Tag: cctv footage

Total 8 Posts

കള്ളന്മാര്‍ കൂളായി വീടിനകത്ത്, എല്ലാം ഒപ്പിയെടുത്ത് സി.സി.ടി.വി ക്യാമറ; അരിക്കുളത്തെ അടച്ചിട്ട വീട്ടില്‍ നടന്ന മോഷണശ്രമത്തിന്റെ ദൃശ്യങ്ങള്‍ വടകര ഡോട് ന്യൂസിന്  (വീഡിയോ കാണാം)

അരിക്കുളം: അരിക്കുളത്ത് അടച്ചിട്ട വീട്ടില്‍ മോഷണം ശ്രമം നടത്തിയ കളളന്മാരുടെ ദൃശ്യങ്ങള്‍ വടകര ഡോട് ന്യൂസിന്  ലഭിച്ചു. പാറക്കട്ടം ബസ് സ്റ്റോപ്പിന് സമീപം ഉണ്ണികൃഷ്ണന്റെ ഭാവുകം വീട്ടില്‍ മോഷ്ടാക്കള്‍ കയറുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. വെളളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കാണ് കള്ളന്മാര്‍ വീട്ടില്‍ കയറിയത്. രണ്ട് വര്‍ഷത്തിനിടെ ഇവിടെ നാലാം തവണയാണ് കള്ളന്‍ കയറുന്നത്. മുഖം മൂടി ധരിച്ചും

‘ദൃശ്യങ്ങൾ പരിശോധിച്ചത് കാട്ടുപന്നിയോ മുള്ളന്‍പന്നിയോ വന്നിട്ടുണ്ടോയെന്നറിയാൻ, എന്നാൽ കണ്ടത് പുലിക്ക് സമാനമായ ജീവിയെ’; വന്യജീവി ദൃശ്യത്തെക്കുറിച്ച് വള്ളിക്കാട് മജീദിന്റെ കുടുംബം പറയുന്നതിങ്ങനെ

വടകര: ഇടക്കിടെ കാട്ട്പൂച്ചയും മുള്ളന്‍പന്നിയും കാട്ടുപന്നിയുമെല്ലാം വള്ളിക്കാട് കളയംകുളത്ത് മജീദിന്റെ വീടിന് സമീപത്തുകൂടെ കടന്നുപോവാറുണ്ട്. പതിവുപോലെ ഇങ്ങനെ ആരെങ്കിലും കടന്നുപോവുന്നുണ്ടോ എന്ന് നിരീക്ഷിക്കാനായി ഡൈനിങ്ങ് ഹാളിലെ ടിവിയില്‍ സിസടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനിടയില്‍ കണ്ണിലുടക്കിയ ഒരു കാഴ്ചകണ്ട് തങ്ങള്‍ ഞെട്ടിപ്പോയെന്നാണ് മജീദും കുടംബവും പറയുന്നത്. ഏതോ ഒരു വന്യജീവി വീടിന് വെളിയിലൂടെ സ്വൈര്യമായി നടന്നു നീങ്ങുന്നതാണ് സിസിടിവിയില്‍

സിസിടിവിയിൽ കണ്ടത് വീടിന് സമീപത്ത് കൂടെ സ്വതന്ത്രമായി നടക്കുന്ന വന്യജീവിയെ, ഞെട്ടി വീട്ടുകാരും നാട്ടുകാരും; വള്ളിക്കാട് പരിഭാന്ത്രി പരത്തിയ പുലിയുടേതിന് സമാനമായ വന്യജീവിയുടെ ദൃശ്യങ്ങൾ കാണാം

വടകര: നോമ്പു തുറന്ന് ഭക്ഷണം കഴിക്കുന്നതിനിടെ വള്ളിക്കാട് കളയംകുളത്ത് മജീദും കുടുംബവും സിസിടിവിയില്‍ കണ്ട കാഴ്ച ഭീതിജനകമായിരുന്നു. വീടിന് വെളിയിലൂടെ പുലിക്കുട്ടിയുടേതിന് സമാനമായ ശരീരപ്രകൃതിയും ചലനരീതിയുമുള്ള ഒരു വന്യജീവി നടന്ന് പോകുന്നതായിരുന്നു സിസിടിവിയല്‍ അവര്‍ കണ്ട ഞെട്ടിക്കുന്ന ദൃശ്യം. പരിഭ്രാന്തരായ വീട്ടുകാര്‍ ഉടന്‍തന്നെ സമീപവാസികളെയും നാട്ടുകാരെയും വിളിച്ചുവരുത്തി തങ്ങളുടെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കാണിച്ചുകൊടുത്തു. വാര്‍ഡ്

പുലിക്കുട്ടിയുടേതിന് സമാനമായ ശരീരപ്രകൃതിയും ചലനരീതിയും; നാട്ടുകാരെ പരിഭ്രാന്തരാക്കി വള്ളിക്കാട് സിസിടിവിയില്‍ പതിഞ്ഞ വന്യജീവിയുടെ ദൃശ്യം 

വടകര: ചോറോട് വള്ളിക്കാട്ടുള്ള വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞ വന്യജീവിയുടെ ദൃശ്യം വീട്ടുടമയേയും നാട്ടുകാരെയും പരിഭ്രാന്തരാക്കി. പുലിക്കുട്ടിയുടേതിന് സമാനമായ ശരീരപ്രകൃതിയും ചലനരീതിയുമുള്ള ജീവിയുടെ ദൃശ്യമാണ് വള്ളിക്കാട് കളയംകുളത്ത് മജീദിന്റെ വീട്ടിലെ സിസിടിവിയില്‍  പതിഞ്ഞത്. ബുധനാഴ്ച വൈകുന്നേരം ആറെമുക്കാലോടെയാണ് സംഭവം. നോമ്പു തുറന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് വന്യജീവിയോട് സാദൃശ്യമുള്ള ഒരു ജീവി വീടിന് വെളിയിലൂടെ നടന്നുപോകുന്നതായുള്ള ദൃശ്യങ്ങള്‍ വീട്ടുകാരുടെ

തൊപ്പി ധരിച്ചെത്തി, ഓട്ടോ റിക്ഷയ്ക്കടുത്തെത്തി ബാഗുമായി മുങ്ങിയത് നിമിഷനേരത്തിനകം; വലിയ വിളക്ക് ദിവസം കൊല്ലം ആനക്കുളത്ത് നടന്ന മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

കൊയിലാണ്ടി: പിഷാരികാവ് കാളിയാട്ട മഹോത്സവത്തിനെത്തിയ പേരാമ്പ്ര മരുതേരി സ്വദേശിയുടെ ബാഗ് മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൊല്ലം ആനക്കുളത്തുള്ള ഗ്യാലക്‌സി ഫര്‍ണിച്ചറിന് മുന്നില്‍ ഓട്ടോറിക്ഷ നിര്‍ത്തി വെള്ളം കുടിക്കാനായി പുറത്തിറങ്ങിയ സമയത്ത് ഓട്ടോയുടെ പിറകില്‍ നിന്നും ബാഗുമായി മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഓട്ടോയിലുണ്ടായിരുന്ന കുട്ടികള്‍ക്കൊപ്പം മരുതേരി സ്വദേശി രമ്യ റോഡിന് മറുവശത്തുള്ള കടയിലേക്ക്

പയ്യോളിയില്‍ റോഡിന്റെ വശത്തുകൂടി നടന്നുപോകുകയായിരുന്ന കുട്ടികളെ ഇടിച്ചിട്ട് മിനി ലോറി; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

പയ്യോളി: പയ്യോളി ടൗണിന് സമീപം റോഡിന്റെ വശത്തുകൂടി നടന്നുവരികയായിരുന്ന കുട്ടികളെ വാഹനം ഇടിച്ചുവീഴ്ത്തി കടന്നുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം നടന്നത്. അമ്മയോടൊപ്പം പേരാമ്പ്ര റോഡിലൂടെ ടൗണിലേക്ക് നടന്നു വന്ന രണ്ടു കുട്ടികളെയാണ് പിറകില്‍ നിന്നെത്തിയ മിനി ഗുഡ്‌സ് ലോറി ഇടിച്ചിടുകയായിരുന്നു. രണ്ടുകുട്ടികളില്‍ ആണ്‍കുട്ടിയെ ഇടിച്ചിട്ട് മിനി ലോറി മുന്നോട്ടുപോകുകയും ഇടിയുടെ

നാദാപുരത്ത് യുവാവ് മരിച്ചത് അപകടത്തിലല്ലെന്ന് പൊലീസ്; സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

നാദാപുരം∙ റോഡരികിൽ ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തുകയും പിന്നീട് മരിക്കുകയും ചെയ്ത യുവാവിന്റെ പരുക്കുകൾ അപകടത്തിൽ ഉണ്ടായതല്ലെന്ന് പൊലീസ്. കാസർകോട് ചെറുവത്തൂർ സ്വദേശി ശ്രീജിത്തിന്റെ (38) മരണകാരണമാണ് ദുരൂഹമായി തുടരുന്നത്. ശനിയാഴ്ച രാത്രി നരിക്കാട്ടേരി കനാൽ റോഡിലാണ് ഗുരുതരമായി പരുക്കേറ്റ നിലയിൽ ശ്രീജിത്തിനെ കണ്ടെത്തിയത്. ഞായറാഴ്ച വടകര ജില്ലാ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഇയാളുടെ കാർ

ഗ്രില്ലിന്റെ പൂട്ടുപൊളിച്ച് ഷട്ടര്‍ പൂട്ട് തകര്‍ത്തു; കൊടുവള്ളിയില്‍ കട കുത്തിത്തുറന്ന് മോഷ്ടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

കൊടുവള്ളി: കട കുത്തിത്തുറന്നു പണവും സാധനങ്ങളും കവരുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. വാരിക്കുഴിത്താഴം പാഷാ സ്റ്റോറിലാണ് നവംബര്‍ 19ന് പുലര്‍ച്ചെ മോഷണം നടന്നത്. 15,000 രൂപ, 8,000 രൂപയുടെ സിഗരറ്റ് ഉല്‍പന്നങ്ങള്‍, 2,000 രൂപയുടെ സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഉടമ ജീലാനി പാഷയുടെ വിവിധ രേഖകള്‍ അടങ്ങിയ പഴ്‌സ് തുടങ്ങിയവയാണ് രണ്ടു മോഷ്ടാക്കള്‍ കവര്‍ന്നത്. ബൈക്കിലെത്തിയ മോഷ്ടാക്കള്‍