Tag: Alcohol

Total 4 Posts

മദ്യ വില കൂടും, ഭൂമിയുടെ ന്യായ വിലയിൽ 20 ശതമാനം വർദ്ധനവ്; എല്ലാ ജില്ലകളിലും ചാര്‍ജിങ് സ്‌റ്റേഷന്‍ സ്ഥാപിക്കും- ധനമന്ത്രി കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം: മദ്യ വിലയും വാഹന നികുതിയും വൈദ്യുതി തീരുവയും കൂട്ടിയതുൾപ്പെടെ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്ത് കാർ, മദ്യം എന്നിവയുടെ വില കൂടും. 500 രൂപ മുതൽ 999 രൂപവരെ വിലവരുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപാനിരക്കിലും 1000 രൂപാമുതൽ മുകളിലോട്ട് വിലവരുന്ന മദ്യത്തിന് ബോട്ടിലിന് 40 രൂപാനിരക്കിലും

ബസ്സില്‍ കണ്ടത്തിയത് ഉടമസ്ഥനില്ലാത്ത 51 കുപ്പി മാഹി മദ്യം; വടകര അഴിയൂരില്‍ എക്‌സൈസിന്റെ മദ്യവേട്ട

വടകര: ഉടമസ്ഥനില്ലാത്ത നിലയില്‍ ബസ്സില്‍ നിന്ന് 51 കുപ്പി മദ്യം എക്‌സൈസ് പിടികൂടി. അഴിയൂര്‍ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നിന്നാണ് മദ്യം പിടികൂടിയത്. മാഹിയില്‍ നിന്ന് കടത്താന്‍ ശ്രമിച്ച മദ്യമാണ് പിടികൂടിയത്. ബസ്സിന്റെ പിന്‍സീറ്റിന് അടിയിലാണ് മദ്യക്കുപ്പികള്‍ നിറച്ച ബാഗ് വെച്ചിരുന്നത്. മാഹിയില്‍ നിന്ന് വാങ്ങിയ മദ്യക്കുപ്പികള്‍ സീറ്റിനടിയില്‍ വെച്ച ശേഷം ഉടമ മാറിയിരുന്നതാണ് എന്നാണ് കരുതുന്നത്.

‘സർക്കാറിന്റെ മദ്യനയം പുനഃപരിശോധിക്കണം’; ലഹരി നിർമാർജ്ജന സമിതി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിക്ക് കത്തയച്ചു

കൊയിലാണ്ടി: സർക്കാറിൻ്റെ മദ്യനയം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ലഹരി നിർമാർജ്ജന സമിതി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിക്ക് കത്തയച്ചു. കൊയിലാണ്ടി പോസ്റ്റ് ഓ ഫീസിന് സമീപം നടന്ന ചടങ്ങ് ഇമ്പിച്ചി മമ്മു ഹാജി ഉദ്ഘാടനം ചെയ്തു.   ലത്തീഫ് കവലാട് അധ്യക്ഷനായി. കൗൺസിലർ എ.അസീസ് മുഖ്യ പ്രഭാഷണം നടത്തി. എൽ.എൻ.എസ് സംസ്ഥാന സെക്രട്ടറി ഹുസ്സൈൻ

മദ്യം വാങ്ങുന്നവരാണോ? ബില്ല് കൈവശമില്ലാതെ മദ്യം കൊണ്ടുപോകുന്നത് കുറ്റകരമാണോ? നിയമങ്ങള്‍ ഇങ്ങനെ

കോവളത്ത് വിദേശിയെ അപമാനിച്ചസംഭവത്തെത്തുടര്‍ന്ന് പല സംശയങ്ങളും ഉയരുന്നുണ്ട്. ഒരാള്‍ക്ക് എത്ര ലിറ്റര്‍ മദ്യം കൊണ്ടുപോകാം, അതിതിന് ബില്ല് ആവശ്യമാണോ? കേസെടുക്കുന്ന സാഹചര്യങ്ങള്‍ എപ്പോഴൊക്കെയാണ് തുടങ്ങിയ സംശയങ്ങളാണ് ഇതില്‍ പ്രധാനം. പ്രധാന നിയമവശങ്ങളെപ്പറ്റി വ്യക്തമാക്കുകയാണ് എക്‌സൈസ് സി.ഐ അനില്‍ കുമാര്‍ *ബില്ല് ആവശ്യമില്ല മദ്യം കൊണ്ടുപോകാന്‍ ബില്ല് ആവശ്യമില്ല, ബില്ല് കയ്യിലുള്ളത് തെളിവാണെങ്കിലും ഇത് കയ്യിലില്ലെങ്കില്‍ കേസെടുക്കാനാകില്ല.