കൊയിലാണ്ടി മൈക്രോ ലാബില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് 22 കാരിയായ വയനാട് സ്വദേശിനിയെ; മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി


കൊയിലാണ്ടി: മൈക്രോ ലാബിന്റെ ലാബില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് വയനാട് ജില്ലയിലെ വൈത്തിരി സ്വദേശിനിയെ. ലാബിന്റെ മാനേജറായി ജോലി ചെയ്യുകയായിരുന്ന ജസീല തസ്‌നിമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇരുപത്തിരണ്ട് വയസായിരുന്നു.

ലാബിന്റെ മുകള്‍ നിലയിലാണ് ഇവര്‍ താമസിച്ചിരുന്നതെന്നാണ് ലാബ് അധികൃതര്‍ പറഞ്ഞതെന്ന് പൊലീസ് പറയുന്നു. ഇന്നലെ ഇവര്‍ അവധിയിലായിരുന്നെന്നും ഇന്ന് രാവിലെ ഓഫീസില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയതെന്നുമാണ് ലാബ് അധികൃതര്‍ പറഞ്ഞത്. ആറ് മാസം മുമ്പാണ് ഇവര്‍ ലാബ് മാനേജറായി കൊയിലാണ്ടിയിലേക്ക് വന്നത്.


Related News: കൊയിലാണ്ടി മൈക്രോ ലാബില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍


വയനാട്ടില്‍ നിന്നും ബന്ധുക്കള്‍ എത്തി മൊഴിയെടുത്തശേഷമാണ് പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

അസ്സയിനാറിന്റെയും ആയിഷയുടെയും മകളാണ്. സഹോദരങ്ങൾ : ജസീറ, ജസീന


Also Read: പേരാമ്പ്രയില്‍ ഡ്രൈവറെ സ്‌കൂള്‍ ബസില്‍ മരിച്ച നിലയില്‍ കണ്ടെത്തി