Tag: Follow-up News

Total 7 Posts

കണ്ണീർ കടലായി താനൂർ, വിനോദയാത്രാ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി, രക്ഷാപ്രവർത്തനം തുടരുന്നു

മലപ്പുറം: പരപ്പനങ്ങാടി കേട്ടുങ്ങൽ ബീച്ചിൽ വിനോദയാത്രാ ബോട്ട് മുങ്ങിയുള്ള അപകടത്തിൽ മരണസംഖ്യ ഉയരുന്നു. ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ 16 മരണം സ്ഥിരീകരിച്ചു. 6 പേരെ ഇതിനകം രക്ഷപ്പെടുത്താനായിട്ടുണ്ട്. രക്ഷാ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്. അവധി ദിനമായതിനാല്‍ തീരത്ത് സന്ദര്‍ശകര്‍ ധാരാളമുണ്ടായിരുന്നു. കയറാവുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ബോട്ടിലുണ്ടായിരുന്നുവെന്നാണ് സംശയം. പരപ്പനങ്ങാടി, താനൂര്‍ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരില്‍

നഷ്ടമായത് വടകരയുടെ രാഷ്ട്രീയ-സാംസ്കാരിക മുഖം; ടി.പി.കണാരന് കണ്ണീരോടെ വിടനല്‍കി നാട്

വടകര: സജീവ സിപിഎം പ്രവര്‍ത്തകനും ദീർഘകാല കർഷക സംഘം വടകര ഏരിയ സെക്രട്ടറിയുമായ ടി.പി.കണാരന് കണ്ണീരോടെ വിടനല്‍കി നാട്. വടകരയുടെ രാഷ്ട്രീയ-സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യമായ വ്യക്തിത്വത്തെ അവസാനമായി ഒരു നോക്ക് കാണാനും ആദരാഞ്ജലിയര്‍പ്പിക്കാനും നാനാതുറകളില്‍ നിന്ന് നിരവധിപേരാണ് എത്തിച്ചേര്‍ന്നത്. വടകര താലൂക്ക് ഓഫീസിൽ നിന്നും അറ്റന്ററായി വിരമിച്ച കണാരൻ കേരള ലോവർ ഗ്രേഡ് യൂണിയൻ ജില്ലാ

നന്ദുവെന്ന വിളിക്കപ്പുറം മറുവിളികേള്‍ക്കാന്‍ അവനില്ല എന്നത് ഉള്‍ക്കൊള്ളാനാവാതെ സുഹൃത്തുക്കള്‍; ബൈക്ക് അപകടത്തില്‍ മരണമടഞ്ഞ തുറയൂര്‍ സ്വദേശി ആദിന്‍ പ്രദീപിന് വിടയേകി നാട്

തുറയൂര്‍: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ആറാംകണ്ടത്തില്‍ ആദിന്‍ പ്രദീപി(നന്ദു, 23)ന്റെ അപ്രതീക്ഷിത മരണം നാടിനാകെ നൊമ്പരമായി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം വൈകുന്നേരം 4.30ഓടെ മൃതദേഹം വീട്ടിലെത്തിച്ചു. സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും പ്രിയങ്കരനായിരുന്ന നന്ദുവിലെ അവസാനമായി ഒരു നോക്കുകാണാന്‍ നിരവധിപേരാണ് എത്തിച്ചേര്‍ന്നത്. നന്ദുവിന്റെ വിയോഗം ഉള്‍ക്കൊള്ളാന്‍ കഴിയാതെ സൃഹൃത്തുക്കളുടെ കണ്ണുകള്‍ ഈറനണിഞ്ഞു. വൈകുന്നേരം അഞ്ച് മണിയോടെ

നന്തിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു; മരണപ്പെട്ടത് കൊയിലാണ്ടി കൊരയങ്ങാട് സ്വദേശി

കൊയിലാണ്ടി: നന്തി പരപ്പരക്കാട്ട് വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. കൊയിലാണ്ടി കൊരയങ്ങാട് കൊമ്പങ്ങണ്ടി സ്വദേശി സന്തോഷ് (47) ആണ് മരിച്ചത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അമ്മ: ചിരുത. അച്ഛന്‍: ചാപ്പന്‍, സഹോദരന്‍: മനോജ്, അശോകന്‍, ഷാജി, ദേവി.

കൊയിലാണ്ടി മൈക്രോ ലാബില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് 22കാരിയായ വയനാട് സ്വദേശിയെ; മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി

കൊയിലാണ്ടി: മൈക്രോ ലാബിന്റെ ലാബില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് വയനാട് വൈത്തിരി  സ്വദേശിയെ. ലാബിന്റെ മാനേജറായി ജോലി ചെയ്യുകയായിരുന്ന ജസീല തസ്‌നിം (22) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ലാബിന്റെ മുകള്‍ നിലയിലാണ് ഇവര്‍ താമസിച്ചിരുന്നതെന്നാണ് ലാബ് അധികൃതര്‍ പറഞ്ഞതെന്ന് പൊലീസ് പറയുന്നു. ഇന്നലെ ഇവര്‍ അവധിയിലായിരുന്നെന്നും ഇന്ന് രാവിലെ ഓഫീസില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്

”കൃത്യസമയത്ത് പ്രാഥമിക ചികിത്സ നല്‍കാന്‍ സൗകര്യമുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ….”; ചോമ്പാലയില്‍ ചൂണ്ടയിടുന്നതിനിടെ കടലില്‍ വീണ യുവാവ് മരണപ്പെട്ടത് ശ്വാസകോശത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന്

ചോമ്പാല: ചോമ്പാല ഹാര്‍ബറില്‍ ചൂണ്ടയിടാന്‍ പോയ യുവാവ് കടലില്‍ വീണ് മരിച്ചത് ശ്വാസകോശത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്നെന്ന് പ്രാഥമിക വിവരം. ചോമ്പാല ബ്ലോക്ക് ഓഫീസിന് സമീപം സിദ്ദിഖ് മഹലില്‍ ആരിസ് (34) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു സംഭവം. ചൂണ്ടയിടാന്‍പോയതായിരുന്നു ആരിസ്. കൂടെയാരുമുണ്ടായിരുന്നില്ല. ഇയാള്‍ എങ്ങനെയാണ് കടലില്‍ വീണതെന്നതെന്ന് വ്യക്തമല്ല. കടലില്‍ നിന്നും പുറത്തെടുത്ത

പഠിക്കാന്‍ സാഹചര്യമില്ലാതിരുന്നിട്ടും നന്നായി പഠിക്കുന്ന മിടുക്കി, വീട്ടിലേക്ക് മടങ്ങിയത് പുസ്തകം എടുക്കാനെന്ന് പറഞ്ഞ്, പിന്നീട് കണ്ടത് കത്തിക്കരിഞ്ഞ നിലയില്‍, അര്‍ച്ചനയുടെ മരണത്തിന്റെ ഞെട്ടല്‍ മാറാതെ എകരൂല്‍

ബാലുശ്ശേരി: അച്ഛന്റെ വീട്ടില്‍ നിന്നും പുസ്തകം എടുക്കാനെന്ന് പറഞ്ഞ് വീട്ടിലേക്ക് പോയ അര്‍ച്ചനയെ പിന്നീട് കണ്ടത് കത്തിക്കരിഞ്ഞ നിലയില്‍. സംഭവത്തിന്റെ ഞെട്ടലിലാണ് എകരൂലിലെ നാട്ടുകാര്‍. ഇന്ന് രാവിലെയാണ് നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ അര്‍ച്ചനയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നത്തേയും പോലെ രാവിലെ ആറ് മണിക്ക് നാല് മക്കളെയും അച്ഛന്റെ