Tag: Bike Theft

Total 6 Posts

വടകര മാക്കൂല്‍പീടിക ഡ്രൈവിംഗ് സ്‌കൂളില്‍ പരിശീലനത്തിന് ഉപയോഗിക്കുന്ന ബൈക്ക് കളവുപോയതായി പരാതി; മോഷ്ടിക്കപ്പെട്ടത് പാര്‍ക്കിങ്ങ് ഏരിയയില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കിടയില്‍ നിന്ന്

വടകര: ഡ്രൈവിംഗ് സ്‌കൂളിലെ ബൈക്ക് കളവുപോയതായി പരാതി. മാക്കൂല്‍പീടിക റിനി ഡ്രൈവിംഗ് സ്കൂളില്‍ പരിശീലനത്തിന് ഉപയോഗിക്കുന്ന ബൈക്കാണ് കാണാതായത്. കെഎല്‍ 18 സി 9823 നമ്പര്‍ ഹീറോ ഹോണ്ട സ്‌പ്ലെണ്ടര്‍ ബൈക്കാണ് മോഷ്ടിക്കപ്പെട്ടത്. ഡ്രൈവിംഗ് സ്‌കൂളിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയ വണ്ടി ചൊവാഴ്ച സന്ധ്യയോടെ കാണാതാവുകയായിരുന്നു. മറ്റ് വാഹനങ്ങളും പാര്‍ക്കിങ്ങില്‍ ഉണ്ടായിരുന്നെങ്കിലും ഈ ബൈക്ക് മാത്രമാണ്

ലഹരി മരുന്ന് വാങ്ങാന്‍ പണം വേണം, വണ്ടി മോഷ്ടിച്ചു; കോഴിക്കോട് യുവാക്കള്‍ പൊലീസ് പിടിയില്‍

കോഴിക്കോട്: ലഹരി മരുന്ന് ഉപയോഗിക്കാന്‍ പണം കണ്ടെത്താന്‍ വേണ്ടി മോഷണം നടത്തിയ യുവാക്കള്‍ പോലീസ് പിടിയില്‍. പന്തീരാങ്കാവ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ബൈക്ക് മോഷണം നടത്തിയ മാമ്പുഴക്കാട്ട് മീത്തല്‍ രാഹുല്‍ (22), പറബില്‍ തൊടിയില്‍ അക്ഷയ് (19) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ പന്തീരാങ്കാവ് സ്റ്റേഷന്‍ കോമ്പൗണ്ടിന് പുറത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ പ്രതികള്‍ രാത്രി

സ്വകാര്യസ്ഥാപനത്തിനുമുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ചു: നമ്പര്‍ പ്ലേറ്റില്ലാതെ സഞ്ചരിക്കുന്നതിനിടെ പോലീസ് പിടികൂടി, ബൈക്ക് മോഷണക്കേസില്‍ കോഴിക്കോട് മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

കോഴിക്കോട്: ബൈക്ക് മോഷ്ടിച്ച മൂന്ന് യുവാക്കളെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി സ്വദേശി കൊരമ്പയില്‍ വീട്ടില്‍ എം. അനസ് റഹ്മാന്‍ (20), വെസ്റ്റ്ഹില്‍ കണിയാറമ്പത്ത് വീട്ടില്‍ വി. സോനു (27), നെല്ലിക്കോട് അടമ്പാട്ട് മീത്തല്‍ വീട്ടില്‍ ടി. അക്ഷയ് (25) എന്നിവരെയാണ് പിടിയിലായത്. പത്താം തീയതി രാത്രി കല്ലായി റോഡിലെ സ്വകാര്യസ്ഥാപനത്തിനുമുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക്

വിവിധ ജില്ലകളിലായി 50 ഓളം കേസുകളിലെ പ്രതി; ‘ബുളളറ്റ് ഷാലു’ എന്ന് വിളിക്കുന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് ഷാലു വയനാട്ടില്‍ അറസ്റ്റില്‍

വയനാട്: വയനാട് ബത്തേരിയില്‍ നിരവധിക്കേസുകളിലെ പ്രതി അറസ്റ്റില്‍.  ‘ബുളളറ്റ് ഷാലു’ എന്ന് വിളിക്കുന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് ഷാലുവിനെയാണ് ബത്തേരി പൊലീസ് പിടികൂടിയത്. ബത്തേരിയില്‍ വീട് കുത്തിതുറന്ന് 90 പവന്‍ സ്വര്‍ണ്ണവും 43,000 രൂപയും മോഷ്ടിച്ച കേസിന്റെ അന്വേഷണമാണ് അന്തര്‍ സംസ്ഥാന മോഷ്ടാവ് ബുളളറ്റ് ഷാലുവിനെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. കല്‍പ്പറ്റ ചുണ്ടേലില്‍ വെച്ചാണ് ബത്തേരി

കൊയിലാണ്ടി നഗരത്തില്‍ നിന്ന് ബൈക്ക് കാണാതായി

കൊയിലാണ്ടി: നഗരത്തില്‍ നിന്ന് ബൈക്ക് കാണാതായതായി പരാതി. കൊയിലാണ്ടിയിലെ സ്വകാര്യ കോളേജ് അധ്യാപകനായ അനില്‍ കുമാറിന്റെ കെ.എല്‍-18-സി-5821 നമ്പറിലുള്ള ചുവപ്പ് സ്റ്റിക്കര്‍ പതിച്ച പാഷന്‍ പ്ലസ് ബൈക്കാണ് എല്‍.ഐ.സി ഓഫീസിന് സമീപത്ത് വച്ച് കാണാതായത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് ബൈക്ക് കാണാതായ വിവരം ഉടമയുടെ ശ്രദ്ധയില്‍ പെട്ടത്. ബൈക്കിനെ കുറിച്ച് എന്തെങ്കിലും വിവരം

പുളിയഞ്ചേരി സ്വദേശിയുടെ ബുള്ളറ്റ് ബൈക്ക് മൂടാടിയില്‍ നിന്ന് മോഷണം പോയി

കൊയിലാണ്ടി: പുളിയഞ്ചേരി സ്വദേശിയുടെ ബുള്ളറ്റ് ബൈക്ക് മൂടാടിയില്‍ നിന്ന് മോഷണം പോയി. പുളിയഞ്ചേരി മുറാദില്‍ മുഹമ്മദ് സഫ്‌നാസിന്റെ KL-56-U-0202 നമ്പറിലുള്ള റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 സ്റ്റാന്റേഡ് ബൈക്കാണ് മോഷണം പോയത്. മൂടാടി മുജാഹിദ് പള്ളിക്ക് സമീപമുള്ള വീട്ടില്‍ വച്ചാണ് കഴിഞ്ഞ ദിവസം ബൈക്ക് മോഷണം പോയത്. മോഷണത്തെ കുറിച്ച് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.