം, പ്രവചനത്തിൽ അമ്പരന്ന് ഫുട്ബോൾ പ്രേമികൾ

നടുവണ്ണൂർ: ലോകകപ്പ് മത്സരത്തിൽ ആരാകും കപ്പടിക്കുകയെന്ന ആകാംക്ഷയിലായിരുന്നു ലോകമെമ്പാടുമുള്ള ആരാധകർ. നിശ്ചിത സമയത്തും അധികസമയത്തും സമനിലയിലായതോടെ കളി ഷൂട്ടൗട്ടിലേക്ക് നീങ്ങി. മത്സരത്തെ കുറിച്ച് പല പ്രവചന മത്സരങ്ങളും ഇതിന്റെ ഭാ​ഗമായി നടക്കുകയും ചെയ്തിരുന്നു. എന്നാൽ യഥാർത്ഥ പോരാട്ടത്തെ വരച്ചിട്ട രീതിയിലായിരുന്നു നടുവണ്ണൂർ സ്വദേശിനിയായ ആയിഷ ഐഫയുടെ പ്രവചനം. 4-2 ന് അർജന്റീന വിജയിക്കുമെന്നായിരുന്നു ഐഫയുടെ പ്രവചനം.

ഖത്തറിന്റെ പ്രത്യേക അതിഥിയായി മോഹന്‍ലാല്‍, അര്‍ഹതയുള്ളവര്‍ കപ്പുയര്‍ത്തട്ടെയെന്ന് മമ്മൂട്ടി; ലോകകപ്പ് കലാശപ്പോര് കാണാന്‍ മലയാളത്തിന്റെ താരരാജാക്കന്മാരും

ദോഹ: ഇന്ന് വൈകിട്ട് ലുസൈല്‍ സ്‌റ്റേഡിയത്തില്‍ കിക്കോഫ് കുറിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലിന് സാക്ഷിയാവാന്‍ മലയാളത്തിന്റെ താരരാജാക്കന്മാരും. മോഹന്‍ലാലും മമ്മൂട്ടിയും ഫൈനല്‍ മത്സരം കാണാന്‍ ഇന്നലെ തന്നെ ഖത്തറിലെത്തിയിട്ടുണ്ട്. പ്രത്യേക ക്ഷണിതാക്കള്‍ക്കൊപ്പമാവും മമ്മൂട്ടി ഫൈനല്‍ മത്സരം കാണുക. റോയല്‍ ഹയ്യ വി.ഐ.ിപ. ബോക്‌സിലിരുന്നാണ് താരം കളി ആസ്വദിക്കുക. ഖത്തറിന്റെ പ്രത്യേക അതിഥിയായെത്തുന്ന മോഹന്‍ലാല്‍ ഇന്നലെ തന്നെ

ഒന്നിനെതിരെ രണ്ട് ​ഗോളുകൾ; ലോകകപ്പിൽ മൂന്നാം സ്ഥാനക്കാരായി ക്രൊയേഷ്യ; വിജയികയളെ കാത്തിരിക്കുന്നത് 200 കോടിയിലധികം രൂപ

ദോഹ: റഷ്യൻ ലോകകപ്പിലെ രണ്ടാം സ്ഥാനത്തോളം എത്തിയില്ലെങ്കിലും, നാലു വർഷങ്ങൾക്കിപ്പുറം ഖത്തർ ലോകകപ്പിൽനിന്ന് മൂന്നാം സ്ഥാനത്തിന്റെ തലപ്പൊക്കവുമായി ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യയ്ക്ക് മടക്കം. ഖലീഫ സ്റ്റേഡിയത്തിൽ മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കാനുള്ള പ്ലേഓഫ് മത്സരത്തില്‍ മൊറോക്കോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തിയാണ് ക്രൊയേഷ്യ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. തോറ്റെങ്കിലും ഫിഫ ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു ആഫ്രിക്കന്‍ ടീമിന്റെ

വടകരയ്ക്ക് അഭിമാനം ഈ ദമ്പതികള്‍; ഖത്തറിലെ ലോകകപ്പ് കലാശപ്പോരാട്ടത്തിലെ വളണ്ടിയര്‍ ടീമില്‍ വടകര സ്വദേശികളും

വടകര: ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ കലാശപ്പോരാട്ടത്തിലെ വളണ്ടിയര്‍ ടീമില്‍ വടകരയില്‍ നിന്നുള്ള ദമ്പതികളും. വടകരയിലെ പ്രമുഖ വ്യവസായി മഷൂദ് ഹാജിയുടെയും സജിതയുടെയും മകള്‍ ഫഹ്‌മിദയും ഭര്‍ത്താവ് എടച്ചേരി അമ്മദ് ഹാജിയുടെയും ജമീലയുടെയും മകന്‍ യാഷര്‍ ലുസൈലുമാണ് വളണ്ടിയര്‍ ടീമിലെ വടകര സാന്നിധ്യം. ഫഹ്‌മിത എയര്‍പോര്‍ട്ട് വളണ്ടിയര്‍ ടീമിലും യാഷര്‍ സ്‌റ്റേഡിയം ടീമിലുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. 12 കളിയിൽ

കോട്ടക്കെട്ടി കാത്ത മൊറോക്കന്‍ പ്രതിരോധത്തെ ഇടിച്ചിട്ട് ഫ്രഞ്ച് പടയോട്ടം, പൊരുതി വീണ് മൊറോക്കോ; ഫൈനലില്‍ അര്‍ജന്റീന x ഫ്രാന്‍സ്

ദോഹ: തുടര്‍ച്ചയായ രണ്ടാംവട്ടവും ഫ്രാന്‍സ് ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലില്‍. കോട്ടക്കെട്ടി കാത്ത മൊറോക്കന്‍ പ്രതിരോധത്തെ ഇടിച്ചിട്ട് ഫ്രഞ്ച് പടയോട്ടം. ഖത്തര്‍ ലോകകപ്പിലെ രണ്ടാമത്തെ സെമിയില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ആഫ്രിക്കന്‍ വീരന്മാരായ മൊറോക്കോയെ നാട്ടിലേക്ക് പറഞ്ഞുവിട്ടാണ് ഫ്രാന്‍സ് തുടര്‍ച്ചയായ രണ്ടാം വട്ടവും അവസാന അങ്കത്തിന് യോഗ്യത നേടിയത്. ഇതോടെ ലോകകപ്പ് സെമി ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍

ആഘോഷത്തിമര്‍പ്പില്‍ അര്‍ജന്റീന; ക്രൊയേഷ്യയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് സെമിയില്‍ തകര്‍ത്ത് ഖത്തർ ലോകകപ്പിന്റെ ഫൈനലിലെത്തി നീലപ്പട, ഗോള്‍ അടിച്ചും അടിപ്പിച്ചും റെക്കോര്‍ഡ് സ്വന്തമാക്കി സൂപ്പര്‍ താരം മെസി (വീഡിയോ കാണാം)

ദോഹ: ഖത്തര്‍ ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തില്‍ തകര്‍പ്പന്‍ ജയത്തോടെ ഫൈനലിലെത്തി അര്‍ജന്റീന. എതിരാളിയായ ക്രൊയേഷ്യയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അര്‍ജന്റീനയുടെ രാജകീയമായ ഫൈനല്‍ പ്രവേശം. ഒരു ഗോള്‍ അടിച്ചും മറ്റൊന്ന് അടിപ്പിച്ചും സൂപ്പര്‍ താരം ലയണല്‍ മെസി കളിയിലാകെ നിറഞ്ഞാടി. ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തിലാണ് സെമി ഫൈനല്‍ മത്സരം നടന്നത്. ബ്രസീലിനെ തോല്‍പ്പിച്ചതിന്റെ