“തൃക്കാക്കരയിലെ വോട്ടർമാരേ, നിങ്ങൾക്കായിരം അഭിവാദ്യങ്ങൾ”; തൊണ്ടപൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യം വിളിച്ചും പടക്കം പൊട്ടിച്ചും ആഹ്ളാദം പ്രകടിപ്പിച്ച് പേരാമ്പ്രയിലെ കോൺഗ്രസ് പ്രവർത്തകർ (വീഡിയോ കാണാം)


പേരാമ്പ്ര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന്റെ വന്‍ വിജയത്തില്‍ പേരാമ്പ്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്‌ളാദ പ്രകടനം നടത്തി. പടക്കം പൊട്ടിച്ചും മധുര വിതരണം നടത്തിയും പ്രവര്‍ത്തകര്‍ ആഹ്‌ളാദം പങ്കുവച്ചു.

നിയുക്ത തൃക്കാക്കര എം.എല്‍.എ ഉമാ തോമസിനും യു.ഡി.എഫ് നേതൃത്വത്തിനും അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടാണ് പ്രകടനം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന കെ.വി.തോമസിനും എതിരായ മുദ്രാവാക്യങ്ങളും ആഹ്‌ളാദ പ്രകടനത്തില്‍ മുഴങ്ങി.

പ്രകടനത്തിന് ഡി.സി.സി സെക്രട്ടറിമാരായ മുനീര്‍ എരവത്ത്, കെ.കെ.വിനോദന്‍, രാജന്‍ മരുതേരി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.രാഗേഷ്, നിയോജക മണ്ഡലം പ്രസിഡന്റ് എസ്.സുനന്ദ്, ഇ.ടി.സത്യന്‍, മനോജ് എടാണി, വി.പി.സുരേഷ്, പി.എസ്.സുനില്‍ കുമാര്‍, പി.എം.പ്രകാശന്‍, വി.ടി.സൂരജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വീഡിയോ കാണാം: